-
മോഹന്‍*ലാലിനൊപ്പം അഭിനയിക്കുന്നത് അത്ഭു&a
മോഹന്‍*ലാലിനെപ്പോലെ ഒരു നടനൊപ്പം അഭിനയിക്കാന്‍* കഴിയുന്നു എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നതായി ഭാവന. അറബിയും ഒട്ടകവും പി മാധവന്* നായരും എന്ന പുതിയ ചിത്രത്തില്‍* ലാലിന്*റെ നായികയായ ഭാവന ആ അത്ഭുതം മറച്ചു വയ്ക്കുന്നില്ല.
“വളരെ കുഞ്ഞായിരിക്കുമ്പോള്‍* കണ്ട മോഹന്‍*ലാല്‍* സിനിമകളിലെ തമാശകള്‍* പറഞ്ഞ് ഞാനും കൂട്ടുകാരും ചിരിക്കാറുണ്ടായിരുന്നു. തേന്‍**മാവിന്* കൊമ്പത്തിലെ ‘മുത്തുഗവു’ പോലെയുള്ള തമാശകള്‍*. സെറ്റിലിരിക്കുമ്പോള്‍* ഞാന്‍* ചിലപ്പോള്‍* അത്ഭുതത്തോടെ ആലോചിക്കും - വളരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍* കണ്ട് ചിരിക്കുകയും അത്ഭുതപ്പെടുകയും ചെയ്ത ആളിന്*റെ കൂടെ ഇപ്പോള്‍* അഭിനയിക്കുന്നല്ലോ എന്ന്” - ഒരു ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍* ഭാവന വ്യക്തമാക്കി.
ഉദയനാണ് താരം, നരന്*, ഛോട്ടാ മുംബൈ, ട്വന്*റി20, സാഗര്‍* എലിയാസ് ജാക്കി എന്നിവയാണ് മോഹന്‍*ലാലിനൊപ്പം ഭാവന അഭിനയിച്ച സിനിമകള്‍*. പ്രിയദര്*ശന്* സംവിധാനം ചെയ്യുന്ന ‘അറബിയും ഒട്ടകവും’ ഒരു മുഴുനീള കോമഡിച്ചിത്രമാണ്. ആഞ്ചലീന എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍* ഭാവന അവതരിപ്പിക്കുന്നത്.
“അബുദാബിയില്‍* വച്ചായിരുന്നു പ്രിയന്* സാറിന്*റെ സിനിമയുടെ ഷൂട്ടിംഗ്. മേരിക്കുണ്ടൊരു കുഞ്ഞാട് കഴിഞ്ഞ് ആറുമാസത്തിന് ശേഷം മതി അടുത്ത മലയാളചിത്രം എന്ന് കരുതിയിരിക്കുകയായിരുന്നു. അപ്പോഴാണ് പ്രിയന്* സാറിന്*റെ പടം വന്നത്. പ്രിയന്* സാറിന്*റെ സിനിമ പറ്റില്ലെന്ന് പറയാനാകില്ലല്ലോ. അത് വല്ലപ്പോഴും വീണുകിട്ടുന്ന ഭാഗ്യമാണ്. അതിനുവേണ്ടി ഒരു നല്ല തമിഴ് സിനിമ ഒഴിവാക്കി.” - ഭാവന പറഞ്ഞു.
“ലാലേട്ടനും മുകേഷും പ്രിയന്* സാറുമൊക്കെയുള്ള ‘അറബിയും ഒട്ടകവും’ സെറ്റ് രസകരമായിരുന്നു. ചിരിക്കാന്‍* മാത്രമേ സമയമുള്ളൂ. സിനിമാപ്പേര് വച്ച് ദം*ഷരാഡ്സ് കളിച്ചതോര്*ത്താല്‍* ഞാനിപ്പോഴും തലകുത്തിക്കിടന്ന് ചിരിക്കും” - ഭാവന പറയുന്നു.
Last edited by rameshxavier; 07-05-2011 at 04:39 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks