![]() |
| Forums | Gallery | Movies | File Hosting | Classifieds | Jokes | Free Hosting | Free Blogs |
|
||||
|
ഒടുവില്* ‘കേരളാ കഫെ’ എത്തി. ഒരു ഓഫ് ബീറ്റ് സിനിമയോടുള്ള പ്രതികരണമാണ് പ്രതീക്ഷിച്ചതെങ്കിലും സാമാന്യം ഭേദപ്പെട്ട തിരക്ക് തിയേറ്ററില്* ദൃശ്യമായിരുന്നു. മമ്മൂട്ടി, സുരേഷ്ഗോപി, പൃഥ്വിരാജ്, ദിലീപ് തുടങ്ങിയ താരങ്ങളുടെ പോസ്റ്ററുകള്* കണ്ട് മറ്റൊരു ‘ട്വന്*റി 20’ പ്രതീക്ഷിച്ച് എത്തിയവരാകാം. ഇത്രയും താരങ്ങള്* അണിനിരക്കുന്ന ഒരു സിനിമയ്ക്ക് സാധാരണയായി ഉണ്ടാകാറുള്ള ആര്*പ്പുവിളിയും കൂവലുമൊനും ഉണ്ടായില്ല. സിനിമ ശാന്തമായി തുടങ്ങി, അവസാനിച്ചു.
10 സംവിധായകര്* - 10 യാത്രകള്* - ഒരു സിനിമ ആദിമധ്യാന്തപ്പൊരുത്തമുള്ള കഥ പറയുന്ന സിനിമകളില്* നിന്ന് ഹോളിവുഡ് ശൈലിയിലേക്കുള്ള ഒരു മാറ്റം മലയാള സിനിമയ്ക്ക് സമ്മാനിക്കുന്ന ചിത്രമാണ് കേരളാ കഫെ. ഇത് പറയുന്നത് വ്യത്യസ്തമായ ജീവിതക്കാഴ്ചകളും തീര്*ത്തും വ്യത്യസ്തമായ വിഷയങ്ങളുമാണ്. ‘യാത്ര’ എന്ന ഒരു കേന്ദ്രത്തില്* കൊരുത്തു നില്*ക്കുന്നു എന്നേയുള്ളൂ. എല്ലാം വ്യത്യസ്തമായ വഴികള്*. രഞ്ജിത്തിന് നന്ദി പറയാം, ഇങ്ങനെ ഒരു അനുഭവം മലയാളത്തിന് പരിചയപ്പെടുത്തിയതിന്. പക്ഷേ, തന്*റെ ശ്രമം പൂര്*ണമായും വിജയത്തിലെത്തിക്കാന്* രഞ്ജിത്തിന് കഴിഞ്ഞില്ലെന്നും ഒപ്പം പറയട്ടെ. കഥകള്* തെരഞ്ഞെടുത്തതിലും അതിന്*റെ അവതരണ രീതികളിലും സംവിധായകര്*ക്കുണ്ടായ പിഴവുകള്* ചിത്രത്തിന്*റെ മൊത്തം ഗതിയെ ബാധിച്ചു. എം പത്മകുമാര്*, ശ്യാമപ്രസാദ്, നവാഗതനായ ശങ്കര്* രാമകൃഷ്ണന്*, ഉദയ് അനന്തന്* എന്നിവരുടെ ഹ്രസ്വചിത്രങ്ങള്* സമ്മാനിച്ചത് നിരാശ മാത്രമാണ്. ഏറ്റവും മികച്ചു നിന്നത് ലാല്* ജോസ് തന്നെ. പ്രേക്ഷകരെ ഞെട്ടിക്കുന്നത് അന്**വര്* റഷീദും ഷാജി കൈലാസുമാണ്. അവരില്* നിന്ന് പ്രേക്ഷകര്* പ്രതീക്ഷിക്കുന്നതില്* നിന്ന് തികച്ചും വ്യത്യസ്തമായ, പുതിയ ചിന്ത ഉള്*ക്കൊള്ളുന്ന സിനിമകളാണ് നല്*കിയത്*. ബി ഉണ്ണികൃഷ്ണന്* പുതിയ കാലത്തിന്*റെ ചിത്രമാണ് അവതരിപ്പിച്ചത്. കേരളാ കഫെയ്ക്ക് തുടക്കമാകുന്നത് എം പത്മകുമാറിന്*റെ ‘നൊസ്റ്റാള്*ജിയ’ എന്ന ചിത്രത്തോടെയാണ്. ദിലീപും നവ്യാ നായരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം പ്രവാസിയുടെ ജീവിതവീക്ഷണങ്ങളാണ് അവതരിപ്പിച്ചത്. അതിനായി തെരഞ്ഞെടുത്ത