താരതമേന്യ വിലകുറഞ്ഞ പേരയ്ക്ക പാവപ്പെട്ടവന്*റെ ആപ്പിള്* എന്നാണ് പൊതുവെ അറിയപ്പെടുന്നത്. എന്നാല്* ഓറഞ്ചിനേക്കാള്* അഞ്ചിരട്ടി വിറ്റാമിന്* സി പേരയ്ക്കയില്* കൂടുതലുണ്ട്. കാല്*സ്യവും നാരുകളും ധാരാളമുള്ള പേരയ്ക്ക ചര്*മത്തില്* ചുളിവ് വീഴാതിരിക്കാന്* സഹായിക്കും. മോണയുടെ ശക്തി വര്*ദ്ധിപ്പിക്കുന്ന പേരയ്ക്ക വയറിളക്കവും മറ്റുമുള്ളപ്പോള്* കഴിക്കുന്നത്* നല്ലതാണ് . ഇതു ബാക്ടീരിയക്കെത്തിരെ പ്രവര്*ത്തിക്കും.നല്ലതു പോലെ വിളഞ്ഞു പഴുത്ത് ഇളം മഞ്ഞ നിറമുള്ള പേരയ്ക്ക ദിവസം ഒന്നോ രണ്ടോ കഴിക്കാം. അധികം പഴുത്താല്* വിറ്റാമിന്* സി കുറയും . നന്നായി കഴുകി കടിച്ചു തിന്നാം. വേവിക്കാതെയും കുരു കളയാതെയും ധൈര്യമായി പേരക്ക കഴിക്കാം