ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരിടത്തരം വൃക്ഷമാണ് കണിക്കൊന്ന. തണല്*മരമായും അലങ്കാരവൃക്ഷമായും ശോഭിക്കുന്ന ഈ മരം ഏതാണ്ട് 10-15 മീറ്റര്* വരെ ഉയരത്തില്* വളരുന്നു. ജനവരി-ഫിബ്രവരി മാസങ്ങളില്* ഇലകള്* പൊഴിയുകയും മാര്*ച്ച് ആരംഭത്തോടുകൂടി നയനമനോഹരമായ സ്വര്*ണപ്പൂങ്കുലകള്* സസ്യത്തില്* പ്രത്യക്ഷപ്പെടുകയും ചെയ്യും.ആയുര്*വേദശാസ്ത്രപ്രകാരം കണിക്കൊന്ന ത്വഗ്രോഗങ്ങളെ നിവാരണം ചെയ്യുന്ന ഒരുത്തമ ഔഷധമാണ്. സുഖവിരേചനാര്*ഥം പ്രയോഗിക്കാവുന്ന ഈ ഔഷധം ശരീരത്തില്* രക്തശുദ്ധിയുണ്ടാക്കും. വേര്, മരപ്പട്ട, ഇലകള്*, പൂക്കള്*, ഫലമജ്ജ എന്നീ ഭാഗങ്ങള്* ഔഷധയോഗ്യമാണ്.
ആന്ത്രക്വിനോണ്* ഘടകങ്ങള്* അടങ്ങിയിട്ടുള്ള കണിക്കൊന്നവേര് വിരേചനത്തെയുണ്ടാക്കുന്നതും ജ്വരം, ചുട്ടുനീറ്റല്* എന്നിവയെ ശമിപ്പിക്കുന്നതുമാകുന്നു. മരപ്പട്ട ഉദരകൃമികളെ നശിപ്പിക്കും. ഇതുകൂടാതെ മരപ്പട്ട ജ്വരഹരവും മൂത്രവര്*ധകവും പ്രമേഹം ശമിപ്പിക്കുന്നതുമാകുന്നു. ഇലകള്* ത്വഗ്രോഗങ്ങളെ ശമിപ്പിക്കും. വ്രണങ്ങളെ ഉണക്കും. മലബന്ധം, ജ്വരം തുടങ്ങിയവ അകറ്റാനും ഇലകള്* ഫലപ്രദമാണ്. കണിക്കൊന്നയുടെ പുഷ്പങ്ങള്* ചുമ, ശ്വാസതടസ്സം, ചുടിച്ചില്*, ചൊറിച്ചില്* എന്നിവയകറ്റും. സ്*നിഗ്ധാംശത്തോടുകൂടിയ ഫലങ്ങള്* മൂത്രവര്*ധകവും വേദനാശമനവും ജ്വരഹരവും നേത്രഹിതവുമാണ്. വിവിധ വാതരോഗങ്ങള്* ദൂരീകരിക്കാന്* ഫലമജ്ജ സഹായകമാകും