പുരുഷന്*മാരുടെ ശ്രദ്ധക്ക്*...


വൈകുന്നേരം.. ഓഫീസില്* നിന്നുവന്ന രവി കാപ്പികുടിയൊക്കെ കഴിഞ്ഞ്* ടി. വി കാണാനിരുന്നു. ഇന്ത്യാ ശ്രീലങ്ക ക്രിക്കറ്റ്* മാച്ച്*. എന്തൊക്കെ സംഭവിച്ചാലും ഇനി അനങ്ങില്ല. അതറിയാമായിരുന്നിട്ടും രാധ അങ്ങോട്ടു ചെന്നു. ''രവിയേട്ടാ..ഇന്ന്* അച്*ഛന്* വിളിച്ചിട്ടുണ്ടായിരുന്നു. രമയ്*ക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ടത്രേ.'' രാധ ഒരു നിമിഷം നിര്*ത്തി. രവി അതൊന്നും ശ്രദ്ധിക്കുന്നേയില്ല. കളിയില്* മുഴുകിയിരിക്കുകയാണ്* കക്ഷി. രാധയ്*ക്ക് ദേഷ്യവും സങ്കടവും വന്നു. അനിയത്തി രമയുടെ വിവാഹം നടന്നുകാണാന്* പ്രാര്*ത്ഥിക്കുന്നവരാണ്* വീട്ടിലെല്ലാവരും. പെണ്ണിന്* 28 വയസുകഴിഞ്ഞു..എത്ര ആലോചനകള്* വന്നു. ഒന്നും നടക്കുന്നില്ല. ചൊവ്വാദോഷം. നല്ലൊരു ആലോചന വന്നയുടന്* അച്*ഛന്* വിളിച്ചു പറഞ്ഞതാണ്*. താനും രവിയേട്ടനും നാളെത്തന്നെ വീട്ടിലേക്ക്* ചെല്ലണമെന്ന്*. അതിനെക്കുറിച്ച്* ആലോചിക്കാനാവും. ഹാവൂ.. പരസ്യത്തിന്റെ സമയമായി. ഇനി പറയാം.' രാധ തീരുമാനിച്ചു.''ഞാന്* പറഞ്ഞതു വല്ലതും കേട്ടോ? വീട്ടില്* നിന്ന്* അച്*ഛന്* വിളിച്ചിട്ടുണ്ടായിരുന്നു. നാളെ വീട്ടിലേക്ക്* ചെല്ലണമെന്ന്*.'' അവള്* ഒറ്റശ്വാസത്തില്* പറഞ്ഞു നിര്*ത്തി..അല്*പം നീരസത്തോടെ!''ങേ! എന്തിനാ ചെല്ലണമെന്നു പറഞ്ഞത്*?'' രവി ടി.വിയില്* തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട്* ചോദിച്ചു.''അല്ലെങ്കിലും ഞാനെന്തു പറഞ്ഞാലും രവിയേട്ടന്* ശ്രദ്ധിക്കുകയേയില്ല. എന്നിട്ട്* പിന്നീട്* കുറ്റപ്പെടുത്തുകയും ചെയ്യും. ഞാനൊന്നും അറിഞ്ഞില്ല. എന്നോട്* പറഞ്ഞില്ലായെന്നൊക്കെ.'' രാധ കരച്ചിലിന്റെ വക്കിലെത്തി. ടി. വി. കാണുന്നത്* കുറ്റമല്ല. പക്ഷേ ഭാര്യ പറയുന്നതിന്* പാതി ചെവി കൊടുക്കുന്നവരാണ്* മിക്ക ഭര്*ത്താക്കന്മാരും. ടി.വി. കണ്ടുകൊണ്ടിരിക്കുമ്പോഴാണ്* ഭാര്യ വന്ന്* എന്തെങ്കിലും പറയുന്നതെങ്കില്* അതു കേള്*ക്കില്ല. 'ങാ. ങൂ.' എന്നൊക്കെ എല്ലാം മൂളി കേള്*ക്കും. യഥാര്*ത്ഥത്തില്* ഒന്നും കേള്*ക്കുകയുമില്ല. ഇത്* ഭാര്യയെ അപമാനിക്കുന്നതിനു തുല്യമാണ്*.
സ്*ത്രീകള്* പുരുഷന്മാരെ വെറുക്കാറുണ്ടോ ?
ഉണ്ടെങ്കില്* അവ തിരിച്ചറിഞ്ഞ്* എത്രയും പെട്ടെന്ന്* പരിഹാരം കണ്ടെത്തിയില്ലെങ്കില്* നിങ്ങളുടെ ദാമ്പത്യവും പ്രശ്*നമായേക്കാം. കൂട്ടത്തില്* നിങ്ങള്* ഭാര്യയില്* നിന്ന്* ആഗ്രഹിക്കുന്നതെന്തെന്ന്* അവരോട്* തുറന്നു പറയുകയും ചെയ്യാം.

മദ്യപാനം!

