ക്രിക്കറ്റ് വാതുവയ്പുകാര്*ക്കിടയിലെ ഹോട്ട് വിഷയമാണ് സച്ചിന്റെ ചരിത്ര സെഞ്ച്വറി. ഇതിനായുള്ള വാതുവയ്പ് തുക 200 കോടി കവിഞ്ഞു എന്നാണ് റിപ്പോര്*ട്ടുകള്*.

ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോര്*ഡ്സില്* സച്ചിന്റെ നൂറാം അന്താരാഷ്ട്ര സെഞ്ച്വറി പിറക്കുമോ എന്നതിനെ ചൊല്ലിയാണ് ബെറ്റ് തകര്*ക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടായിരാമത്തെ മത്സരത്തില്* സച്ചിന്* സെഞ്ച്വറിയടിച്ചാലും റണ്ണൊന്നുമെടുക്കാതെ പുറത്തായാലും കാശുണ്ടാക്കാന്* നോക്കിയിരിക്കുകയാണ് വാതുവയ്പുകാര്*.

ലോകകപ്പിനും ഐപി*എല്ലിനും പൊലീസിനെ ഭയന്ന് തലതാഴ്ത്തിയ വാതുവയ്പുകാര്* ഇപ്പോള്* പുതിയ സ്ഥലങ്ങളാണ് മേച്ചില്*പ്പുറങ്ങളാക്കിയിരിക്കുന്നത്. ഹരിദ്വാര്*, ഗാസിയബാദ് തുടങ്ങിയ നഗരങ്ങളാണത്രേ ഇപ്പോള്* ഇവര്*ക്ക് പഥ്യം. സച്ചിനടക്കമുള്ള പ്രധാന കളിക്കാര്* ഇല്ലാത്തതു കാരണം വെസ്റ്റിന്*ഡീസ് പര്യടനം വാതുവയ്പുകാര്* സ്വീകരിച്ചത് അത്ര ആഘോഷത്തോടെയായിരുന്നില്ല.

എന്നാല്*, ചരിത്രങ്ങള്* സമ്മേളിക്കുന്ന ഇംഗ്ലണ്ട് പര്യടനമെത്തിയതോടെ ക്രിക്കറ്റ് വാതുവയ്പ് സജീവമായി. ഇവിടെ, സച്ചിന്റെ സെഞ്ച്വറിയാണ് മത്സര വിജയത്തെക്കാള്* വാതുവയ്പുകാര്*ക്ക് ഇഷ്ടവിഷയമായത്. സച്ചിന്* ശതകങ്ങളുടെ ശതകം സ്വന്തമാക്കുമെന്ന് പറഞ്ഞ് 40 രൂപ വാതുവയ്ക്കുന്നവര്* വിജയിച്ചാല്* 90 രൂപയാണ് ലഭിക്കുന്നത്.

വാതുവയ്പുകാര്*ക്കെതിരെപൊലീസ് കര്*ശന നടപടികളാണ് സ്വീകരിച്ചുവരുന്നത്. ലോകകപ്പ് സമയത്ത് 40 പേരെയും ഐപി*എല്* സമയത്ത് 15 പേരെയുമാണ് അറസ്റ്റ് ചെയ്തത്. 13.55 കോടി രൂപയും പിടിച്ചെടുത്തിരുന്നു.


Keywords: Sachcin's 100th ton, bet crosses 200 Cr,sachin century,IPL,cricket news