‘രാവണന്*’ എന്ന തമിഴ് സിനിമയില്* പൃഥ്വിരാജും വിക്രമും ശത്രുക്കളാണ്. രാമനും രാവണനുമാണ്. രാമനായി വേഷമിട്ട പൃഥ്വിരാജ് ഒടുവില്* രാവണനായി അഭിനയിച്ച വിക്രമിനെ കൊലപ്പെടുത്തുന്നതാണ് ആ സിനിമയുടെ ക്ലൈമാക്സ്. ഇതിന് ഒരു തിരിച്ചടി ഒരിക്കലും പൃഥ്വിരാജ് പ്രതീക്ഷിച്ചുകാണില്ല. അതേ, യഥാര്*ത്ഥ ജീവിതത്തില്* പൃഥ്വിയെ മലര്*ത്തിയടിച്ച് വിക്രം ഒരു മുന്നേറ്റം നടത്തിയിരിക്കുന്നു.


ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തില്* പൃഥ്വിരാജിനെയായിരുന്നു നായകനായി നിശ്ചയിച്ചിരുന്നത്. ഈ സിനിമയ്ക്കായി തന്*റെ ശരീരഭാരം 17 കിലോ കുറയ്ക്കാന്* പൃഥ്വി തയ്യാറാകുന്നു എന്നായിരുന്നു ഒടുവിലത്തെ വാര്*ത്ത. എന്നാല്*, ഈ സിനിമയില്* നിന്ന് പൃഥ്വി പുറത്തായിരിക്കുന്നു എന്ന ന്യൂസാണ് മല്ലുവുഡിനെ ഞെട്ടിച്ചിരിക്കുന്നത്.

പൃഥ്വിരാജിനു പകരം സാക്ഷാല്* വിക്രം ആടുജീവിതത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കും. രാവണന്*റെ പ്രൊമോഷന്* പരിപാടികള്*ക്കിടെ പലപ്പോഴും ‘ബ്ലെസിച്ചിത്രത്തില്* അഭിനയിക്കാന്* താല്**പ്പര്യമുണ്ട്’ എന്ന് വിക്രം വ്യക്തമാക്കിയിരുന്നു. മുമ്പും പലതവണ ഒന്നിച്ചൊരു സിനിമയെക്കുറിച്ച് ബ്ലെസിയും വിക്രമും സംസാരിച്ചിരുന്നു. വിക്രമിനെ നായകനാക്കി ഒരു തമിഴ് ചിത്രമായിരുന്നു അക്കാലത്ത് ബ്ലെസി ഉദ്ദേശിച്ചത്. എന്നാല്* വിക്രമിന് താല്*പ്പര്യം ബ്ലെസിയുടെ ഒരു മലയാള ചിത്രത്തില്* അഭിനയിക്കാനായിരുന്നു. ആ ആഗ്രഹം ഇപ്പോള്* സഫലമാകുകയാണ്.

വിക്രം നിര്*മ്മിക്കുന്ന ‘നഗരം’ എന്ന തമിഴ് ചിത്രത്തില്* ബ്ലെസി അടുത്തിടെ അഭിനയിക്കുകയും ചെയ്തിരുന്നു. വിക്രം മലയാളത്തില്* അഭിനയിക്കാനുള്ള തന്*റെ ആഗ്രഹം കൂടുതല്* കൂടുതല്* വ്യക്തമാക്കിയതോടെ ആടുജീവിതത്തില്* വിക്രമിനെ നായകനാക്കാനുള്ള നിര്*ണായക തീരുമാനത്തില്* ബ്ലെസി എത്തുകയായിരുന്നു എന്നാണ് അറിയുന്നത്.

ബെന്യാമിന്* രചിച്ച ‘ആടുജീവിതം’ എന്ന നോവലാണ് ബ്ലെസി തന്*റെ പുതിയ ചിത്രത്തിന് ആധാരമാക്കുന്നത്.