കഥയിലും കഥാപാത്രങ്ങളിലും പുതുമയില്ല. ഒട്ടും ചലനം സൃഷ്ടിക്കാത്ത ആഖ്യാന ശൈലിയാണ് ഈ ചിത്രത്തിന് വേണ്ടി പത്മകുമാര്* സ്വീകരിച്ചത്. കേരളാ കഫെ എന്ന പുതിയ കാഴ്ചയെ ഉള്*ക്കൊള്ളാനെത്തുന്ന പ്രേക്ഷകനെ വിരസമായ ഈ സിനിമയാണ് വരവേല്*ക്കുന്നത് എന്നത് അസ്വാസ്ഥ്യം ഉളവാക്കും. രണ്ടാമതായി കാഴ്ചക്കാരെ നേരിടുന്നത് ശങ്കര്* രാമകൃഷ്ണന്* സംവിധാനം ചെയ്ത ‘ഐലന്*ഡ് എക്സ്പ്രസ്’. പൃഥ്വിരാജ് ജയസൂര്യ, റഹ്മാന്*, സുകുമാരി തുടങ്ങിയവരാണ് താരങ്ങള്*. ഒരു ബുദ്ധിജീവിജാഡയുള്ള ചിത്രമാണ് ഇത്. ഇതിലെ കഥാപാത്രങ്ങള്* സംസാരിക്കുന്ന ഭാഷ സാധാരണ പ്രേക്ഷകന് ദഹിക്കില്ല. ഈ രീതിയില്* സംസാരിക്കുന്നവര്* കേരളത്തിലുണ്ടോ എന്ന് സംശയിച്ചുപോകും. കഥയും അതുപോലെ തന്നെ. പെരുമണ്*ദുരന്തവുമായി ഒരു എഴുത്തുകാരന്*റെ ജീവിതത്തെ ബന്ധിപ്പിക്കുകയാണ്. പൃഥ്വിരാജിന്*റെ ഗെറ്റപ്പും ഡയലോഗ് ഡെലിവറിയും പുതുമയാണെങ്കിലും കഥയും അവതരണവും ദുര്*ഗ്രഹമാകുമ്പോള്* കേരളാ കഫെയിലെ രണ്ടാമത്തെ കാഴ്ചയും നിരാശ നല്*കുന്നു.‘ലളിതം ഹിരണ്**മയം’ എന്നാണ് ഷാജി കൈലാസ് ചിത്രത്തിന്*റെ പേര്. അവിഹിതബന്ധമുള്ള ഒരു ഭര്*ത്താവിന്*റെ ധര്*മ്മസങ്കടങ്ങളാണ് പ്രമേയം. അയാള്* മരിക്കുമ്പോള്* അനാഥയാകുന്നത് അയാള്*ക്ക് ബന്ധമുള്ള ആ പെണ്*കുട്ടിയാണ്. ഒടുവില്* അവളെ അയാളുടെ ഭാര്യ ഏറ്റെടുക്കുന്നു. പ്രമേയം പഴഞ്ചനാണെങ്കിലും അവതരണത്തിലൂടെ അത് മറികടന്നിരിക്കുന്നു. സുരേഷ്ഗോപി, ജ്യോതിര്*മയി, ധന്യ എന്നിവര്* മികച്ചു നിന്നു. ഉദയ് അനന്തന്* സംവിധാനം ചെയ്ത ‘മൃത്യുഞ്ജയം’ റീമ കല്ലുങ്കലിന്*റെ അഭിനയ മികവുകൊണ്ട് ശ്രദ്ധേയമായി. ഒരു സിനിമ എന്ന രീതിയില്* പരാജയം. തിലകനെപ്പോലൊരു നടനെ വേണ്ടവിധം ഉപയോഗിക്കാന്* കഴിയാതെ പോയി. അഞ്ജലി മേനോന്*റെ ‘ഹാപ്പി ജേണി’ നിലവാരമുള്ള ഒരു സൃഷ്ടിയാണ്. വേട്ടക്കാര്* തിങ്ങിനിറഞ്ഞ ഒരു സമൂഹത്തില്* ഒരു സ്ത്രീയ്ക്ക് എങ്ങനെ അതിജീവനം സാധ്യമാകുന്നു എന്നാണ് ഈ സിനിമ പറയുന്നത്. നല്ല ഹാസ്യത്തിലൂടെ ഒരു കഥ പ്രേക്ഷകരിലെത്തിക്കാന്* കഴിഞ്ഞു. ജഗതിയുടെ പ്രകടനം ഗംഭീരമെന്ന് പറയാം. ബി ഉണ്ണികൃഷ്ണന്* സംവിധാനം ചെയ്ത ‘അവിരാമം’ വളരെ ഓപ്പണ്* ആയ ഒരു സിനിമയാണ്. സ്ത്രീപുരുഷ ബന്ധത്തിന്*റെ ഒളിമറകള്* പച്ചയായി പറയുന്ന ചിത്രം. ഫാസിലിന്*റെ ലൈഫ് ഈസ് ബ്യൂട്ടിഫുളാണ് ഇതിനുമുമ്പ് ധൈര്യപൂര്*വം ദാമ്പത്യത്തെ നോക്കിക്കണ്ട