ഏറെനേരം കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നവര്* ശ്രദ്ധിക്കുക. കമ്പ്യൂട്ടര്* വിഷന്* സിന്*ഡ്രോം (സിവിഎസ്) എന്ന നേത്രരോഗം നിങ്ങള്*ക്ക് പിടിപ്പെട്ടേക്കാം.കമ്പ്യൂട്ടര്* സ്*ക്രീന്* അല്ലെങ്കില്* വിഷ്വല്* ഡിസ്*പ്ലേ ടെര്*മിനല്* (വിഡിടി) ഏറെനേരം വീക്ഷിച്ചാല്* നിരവധി നേത്രരോഗങ്ങളുണ്ടാകാന്* സാധ്യത ഉണ്ട് .

കണ്ണിന് വേദന, ചെങ്കണ്ണ്, കണ്ണിലൂടെ വെള്ളമൊഴുകുക, കാഴ്ചത്തകരാര്*, തലവേദന, കണ്ണുകളില്* ഈര്*പ്പമില്ലായ്മയും അസ്വസ്ഥതയും, വെളിച്ചത്തിലേക്ക് നോക്കാന്* കഴിയാതിരിക്കുക, ഇരട്ടദൃശ്യം, കളര്*മാറ്റം തിരിച്ചറിയാനാകാതിരിക്കുക തുടങ്ങിയവയാണ് രോഗങ്ങള്*.

ഓരോ 20 മിനുട്ടിനിടയിലും ഇടവേളയുണ്ടാക്കി കണ്ണടയ്ക്കുകയാണ് രോഗത്തെ ചെറുക്കാനുള്ള ലളിത മാര്*ഗം.നിരന്തരം കണ്ണ് പരിശോധിക്കുകയും മോണിറ്ററിന് ആന്റി റിഫ്*ളക്ടീവ് ഗ്ലെയര്* കോട്ടിങ് ഉപയോഗിക്കുകയും വേണം.

വൃത്തിയുള്ളതും നല്ലരീതിയില്* ക്രമീകരിച്ചതുമായ കമ്പ്യൂട്ടര്* മുറിയുണ്ടെങ്കില്* കമ്പ്യൂട്ടര്* വിഷന്* സിന്*ഡ്രോമിനെ തടയാന്* കഴിയും. മോണിറ്റര്* എന്നും വൃത്തിയാക്കുക. ലിക്വഡി ക്രിസ്റ്റല്* ഡിസ്*പ്ലേ മോണിറ്റര്* ഉപയോഗിക്കുക. കണ്ണിന് 20 ഡിഗ്രി താഴെ മോണിറ്റര്* ക്രമീകരിക്കുക, കണ്ണും മോണിറ്ററും തമ്മില്* 20-30 ഇഞ്ച് അകലമുണ്ടായിരിക്കുക, ആവശ്യത്തിന് വെളിച്ചമുണ്ടായിരിക്കുക, കീബോര്*ഡ് മോണിറ്ററിനു നേരെ മുന്നിലായി സൂക്ഷിക്കുക എന്നിവയാണ് നേത്ര രോഗത്തെ ചെറുക്കാനുള്ള മുന്*കരുതലുകള്*.കമ്പ്യൂട്ടര്* ഉപയോഗിക്കുമ്പോള്* എയര്*കണ്ടീഷനറിന്റെ തണുപ്പ് കുറയ്ക്കുക. 17 ഇഞ്ചോ അതിനു മുകളിലോ ഉള്ള മോണിറ്ററുകള്* ഉപയോഗിക്കുക. അനുയോജ്യമായ രീതിയില്* ബ്രൈറ്റ്*നസ്, കോണ്*ട്രാസ്റ്റ്, ടെക്*സ് സൈസ്, കളര്* എന്നിവ ക്രമീകരിക്കണം.