നന്നായി ഉറങ്ങിയാല്* സൗന്ദര്യം വര്*ദ്ധിപ്
നന്നായി ഉറങ്ങിയാല്* ചര്*മ്മ സൗന്ദര്യം വര്*ദ്ധിപ്പിക്കാം ! ഒരു കൂട്ടം ഗവേഷകര്* കണ്ടെത്തിയതാണ് ഈക്കാര്യം .ഇതു കൂടാതെ നമ്മുടെ ശരീരത്തിനും മനസ്സിനും ഉന്മേഷം ലഭിക്കണമെങ്കില്* ഉറക്കം അത്യാവശ്യമാണ്.തിരക്കേറിയ ജീവിതത്തില്* ഉറക്കത്തിനുള്ള സമയം വളരെ കുറഞ്ഞു വരികയാണ്. ഇതു ശരീരത്തിന് ദോഷം ചെയ്യും.പ്രായപൂര്*ത്തിയായ ഒരാള്*ക്ക് ഏഴ്-എട്ട് മണിക്കൂര്* വരെ നല്ലഉറക്കം രാത്രിയില്* കിട്ടണം.പ്രായമാകുന്തോറും കുറച്ച് ഉറങ്ങിയാല്* മതിയെന്ന ധാരണതെറ്റാണ്. പ്രായം ചെന്നവര്*ക്ക് ഉറക്കം പലവിധകാരണങ്ങളാല്* കുറയുന്നുവെന്നതാണ് യാഥാര്*ത്ഥ്യം .അവരെ പെട്ടെന്ന് ഉണര്*ത്താനും കഴിയും. ആരോഗ്യകരമായ ഉറക്കം സാധ്യമാക്കുകയും അത് നിലനിര്*ത്തുകയുമാണ് ഉറക്കമില്ലായ്മയെ പ്രതിരോധിക്കാനുള്ള മാര്*ഗം.
__________________

|