സിനിമ. സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്* കഥ പറയുന്ന സത്യസന്ധമായ ആവിഷ്കാരമായി അവിരാമം. സിദ്ദിഖും ശ്വേതയും അവരുടെ കഥാപാത്രങ്ങളെ മനോഹരമാക്കി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഓഫ് സീസണ്*’ ഒരു ശരാശരി ശ്രമം മാത്രമാണ്. ടൂറിസ്റ്റുകളായ പോര്*ച്ചുഗീസ് ദമ്പതിമാരെ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുന്ന ഗൈഡ് സഹായിക്കുന്നതും ഒടുവില്* അവരുടെ ഇല്ലായ്മകളെ തിരിച്ചറിയുന്നതുമാണ് പ്രമേയം. സുരാജിന്*റെ ചില നമ്പരുകള്* അല്ലാതെ ഓര്*മ്മയില്* സൂക്ഷിക്കാന്* ഒന്നുമില്ലാത്ത ഒരു ചിത്രം. ജോഷ്വാ ന്യൂട്ടന്*റെ പക്വമല്ലാത്ത തിരക്കഥ. അന്**വര്* റഷീദ് അമ്പരപ്പിക്കുകയാണ്. ഈ സംവിധായകനില്* നിന്ന് ഒരിക്കലും ‘ബ്രിഡ്ജ്’ പോലൊരു സൃഷ്ടി നമ്മള്* പ്രതീക്ഷിക്കില്ല. മനോഹരമായ ഒരു സബ്ജക്ട് മികച്ച രീതിയില്* സിനിമയാക്കിയിരിക്കുന്നു. സലിം കുമാറും ശാന്താദേവിയുമാണ് അഭിനേതാക്കള്*. ഒരു അമ്മ എങ്ങനെ കുടുംബത്തിനു ഭാരമായി മാറുന്നു എന്നതാണ് കഥ. അന്**വര്* അഭിനന്ദനമര്*ഹിക്കുന്നു. രേവതി സംവിധാനം ചെയ്ത ‘മകള്*’ ഒരു നല്ല ചിത്രമാണ്. ദത്തെടുക്കലും പെണ്*കുട്ടികളെ വില്*ക്കലും പെണ്**വാണിഭവുമൊക്കെയാണ് പ്രമേയം. കൈയ്യൊതുക്കത്തോടെ രേവതി ഈ ചിത്രം അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും വലിയ അത്ഭുതം ലാല്* ജോസിന്*റെ ‘പുറം*കാഴ്ചകള്*’ തന്നെ. സി വി ശ്രീരാമന്*റെ പുറം*കാഴ്ചകള്* എന്ന കഥയെ അധികരിച്ചാണ് ലാല്* ജോസ് ഈ ചിത്രമൊരുക്കിയത്. ഒരു ചെറുകഥ പോലെ മനോഹരമാണ് ഇത്. മമ്മൂട്ടിയും ശ്രീനിവാസനും പുതുമുഖം ശ്രീലേഖയുമാണ് താരങ്ങള്*. ജീവിതത്തിന്*റെ ബാഹ്യസൌന്ദര്യം മാത്രം ആസ്വദിക്കുന്ന പുതിയ തലമുറ ശ്രദ്ധിക്കാതെ പോകുന്ന നീറുന്ന കാഴ്ചകളാണ് ചിത്രം പറയുന്നത്. ഈ ചിത്രം അവസാനിക്കുമ്പോള്* കാണികള്* കയ്യടിയോടെയാണ് പ്രതികരിക്കുന്നത്. ലാല്* ജോസ് എന്ന സംവിധായകന്*റെ മറ്റൊരു മികച്ച സൃഷ്ടി. രഞ്ജിത്ത് എന്ന കപ്പിത്താന്* ഈ സിനിമയിലൂടെ മലയാളത്തിന് പുതിയൊരു സംസ്കാരം തുറന്നു തരികയാണ്. നല്ല ശ്രമങ്ങളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള മലയാളികള്* ഈ സിനിമയ്ക്കും നല്ല വിധി നല്*കുമെന്ന് പ്രതീക്ഷിക്കാം. |
![]() |
| Bookmarks |
| Thread Tools | |
| Display Modes | |
|
|