മണിരത്നത്തിന്*റെ ‘രാവണന്*’ തനിക്ക് ലഭിച്ച മഹാഭാഗ്യമാണെന്ന് യംഗ് സൂപ്പര്*സ്റ്റാര്* പൃഥ്വിരാജ്. വിദേശരാജ്യങ്ങളിലൊക്കെ ഈ ചിത്രം പ്രദര്*ശിപ്പിച്ചപ്പോള്* ‘പൃഥ്വിരാജ്’ എന്ന നടനെക്കുറിച്ച് വിദേശികള്* അന്വേഷിച്ചു. ‘മലയാളത്തിലെ ഒരു യുവനടന്*’ എന്ന് മറുപടി ലഭിച്ചപ്പോള്* മലയാളം എന്നൊരു ഭാഷയും കേരളം എന്നൊരു നാടുമുണ്ടെന്ന് അവര്* അറിഞ്ഞു. എന്നിലൂടെ മലയാളത്തെ ലോകത്തിന് പരിചയപ്പെടുത്താന്* ലഭിച്ച അവസരമായാണ് ഞാന്* ഇതിനെ കാണുന്നത്. ഇത് എനിക്ക് ലഭിച്ച ഭാഗ്യമാണ് - പൃഥ്വി മാധ്യമപ്രവര്*ത്തകരോട് പ്രതികരിച്ചു.


“രാവണന്* എന്ന പ്രൊജക്ടില്* ഞാന്* അഭിനയിക്കണമെന്ന് മണി സാര്* ആവശ്യപ്പെട്ടപ്പോള്* അത് ഇത്രയും വലിയ കഥാപാത്രമായിരിക്കുമെന്ന് കരുതിയില്ല. ആദ്യം തന്നെ അദ്ദേഹം എനിക്ക് ഈ ചിത്രത്തിന്*റെ വണ്* ലൈന്* പറഞ്ഞു തന്നു. അപ്പോഴാണ് സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണെന്ന് എനിക്ക് മനസിലായത്. ഞാന്* എന്*റെ കരിയറില്* എന്നെങ്കിലും സംഭവിക്കുമെന്ന് കരുതിയിരുന്ന ഒന്നാണ് ഒരു മണിരത്നം സിനിമ. അത് ഇത്രയും വേഗത്തില്* സാധിച്ചതില്* മണി സാറിനോട് എനിക്ക് നന്ദിയുണ്ട്.” - പൃഥ്വിരാജ് പറഞ്ഞു.

“ഈ സിനിമയില്* ഏത് റോള്* ലഭിച്ചിരുന്നെങ്കിലും ഞാന്* അഭിനയിക്കുമായിരുന്നു. ഒരു മണിരത്നം ഷോട്ടില്* ഉള്*പ്പെടുകയായിരുന്നു എന്*റെ ലക്*ഷ്യം. രാവണന്* എന്നത് ഒരു വേള്*ഡ് സിനിമയാണ്. അത് ലോകമെമ്പാടും റിലീസ് ചെയ്തു. ലണ്ടനിലൊക്കെ ഈ സിനിമ കണ്ട് വിദേശികള്* അത്ഭുതപ്പെട്ടു. ഇന്ത്യന്* സിനിമ ഇന്ന് എത്തിപ്പെട്ടിരിക്കുന്ന ഹൈറ്റ്സ് അവരെ വിസ്മയിപ്പിക്കുകയായിരുന്നു.” - പൃഥ്വിരാജ് ഇപ്പോഴും രാവണന്*റെ ലണ്ടന്* പ്രീമിയറിന്*റെ ആവേശത്തിലാണ്.

“ഐശ്വര്യ റായ്, അഭിഷേക് ബച്ചന്*, വിക്രം എന്നിവരോടൊപ്പം 200 ദിവസത്തിലധികം ഒരുമിച്ച് പ്രവര്*ത്തിക്കാനായി. എന്*റെ അഭിനയജീവിതത്തില്* ഇതെല്ലാം എനിക്ക് മുതല്*ക്കൂട്ടാണ്. തമിഴ് സിനിമകളില്* ഞാന്* കൂടുതലും കോമഡി കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ, രാവണനിലെ എന്*റെ കഥാപാത്രം തമിഴ് പ്രേക്ഷകര്*ക്ക് ഒരു പുതിയ അനുഭവമാണ്. മലയാളത്തില്* അമ്പതിലധികം ചിത്രങ്ങള്* അഭിനയിച്ച ഒരാളാണ് ഞാന്*. ആ എക്സ്പീരിയന്*സാണ് രാവണന്* ചെയ്യാന്* എനിക്ക് ശക്തി നല്*കിയത്.” - പൃഥ്വിരാജ് പറഞ്ഞു.