മോഹന്*ലാലും മമ്മൂട്ടിയും തങ്ങളുടെ കരിയര്* ഗ്രാഫില്* കാലത്തിനനുസരിച്ച വ്യതിയാനം വരുത്താന്* ശ്രമിക്കണം എന്ന ആവശ്യം ശക്തമായി ഉയരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇരുവരുടെയും സിനിമകള്* ബോക്സോഫീസില്* വേണ്ടത്ര ചലനം സൃഷ്ടിക്കാത്തത് അവര്* അവര്*ക്ക് യോജിച്ച കഥാപാത്രങ്ങളെ കണ്ടെത്താത്തതു കൊണ്ടാണെന്നാണ് ആരോപണം. ആ ആരോപണം ഒരളവുവരെ സത്യവുമാണ്.

എന്തായാലും തിരിച്ചടികളില്* നിന്ന് പാഠം ഉള്*ക്കൊണ്ട് മോഹന്*ലാല്* ചില കടുത്ത തീരുമാനങ്ങള്* കൈക്കൊണ്ടുകഴിഞ്ഞു. ഇനി വര്*ഷത്തില്* രണ്ട് ചിത്രങ്ങള്* മാത്രം. അതും ശക്തമായ തിരക്കഥയില്* പ്രായത്തിന് യോജിച്ച കഥാപാത്രങ്ങള്*. ഈ വര്*ഷം ലാല്* അഭിനയിക്കുന്ന ഗ്രാന്*റ് മാസ്റ്ററും സ്പിരിറ്റും അത്തരം സിനിമകളാണ്. അടുത്ത വര്*ഷം ആദ്യം വരുന്ന സ്പെഷ്യലിസ്റ്റിലും മോഹന്*ലാലിന് അത്തരം കഥാപാത്രമാണ്.

എന്നാല്* മമ്മൂട്ടി രാജമാണിക്യത്തിന് ശേഷം തനിക്കുവന്നുചേര്*ന്ന പ്രത്യേക ഇമേജില്* കുറേക്കാലം കൂടി തുടരാനുള്ള നീക്കത്തിലാണെന്ന് തോന്നുന്നു. ലളിതമായ കോമഡിക്കഥാപാത്രങ്ങളെ കൂടുതലായി അവതരിപ്പിക്കുക. പ്രാഞ്ചിയേട്ടന്*, തുറുപ്പുഗുലാന്*, പട്ടണത്തില്* ഭൂതം, വെനീസിലെ വ്യാപാരി, ബെസ്റ്റ് ആക്ടര്*, പോക്കിരിരാജ, ലൌഡ് സ്പീക്കര്*, ലവ് ഇന്* സിംഗപ്പോര്* തുടങ്ങിയ സിനിമകളുടെ ഗണത്തിലേക്ക് കുറച്ചു ചിത്രങ്ങള്* കൂടി ചെയ്യണമെന്ന് മമ്മൂട്ടി താല്*പ്പര്യപ്പെടുന്നതുപോലെ തോന്നുന്നു.

മമ്മൂട്ടിയുടെ അത്തരം ഒരു സിനിമയുടെ ചിത്രീകരണം 2013 ആദ്യം ആരംഭിക്കും. സജി സുരേന്ദ്രന്* സംവിധാനം ചെയ്യുന്ന ‘പുളുവന്* മത്തായി’. ഈ പേര് മാറാനിടയുണ്ട്. കൃഷ്ണ പൂജപ്പുര എഴുതുന്ന പുളുവന്* മത്തായി ഏറെക്കാലം മുമ്പേ ആലോചിച്ച സിനിമയാണ്. എന്നാല്* സജിയുടെ ‘ഫോര്* ഫ്രണ്ട്സ്’ പരാജയപ്പെട്ട ശേഷം പുളുവന്* മത്തായി നടക്കാനുള്ള സാധ്യത കുറഞ്ഞു. ഇപ്പോള്* ‘ഹസ്ബന്*ഡ്സ് ഇന്* ഗോവ’ ചിത്രീകരണം തുടങ്ങിയതോടെയാണ് പുളുവന്* മത്തായിയെക്കുറിച്ചുള്ള ആലോചനകള്* വീണ്ടും സജീവമായത്. പുളുവന്* മത്തായിയുടെ പ്രാരംഭഘട്ട ചര്*ച്ചകള്* പൂര്*ത്തിയായതായി തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര അറിയിച്ചിട്ടുണ്ട്.