മമ്മൂട്ടിക്കും മോഹന്*ലാലിനുമുള്ള ശരിയായ പിന്**ഗാമി താനാണെന്ന് കഴിഞ്ഞ കുറച്ചു വര്*ഷങ്ങളായി തെളിയിച്ചുകൊണ്ടിരിക്കുകയാണ് യംഗ് സൂപ്പര്*സ്റ്റാര്* പൃഥ്വിരാജ്. അഭിനയത്തികവിലും സ്റ്റാര്* വാല്യുവിലും ഫാന്* ഫോളോവിങിലും ഇന്ന് ബിഗ് എമ്മുകള്*ക്ക് തൊട്ടടുത്തുതന്നെയാണ് പൃഥ്വിയുടെ സ്ഥാനം. ഇപ്പോഴിതാ, സാറ്റലൈറ്റ് റൈറ്റിന്*റെ കാര്യത്തിലും മമ്മൂട്ടി - മോഹന്*ലാല്* ചിത്രങ്ങള്*ക്കൊപ്പം ഒരു പൃഥ്വി ചിത്രം എത്തിയിരിക്കുന്നു.


പൃഥ്വി നായകനാകുന്ന ആക്ഷന്* ചിത്രമായ ‘ദി ത്രില്ലര്*’ 1.45 കോടി രൂപ നല്*കി സാറ്റലൈറ്റ് അവകാശം മനോരമ ന്യൂസ് ചാനല്* വാങ്ങിയിരിക്കുന്നു. പൃഥ്വിരാജ് സോളോ ഹീറോയാക്യുന്ന ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്*ന്ന സാറ്റലൈറ്റ് അവകാശത്തുകയാണിത്. മനോരമ ഉടന്* ആരംഭിക്കുന്ന എന്*റര്**ടെയ്ന്**മെന്*റ് ചാനലിന് വേണ്ടിയാണ് ത്രില്ലര്* വാങ്ങിയിരിക്കുന്നത്.

സാധാരണയായി പൃഥ്വി നായകനാകുന്ന ചിത്രങ്ങള്*ക്ക് ഒരുകോടി രൂപ വരെയാണ് സാറ്റലൈറ്റ് തുക ലഭിക്കുക. അടുത്തിടെയായി പൃഥ്വിയുടെ താരമൂല്യം കുതിച്ചുയര്*ന്നതോടെയാണ് മമ്മൂട്ടി, മോഹന്*ലാല്* ചിത്രങ്ങള്*ക്കൊപ്പം ഉയര്*ന്ന തുക നല്*കി പൃഥ്വി ചിത്രങ്ങളുടെയും സാറ്റലൈറ്റ് അവകാശം സ്വന്തമാക്കാന്* ചാനലുകള്* മത്സരം ആരംഭിച്ചത്.

ഏതു വന്* താരം അഭിനയിച്ചാലും സാറ്റലൈറ്റ് അവകാശത്തുക രണ്ടു കോടിയില്* കൂടുതല്* നല്*കില്ലെന്ന് അടുത്തിടെ ചാനലുകള്* തീരുമാനിച്ചിരുന്നു. മമ്മൂട്ടി, മോഹന്*ലാല്* സിനിമകള്*ക്ക് 1.5 - 1.9 കോടി വരെയാണ് ഇപ്പോള്* ലഭിക്കുന്ന അവകാശത്തുക. ഈ നിരയിലേക്ക് പൃഥ്വിയും ഇപ്പോള്* എത്തിയിരിക്കുകയാണ്.

പോക്കിരിരാജ, ക്രിസ്ത്യന്* ബ്രദേഴ്സ് തുടങ്ങിയ സിനിമകളുടെ റൈറ്റ് നല്ല തുക ലഭിക്കാത്തതിനാല്* ഇതുവരെ ആര്*ക്കും നല്*കിയിട്ടില്ല.