എന്നെ പാതിവഴിയില് ഉപേക്ഷിച്ച്,

നീ പോകുന്നു.

എന്*റെ മനസ്സില് ഒരു കടലിരന്പുന്നത്,

എനിക്കു കേള്ക്കാം.

നൊന്പരത്തിന്റെ തിരമാലകള്,

എന്നെ വിഴുങ്ങുന്നു.

ഞാനും നീയും അറിയാതെ

നിന്റെ മുഖം

എന്റെ ആത്മാവിനെ തൊട്ടുണര്ത്തി.

എന്റെ മനസ്സില് കവിത വിരിയിച്ചു.

എന്നില് ആത്മ നിര്*വൃതിയുടെ,

വിത്തുകള് പാകി, നീയെന്റെ ആരായിരുന്നു.

ഞാനറിയുന്നു എനിക്ക്

അവസാനമായി കിട്ടിയ മധുരമായിരുന്നു നീ.

എന്*റെ മുഖത്തെ വിഷാദം മാഞ്ഞു.

എന്നില് വസന്തം വന്നു.

ഞാന് ചിരിച്ചു.

പൊട്ടിപ്പൊട്ടിചിരിച്ചു.

എനിക്കു നിന്നെ മറക്കാനാവില്ല.

എന്റെ ഹൃദയത്തില് എന്നും നീയുണ്ടാവും.

മായാത്ത ഒരോര്മ്മ ചിത്രമായ,

എന്നെ തീരാദു:ഖത്തിലാഴ്ത്തി,

നീ യാത്രയാകുന്പോള്,

ഞാന് ഉരുകുകയാണ്.

ഒരു മെഴുകുതിരി നാളെ പോലെ;

എന്നാണ് എന്റെ മനസ്സില് നിന്ന്

ഈ ദു:ഖം മായുന്നത്?

ഈ ദുരന്തം എന്നിലുണ്ടാക്കിയ

മുറിവ് എന്നാണുണങ്ങുക?

കാലം ഉണക്കാത്ത

മുറിവുകളുണ്ടോ അല്ലേ?

കാലം മായ്ക്കാത്ത

ഓര്മകളുണ്ടോ അല്ലേ?




Keywords: malayalam kavithakal, poems, kavithakal , sad poems, sad songs,dukham kavithakal