Results 1 to 3 of 3

Thread: ഈശോയുടെ തിരുഹൃദയ നൊവേന

  1. #1
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default ഈശോയുടെ തിരുഹൃദയ നൊവേന

    പ്രാരംഭ പ്രാര്*ത്ഥന


    അനന്ത നന്മസ്വരൂപിയായ ദൈവമേ, അങ്ങയെ ഞങ്ങള്* ആരാധിക്കുന്നു. അങ്ങേ എക പുത്രനെ ഈ ലോകത്തിലേക്കയച്ച് പാപാന്ധകാരത്തില്* നിപതിച്ച മനുഷ്യരാശിയെ രക്ഷിക്കാന്* തിരുമനസായതിനെ ഓര്*ത്ത് ഞങ്ങള്* അങ്ങയെ സ്തുതിക്കുന്നു. ഞങ്ങളുടെ രക്ഷയും ആശ്രയവുമായ ഈശോയെ, പാപികളായ ഞങ്ങളോരോരുത്തരെയും അങ്ങ് കാത്തുരക്ഷിക്കണമേ. അങ്ങേ ദിവ്യഹൃദയം വഴിയായി അപേക്ഷിക്കുന്ന സകലവും ലഭിക്കുമെന്ന് അങ്ങ് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. ഈശോയുടെ തിരുഹൃദയ ഭക്തരായ ഞങ്ങളുടെ പ്രാര്*ത്ഥനകള്* അങ്ങ് കൈക്കൊള്ളണമേ. പ്രത്യേകമായി ഈ നൊവേനയില്* ഞങ്ങളപേക്ഷിക്കുന്ന കാര്യങ്ങള്* ....., സാധിച്ചുതന്ന് ഞങ്ങള്*ക്കു സമാധാനവും സഹായവും നല്*കണമെന്ന് അങ്ങയോടു ഞങ്ങള്* അപേക്ഷിക്കുന്നു.
    1 സ്വര്*ഗ. 1 നന്മ. 1 ത്രിത്വ.

    സമൂഹ പ്രാര്*ത്ഥന

    (ഈശോ വിശുദ്ധ മര്*ഗരീത്താ മരിയത്തിന്നു പ്രത്യക്ഷപ്പെട്ട് നല്*കിയ 12 വാഗ്ദാനങ്ങളെക്കുറിച്ച് നമുക്കു ധ്യാനിക്കാം.) .
    കാര്*മ്മി: "എന്റെ ദിവ്യഹൃദയ ഭക്തരുടെ ജീവിതാന്തസ്സിനു വേണ്ട എല്ലാ അനുഗ്രഹങ്ങളും ഞാന്* പ്രദാനംചെയ്യും" എന്നരുളിച്ചെയ്ത ഈശോയെ, ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്* പ്രാര്*ത്ഥിക്കുന്നു.

    സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.
    കാര്*മ്മി: "അവരുടെ കുടുംബങ്ങളില്* ഞാന്* സമാധാനം നല്*കും" എന്നരുളിച്ചെയത ഈശോയെ,
    സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.
    കാര്*മ്മി: "അവരുടെ സങ്കടങ്ങളില്* ഞാന്* അവരെ ആശ്വസിപ്പിക്കും" എന്നരുളിച്ചെയത ഈശോയെ,
    സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.
    കാര്*മ്മി: "ജീവിതകാലത്തും പ്രത്യേകം അവരുടെ മരണസമയത്തും ഞാന്* അവര്*ക്ക് ഉറപ്പുള്ള സങ്കേതമായിരിക്കും എന്നരുളി ചെയ്ത" ഈശോയെ,
    സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.
    കാര്*മ്മി: "അവരുടെ എല്ലാ പ്രയത്നങ്ങളിലും ഞാന്* അനവധി ആശീര്*വാദങ്ങള്* നല്*കും എന്നരുളിചെയ്ത" ഈശോയെ,
    സമൂ" ഞങ്ങളെ അനുഗ്രഹിക്കണമേ.

