കുടുംബത്തെ സ്ഥാപിക്കുകയും കുടുംബ ജീവിതത്തെ അനുഗ്രഹിക്കുകയും ചെയ്ത പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ ,അങ്ങ് ഞങ്ങളുടെ മദ്ധ്യേ സന്നിഹിതനായിരിക്കുന്നുവെന്ന് ഞങ്ങള്* വിശ്വസിക്കുന്നു .അങ്ങയെ ഞങ്ങള്* ആരാധിക്കുന്നു .അങ്ങയെ ഞങ്ങള്* സ്നേഹിക്കുന്നു ഞങ്ങള്*ക്കു നല്കിയിട്ടുള്ള ആത്മീകവും ശാരീരികവുമായ എല്ലാ അനുഗ്രങ്ങള്*ക്കും ഞങ്ങള്* നന്ദി പറയുന്നു .ഞങ്ങള്* ചെയ്തു പോയിട്ടുള്ള പാപങ്ങളെക്കുറിച്ചു ഞങ്ങള്* മനസ്തപിക്കുന്നു .അവയ്ക്ക് ഞങ്ങള്* മാപ്പപേക്ഷിക്കുന്നു .ഞങ്ങളുടെ ഭവനത്തില്* അങ്ങു വാസമുറപ്പിക്കണമേ .ഞങ്ങളുടെ വിചാരങ്ങളും വാക്കുകളും പ്രവൃത്തികളും വ്യാപാരങ്ങളും അങ്ങ് നിയന്ത്രിക്കണമേ വിശ്വാസത്തിലും വിശുദ്ധിയിലും ഞങ്ങളെ വളര്*ത്തണമേ .പരസ്പര സ്നേഹവും ബഹുമാനവും ഞങ്ങള്*ക്കു നല്കണമേ .ഭിന്നതയും കലഹവുമുണ്ടാകാതെ സമാധാനത്തിലും ഐക്യത്തിലും ഞങ്ങളെ നയിക്കണമേ .

ദൈവശുശ്രൂഷയ്ക്കും സഭാസേവനത്തിനുമായി ഞങ്ങളുടെ കുടുംബത്തില്* നിന്ന് പ്രേഷിതരെ വിളിക്കണമേ.രോഗികളെയും ആസന്ന മരണരേയും കാത്തു പരിപാലിക്കണമേ. പാപസാഹച്ചര്യത്തില്* നിന്നും അപകടങ്ങളില്* നിന്നും ഞങ്ങളെ ഓരോരുത്തരെയും കാത്തു രക്ഷിക്കണമേ .ഞങ്ങളുടെ കുടുബത്തില്* നിന്നു മരിച്ചു പോയിട്ടുള്ളവര്*ക്ക് സ്വര്*ഗ്ഗ ഭാഗ്യം നല്കണമേ .ഞങ്ങളുടെ അയല്ക്കാരെയും ചാര്*ചക്കാരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ .ഞങ്ങളെല്ലാവരും അവസാനം അങ്ങയോടോന്നിച്ച് സ്വര്*ഗ്ഗഭാഗ്യം അനുഭവിക്കുവാന്* ഇടവരുത്തുകയും ചെയ്യണമേ . ആമ്മേന്* .