മോഹന്*ലാലിന്*റെ ശക്തമായ കഥാപാത്രവും ഈറ്റക്കാടുകളുടെ ഭംഗിയുമായിരുന്നു എം പത്മകുമാര്* സംവിധാനം ചെയ്ത ശിക്കാര്* എന്ന സിനിമയുടെ ഹൈലൈറ്റ്. തമിഴ് നടനും സംവിധായകനുമായ സമുദ്രക്കനി അവതരിപ്പിച്ച അബ്ദുള്ള എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. വ്യത്യസ്തമായ പശ്ചാത്തലത്തില്* വ്യത്യസ്തമായ പ്രമേയം അവതരിപ്പിച്ച ‘ശിക്കാര്*’ മെഗാഹിറ്റാക്കിയാണ് പ്രേക്ഷകര്* സ്നേഹം പ്രകടിപ്പിച്ചത്.

പുതിയ വാര്*ത്ത, ‘ശിക്കാര്*’ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു എന്നാണ്. സമുദ്രക്കനി ഈ ചിത്രം സംവിധാനം ചെയ്യുമെന്നാണ് സൂചനകള്*. എന്നാല്* അക്കാര്യത്തില്* വ്യക്തത ലഭിച്ചിട്ടില്ല. ഒരു കാര്യം ഉറപ്പായിട്ടുണ്ട്. ശിക്കാറിന്*റെ റീമേക്കിലൂടെ മലയാളത്തിന്*റെ പ്രിയപ്പെട്ട നായിക മാണിക്യം മൈഥിലി തമിഴ് സിനിമാലോകത്തേക്ക് പ്രവേശിക്കുകയാണ്.

ഒട്ടേറെ ഓഫറുകള്* തമിഴില്* നിന്ന് ലഭിക്കുന്നുണ്ടെങ്കിലും ശിക്കാറിന്*റെ റീമേക്കായിരിക്കും തന്*റെ ആദ്യ തമിഴ് ചിത്രമെന്ന് മൈഥിലി അറിയിച്ചു. മൈഥിലി മലയാളത്തില്* അവതരിപ്പിച്ച കഥാപാത്രത്തെയല്ല തമിഴില്* അവതരിപ്പിക്കുന്നതെന്നാണ് അറിയുന്നത്. നായക കഥാപാത്രമായ ബലരാമനെ നിശബ്ദം സ്നേഹിക്കുന്ന പെണ്*കുട്ടിയായാണ് ശിക്കാറില്* മൈഥിലി വേഷമിട്ടത്. എന്നാല്* തമിഴിലെത്തുമ്പോള്* അനന്യ അവതരിപ്പിച്ച കഥാപാത്രത്തെ പുനരവതരിപ്പിക്കുകയാണ് മൈഥിലിയുടെ ദൌത്യം.

മോഹന്*ലാലിനെ നായകനാക്കി ഒരു മലയാള ചിത്രം സമുദ്രക്കനി സംവിധാനം ചെയ്യുന്നതായി സ്ഥിരീകരിക്കപ്പെട്ട വാര്*ത്തയുണ്ടായിരുന്നു. ശിക്കാറിന്*റെ കഥ ഇഷ്ടപ്പെട്ട സമുദ്രക്കനി അതിന്*റെ തമിഴ് റീമേക്കിന്*റെ സംവിധാനച്ചുമതലയും ഏറ്റെടുത്തേക്കുമെന്നാണ് വിവരം.


Keywords: Mohanlal, samudrakani, midhili,ananya, remake in tamil, padmakumar,Shikkar goes to Tamil