    കാര്*മ്മി: "പാപികള്* എന്റെ ഹൃദയത്തില്* അനുഗ്രഹത്തിന്റെ വറ്റാത്ത ഉറവയും സമുദ്രവും കണ്ടെത്തും" എന്നരുളിച്ചെയ്ത ഈശോയെ'
    സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.
    കാര്*മ്മി: "മന്ദതയുള്ള ആത്മാക്കള്* തീക്ഷ്ണതയുള്ളവരാകും" എന്നരുളിച്ചെയ്ത ഈശോയെ,
    സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.
    കാര്*മ്മി: "തീക്ഷ്ണതയുള്ള ആത്മാക്കള്* അതിവേഗം പരിപൂര്*ണ്ണതയുടെ പദവിയില്* പ്രവേശിക്കും" എന്നരുളിച്ചെയ്ത ഈശോയെ,
    സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.
    കാര്*മ്മി: "എന്റെ തിരുഹൃദയരൂപം പ്രതിഷ്ഠിച്ചു വണങ്ങുന്ന ഭവനങ്ങളില്* എന്റെ ആശീര്*വാദമുണ്ടാകും" എന്നരുളിച്ചെയ്ത ഈശോയെ,
    സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.
    കാര്*മ്മി: "കഠിനഹൃദയരായ പാപികളെ മനസ്സുതിരിക്കുന്നതിനുള്ള വരം വൈദികര്*ക്കു ഞാന്* നല്*കും" എന്നരുളിച്ചെയ്ത ഈശോയെ,
    സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.
    കാര്*മ്മി: "തിരുഹൃദയഭക്തി പ്രചരിപ്പിക്കുന്നവരുടെ നാമം എന്റെ ഹൃദയത്തില്* ഞാന്* സൂക്ഷിക്കും" എന്നരുളിച്ചെയ്ത ഈശോയെ,
    സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.
    കാര്*മ്മി: "ഒന്*പത് ആദ്യവെള്ളിയാഴ്ച തുടര്*ച്ചയായി വിശുദ്ധ കുര്*ബാന സ്വീകരിക്കുന്നവര്*ക്ക് അവസാനം വരെയുള്ള നിലനില്പിന്റെ വരം നല്*കും" എന്നരുളിച്ചെയ്ത ഈശോയെ,
    സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.


  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    പ്രാര്*ത്ഥിക്കാം


    "വഴിയും സത്യവും ജീവനും ഞാനാകുന്നു" എന്നും "അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ എല്ലാവരും എന്റെ അടുക്കല്* വരുവിന്*, ഞാന്* നിങ്ങളെ ആശ്വസിപ്പിക്കാം", എന്നും "എന്റെ നാമത്തില്* നിങ്ങള്* എന്നോട് അപേക്ഷിക്കുന്നതെല്ലാം ഞാന്* നിങ്ങള്*ക്കു തരും" എന്നും അരുള്*ചെയ്ത ഈശോനാഥാ, അങ്ങ് ഞങ്ങളുടെ പ്രാര്*ത്ഥനകള്* കൈക്കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്* അപേക്ഷിക്കുന്നു. ആമ്മേന്*.

