അല്**ഷിമേഴ്സ് ബാധിച്ചവര്*ക്ക് സംഗീതം അനുഗ്രഹമാണ്. ഇഷ്ടഗാനങ്ങള്* ആസ്വദിക്കാനുള്ള അവസരം നല്*കിയാല്* ഇത്തരക്കാര്*ക്ക് ഓര്*മ്മ വീണ്ടെടുക്കാനാകുമെന്ന് പഠനം. ഇഷ്ടഗാ*നങ്ങള്* കേള്*ക്കാന്* അവസരം നല്*കിയ രോഗികളില്* നേരിയ പുരോഗതി ഉണ്ടായതായി ലണ്ടനില്* നിന്നുള്ള ഒരു പഠന സംഘം തെളിയിച്ചു.

ഓര്*മ്മകള്* വീണ്ടെടുക്കാന്* സഹായിക്കുന്നതോടൊപ്പം അവരുടെ രോഗപ്രതിരോധ ശേഷി വര്*ധിച്ചതായും സംഘം പറയുന്നു. അല്**ഷിമേഴ്സ് രോഗികള്*ക്ക് എം*പി-3 പ്ലയര്* നല്*കുകയും അവരുടെ ഇഷ്ട ഗാനങ്ങള്* കേല്*ക്കാന്* അവസരം ഒരുക്കുകയും ചെയ്താല്* അവരുടെ മാനസിക നിലവാരം ഉയര്*ത്താം. കാര്യക്ഷമവും ചെലവു കുറഞ്ഞതുമായ രീതിയാണിതെന്ന് സംഘം അവകാശപ്പെട്ടു.

പാട്ട് കേള്*ക്കുമ്പോള്* അതിന് അനുസൃതമായി തലച്ചോറില്* ഒരു ഭാവനാചിത്രം ഓടിത്തുടങ്ങും. ഇത് ഏതെങ്കിലും പ്രത്യേക സ്ഥലങ്ങളേയോ വ്യക്തികളേയോ അവരുടെ ഓര്*മ്മകളില്* തെളിയിക്കും. പരിചയമുള്ള മുഖങ്ങള്* അകക്കണ്ണില്* തെളിഞ്ഞു വരും. സംഗീതവും ഓര്*മ്മയും തമ്മില്* സൌഹൃദത്തിലാകുന്നതാണ് ഇവിടെ സംഭവിക്കുന്നതെന്ന് സംഘത്തലവന്* കൂടിയായ പ്രൊഫ. പീറ്റര്* ജനേറ്റ പറഞ്ഞു.

30 ഇഷ്ടഗാനങ്ങള്* കേട്ട 13 വിദ്യാര്*ത്ഥികളുടെ തലച്ചോറില്* ഉണ്ടായ മാറ്റങ്ങള്* പരിശോധിച്ചാണ് അല്**ഷിമേഴ്സിന് സംഗീത ചികിത്സ അനുയോജ്യമാണെന്ന് സംഘം കണ്ടെത്തിയത്. സംഗീതവുമായി തലച്ചോര്* സൌഹൃദത്തിലാകുന്നതോടൊപ്പം തന്നെ ഓര്*മ്മകളുമായും സൌഹൃദത്തിലാകുന്നു.