ഭാര്യമാര്* ഏറ്റവും വെറുക്കുന്ന ഒരു ദുശ്ശീലമാണ്* ഭര്*ത്താക്കന്മാരുടെ മദ്യപാനം. മദ്യപിച്ച്* ലക്കുകെട്ട്* വന്ന്* ഭാര്യയെ ഉപദ്രവിക്കുകയും അസംഭ്യം പറയുകയും വീട്ടുപകരണങ്ങള്* നശിപ്പിക്കുകയുമൊക്കെ ചെയ്യുന്നവരാണ്* മദ്യപാനികളില്* ഏറിയ പങ്കും. പിറ്റേന്ന്* ഉറക്കമുണര്*ന്നു കഴിയുമ്പോള്* തലേദിവസം കാട്ടിക്കൂട്ടിയ കോപ്രായങ്ങള്* കക്ഷി ഓര്*ക്കുന്നുണ്ടാവില്ല. നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്* ഭാര്യയായിരിക്കും കുറ്റവാളി. 'നീയാണേ സത്യം..നമ്മുടെ മക്കളാണേ സത്യം ഞാനിനി കുടിക്കില്ല.' എന്ന്* ആണയിടാനും ഇവര്* മടിക്കില്ല. മദ്യപാനം വ്യക്*തിയുടെ ആരോഗ്യത്തെ മാത്രമല്ല കുടുംബബന്ധങ്ങളെയും തകര്*ക്കുന്നുവെന്ന പരമാര്*ത്ഥം മനസിലാക്കുക.

വിശ്വസ്*തത!


പരസ്*ത്രീഗമനം ഒരു ഭാര്യയ്*ക്കും അംഗീകരിച്ചുകൊടുക്കാനാവില്ല. മറ്റു സ്*ത്രീകളെ തേടിപ്പോകുന്ന ഭര്*ത്താവിനെ ഭാര്യ വെറുക്കുക തന്നെ ചെയ്യും. ഭാര്യാഭര്*ത്താക്കന്മാര്* തമ്മിലുള്ള വിശ്വാസമാണ്* ഉത്തമമായ കുടുംബജീവിതത്തിന്* വേണ്ട ഏറ്റവും പ്രധാന ഘടകം. ഭാര്യയുടെ ഇഷ്*ടം മനസിലാക്കി സെക്*സ് ആസ്വദിക്കുകയാണ്* ഏറ്റവും നല്ലത്*.

സഹായം!


കുനിഞ്ഞൊരു പ്ലാവില പോലും എടുക്കാത്ത സ്വഭാവം എന്നു കേട്ടിട്ടില്ലേ? അത്തരക്കാരാണ്* മിക്ക ഭര്*ത്താക്കന്മാരും. അവര്*ക്ക്* എന്തുകാര്യത്തിനും ഭാര്യ വേണം. സോപ്പോ ടൂത്ത്*പേസ്*റ്റോ മറ്റോ തീര്*ന്നാല്* അത്* വാങ്ങി വയ്*ക്കാത്തതിനാവും ശകാരം. ഭാര്യ ഓഫീസില്* പോവാനുള്ള തിരക്കില്* വസ്*ത്രങ്ങള്* മാറി കട്ടിലില്* ഇട്ടിട്ട്* പോയെന്നു കരുതുക . പിന്നെ കേള്*ക്കാം . ഇതൊക്കെ കട്ടിലില്*ത്തന്നെ ഇടാതെ മാറ്റിയിട്ടു കൂടേ.. ഒന്നിനും ഒരടുക്കും ചിട്ടയുമില്ല എന്നൊക്കെ. പക്ഷേ അതൊന്ന്* എടുത്തുമാറ്റി വയ്*ക്കാന്* പോലും കൂട്ടാക്കില്ല. വൈകുന്നേരം ഭാര്യ വരുംവരെ അത്* അവിടെത്തന്നെ കിടക്കും.

തിടുക്കം!


ഏതെങ്കിലും പാര്*ട്ടിക്കോ അല്ലെങ്കില്* എവിടേക്കെങ്കിലും യാത്ര പോവുകയാണെന്നോ കരുതുക. എല്ലാവരുടെയും വസ്*ത്രം ഭാര്യ ഇസ്*തിരിയിടണം.അതൊക്കെ നീ തന്നെ ചെയ്*താലേ ശരിയാവൂ എന്നൊരു കമന്റും! ഇസ്*തിരിയിടുന്നതോ മക്കളെ ഡ്രസ്* ചെയ്യിക്കുന്ന ജോലിയോ ഭര്*ത്താക്കന്മാര്* ചെയ്*താല്* ഭാര്യയ്*ക്ക് അതൊരു സഹായമാവും. വേഗം ഒരുങ്ങിയിറങ്ങാന്* തിടുക്കം കൂട്ടുന്നതിനാല്* ഭാര്യ എങ്ങനെയെങ്കിലുമൊക്കെ വാരിവലിച്ച്* ഒരുങ്ങിയിറങ്ങും. ഇതിനിടയില്* ചിലത്* മറന്നുപോയാലും ഭര്*ത്താവിന്റെ കുറ്റപ്പെടുത്തല്* ഉറപ്പ്*!

മുഖഭാവം!


ചിലര്* ഉണര്*ന്നെണീറ്റ്* വരുന്നതു തന്നെ ഗൗരവമായ മുഖഭാവത്തോടെയാണ്*. ഇത്* ഭാര്യമാര്* ഇഷ്*ടപ്പെടുന്നില്ല. പ്രസന്നമുഖം കാണുന്നതാണ്* ഏവര്*ക്കും സന്തോഷം. അല്*പം നര്*മസംഭാഷണമൊക്കെ എല്ലാ ഭാര്യമാരും ആഗ്രഹിക്കും. കുറച്ചുസമയം ഭാര്യയോടൊപ്പം ചെലവഴിച്ചാല്* അവള്*ക്കതു മതി സന്തോഷവതിയാവാന്*!