    ലുത്തീനിയ

    കാര്*മ്മി: നമുക്കെല്ലാവര്*ക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടെ ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ എന്നു പ്രാര്*ത്ഥിക്കാം.
    സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
    കാര്*മ്മി: കാലിത്തൊഴുത്തില്* പിറന്ന്, 33 വത്സരം ഇഹലോകത്തില്* ജീവിച്ച്, കാല്*വരിയില്* കുരിശില്* മരിച്ച്, മൂന്നാംദിനം ഉയിര്*ത്തെഴുന്നേറ്റ്, ഞങ്ങളെ രക്ഷിച്ച ഈശോനാഥാ, ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്* പ്രാര്*ത്ഥിക്കുന്നു.
    സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
    കാര്*മ്മി: ഞങ്ങളുടെ നിരവധിയായ പാപങ്ങള്* ഞങ്ങളോടു ക്ഷമിക്കണമെന്നും, മേലില്* പാപത്തില്* വീഴാതെ ഞങ്ങളെ അനുഗ്രഹിക്കണമെന്നും ഞങ്ങള്* പ്രാര്*ത്ഥിക്കുന്നു.
    സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
    കാര്*മ്മി: പ്രകൃതിക്ഷോഭം, തീരാരോഗങ്ങള്*, അപകടങ്ങള്*, ദാരിദ്ര്യം ഇവയില്*നിന്നും മോചനം നല്*കി ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്* പ്രാര്*ത്ഥിക്കുന്നു.
    സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
    കാര്*മ്മി: നല്ലകാലാവസ്ഥയും സമൃദ്ധമായ വിളവുകളും നല്*കി ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്* പ്രാര്*ത്ഥിക്കുന്നു.
    സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിയണെമേ.
    കാര്*മ്മി: എല്ലാ മനുഷ്യരും സഹോദരസ്നേഹത്തിലും സഹവര്*ത്തിത്വത്തിലും സാധുജനാനുകമ്പയിലും വളര്*ന്നുവരുവാന്* അനുഗ്രഹിക്കണമെന്ന് ഞങ്ങള്* പ്രാര്*ത്ഥിക്കുന്നു.
    സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
    കാര്*മ്മി: ഞങ്ങളുടെ മക്കള്* സ്നേഹത്തിലും അനുസരണയിലും ദൈവഭക്തിയിലും അധികാരാദരവിലും വളര്*ന്നുവരുവാന്* അനുഗ്രഹിക്കണമെന്ന് ഞങ്ങള്* പ്രാര്*ത്ഥിക്കുന്നു.
    സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
    കാര്*മ്മി: എല്ലാ വിദ്യാര്*ത്ഥീ-വിദ്യാര്*ത്ഥിനികളും പഠനത്തില്* സമര്*ത്ഥരും സഹപാഠികളോടു സ്നേഹമുള്ളവരും അദ്ധ്യാപകരോട് ആദരവുള്ളവരുമായി വളര്*ന്നുവരുവാന്* അനുഗ്രഹിക്കണമെന്ന് ഞങ്ങള്* പ്രാര്*ത്ഥിക്കുന്നു.
    സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
    കാര്*മ്മി: ഈ നൊവേനയില്* സംബന്ധിച്ച് പ്രാര്*ത്ഥിക്കുന്ന ഞങ്ങള്* ഓരോരുത്തരുടെയും ആവശ്യങ്ങള്* സാധിച്ചുതന്ന് ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്* പ്രാര്*ത്ഥിക്കുന്നു.
    സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
    പ്രാര്*ത്ഥിക്കാം

    എന്റെ ഈശോയെ, ഗാഗുല്*ത്താമലയില്* രണ്ടു കള്ളന്മാരുടെ നടുവില്* കുരിശിന്മേല്* തൂങ്ങിക്കിടന്ന് അങ്ങേ തിരുഹൃദയം കുന്തത്താല്* കുത്തിത്തുറക്കപ്പെട്ട്, അവസാനതുള്ളി രക്തംവരെ ചിന്തി മനുഷ്യകുലത്തെ രക്ഷിച്ചതിനെ ഓര്*ത്ത് ഞങ്ങള്* അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ പാപങ്ങളുടെ കാഠിന്യത്താലാണ് അങ്ങ് ഇത്ര കഠോരമായ പീഡകള്* സഹിച്ചത് എന്ന് ഓര്*ത്ത് ഞങ്ങള്* പൊറുതിയപേക്ഷിക്കുന്നു. കരുണാവാരിധി്യും പാപങ്ങള്* പൊറുക്കുന്നവനുമായ ദൈവമേ, അങ്ങേ സന്നിധിയില്* കേണപേക്ഷിക്കുന്ന ഞങ്ങളുടെ പാപങ്ങള്* മായ്ച്ചുകളയുകയും സ്വര്*ഗ്ഗഭാഗ്യത്തിന് അര്*ഹരാക്കുകയും ചെയ്യണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്*വ്വേശ്വരാ. ആമ്മേന്*.
    സമാപന പ്രാര്*ത്ഥന

