രാവണന്* കേരളം ഭരിക്കുകയാണ്. മമ്മൂട്ടി, മോഹന്*ലാല്* ചിത്രങ്ങള്* നേടുന്ന ഇനിഷ്യല്* കളക്ഷനാണ് മണിരത്നം സംവിധാനം ചെയ്ത ഈ തമിഴ് ചിത്രം സ്വന്തമാക്കുന്നത്. യംഗ് സൂപ്പര്*സ്റ്റാര്* പൃഥ്വിരാജിന്*റെ സാന്നിധ്യമാണ് കേരളത്തിലെ ഈ വിജയത്തിന്*റെ പ്രധാന കാരണം. വിക്രം, ഐശ്വര്യ റായി എന്നിവരുടെ ഗംഭീര പെര്*ഫോമന്*സും ബോക്സോഫീസ് വിജയത്തിന് അടിത്തറയാകുന്നു.

കേരളത്തില്* ഈ സിനിമ സൂപ്പര്*ഹിറ്റായി മാറിയതോടെ പൃഥ്വിരാജും വിക്രമും പ്രമോഷന്* പരിപാടികളുമായി സംസ്ഥാനത്ത് രാവണന്* പ്രദര്*ശിപ്പിക്കുന്ന തിയേറ്ററുകള്* സന്ദര്*ശിക്കുകയാണ്. പ്രേക്ഷകരുമായി സംവദിക്കാനാണ് ഇവര്* കൂടുതലായും സമയം കണ്ടെത്തുന്നത്. പ്രേക്ഷകരോട് വിക്രം മലയാളത്തില്* സംസാരിക്കുമ്പോള്* നിലയ്ക്കാത്ത ആരവമാണ് തിയേറ്ററുകളില്* ഉയരുന്നത്.

കേരളത്തില്* 66 തിയേറ്ററുകളിലാണ് രാവണന്* കളിക്കുന്നത്. ഒരുകോടി 67 ലക്ഷം രൂപയാണ് ഒരാഴ്ചകൊണ്ട് രാവണന്* കേരളത്തില്* ഗ്രോസ് നേടിയത്. വിതരണക്കാരുടെ ഷെയര്* ലഭിച്ചത് 62 ലക്ഷം രൂപയാണ്. രാവണന്*റെ ക്ലൈമാക്സില്* വിക്രമും പൃഥ്വിരാജും തൂക്കുപാലത്തില്* നടത്തുന്ന സംഘട്ടനരംഗത്തിന് തകര്*പ്പന്* കൈയടിയാണ് ലഭിക്കുന്നത്.

അതേസമയം, അഭിഷേക് ബച്ചന്* നായകനായ ഹിന്ദി ‘രാവണ്*’ സംസ്ഥാനത്ത് നിരാശാജനകമായ പ്രതികരണമാണ് സൃഷ്ടിച്ചത്. ആറു തിയേറ്ററുകളിലാണ് രാവണ്* പ്രദര്*ശിപ്പിക്കുന്നത്. മിക്ക ഷോയും ആളൊഴിഞ്ഞ നിലയിലാണ് പ്രദര്*ശിപ്പിക്കുന്നത്. കേരളത്തില്* മാത്രമല്ല, വടക്കേ ഇന്ത്യയില്* പോലും അഭിഷേകിന്*റെ രാവണ്* പരാജയം രുചിക്കുകയാണ്.