    സ്നേഹംനിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ, അങ്ങേ തിരുമുമ്പില്* സാഷ്ടാംഗം പ്രണമിച്ച് എന്റെ പൂര്*ണ്ണഹൃദയത്തോടെ അങ്ങയെ ആരാധിക്കുന്നു. അങ്ങേ ദിവ്യഹൃദയത്തില്* എന്റെ ആത്മാവിനെ ഞാന്* സമര്*പ്പിക്കുന്നു. കാരുണ്യവാനായ ഈശോയെ, പാപത്താല്* വിരൂപമായിരിക്കുന്നതും കോപാഗ്നിയാല്* ജ്വലിക്കുന്നതുമായ എന്റെ ഹൃദയത്തെ കടാക്ഷിക്കണമേ. എന്റെ നല്ല ഈശോയെ, എന്റെ എല്ലാ ദുര്*ഗുണങ്ങളും നീങ്ങുന്നതിനും അങ്ങേ സ്നേഹശീലവും ക്ഷമയും കണ്ടുപഠിക്കുന്നതിനും വേണ്ട അനുഗ്രഹം നല്*കണമേ. അങ്ങേ മഹത്വത്തിനും ശക്തിക്കു യോജിച്ചവിധം അങ്ങയെ സ്നേഹിക്കത്തക്ക ഒരു ഹൃദയം എനിക്കു നല്*കണമേ. കര്*ത്താവേ അങ്ങേ അനന്തകൃപയാല്* എന്റെ പ്രാര്*ത്ഥന സ്വീകരിച്ച് എന്നെ അനുഗ്രഹിക്കണമേ. ആരാധനയക്കു പാത്രമായ ഈശോയുടെ ദിവ്യഹൃദയമേ, അങ്ങ് എന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും വ്യക്തമായി അറിയുന്നുവെന്നു ഞാന്* വിശ്വസിക്കുന്നു. അങ്ങ് ഞങ്ങള്* ഓരോരുത്തരേയും കനിഞ്ഞ് അനുഗ്രഹിക്കണമേ. ഈ നൊവേനയില്* ഞങ്ങള്* പ്രത്യേകം പ്രാര്*ത്ഥിക്കുന്ന .......... ആവശ്യം അങ്ങേ കൃപാകടാക്ഷത്താല്* സാധിച്ചുതന്ന് ഞങ്ങളെ രക്ഷിക്കണമെന്നുഞങ്ങള്* വിനയപുരസരം അപേക്ഷിക്കുന്നു. ആമ്മേന്*.
    സമാപന ഗാനം

    (രീതി: അദ്ധ്വാനിക്കുന്നവര്*ക്കും.... )
    കാരുണ്യനിധിയാമീശോ
    കാത്തരുളീടുക നീ
    നിത്യമായ് സ്നേഹിച്ചീടാന്*
    ഞങ്ങളില്* കൃപയേകൂ നീ.

    സാത്താനാല്* ബന്ധിതനായ
    പാപവഴി നടന്നു
    ബന്ധനം നീക്കിയെന്നെ
    നേര്*വഴി കാട്ടേണമേ.

    സ്നേഹത്തിന്* സന്ദേശങ്ങള്*
    മാനവര്*ക്കേകിയോനെ
    ആലംബഹീനര്* ഞങ്ങള്*
    നിത്യം വണങ്ങീടുന്നു.


  3. #3
    Join Date
    Jan 2008
    Location
    gods own country
    Posts
    2,319

    Default

    ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •