-
കറുത്തപാടിനോട് ഗുഡ്*ബൈ പറയാം.......
മുഖത്തിന്റെ സൗന്ദര്യം തല്ലിക്കെടുത്തുന്ന കറുത്ത പാടുകള്‍* എല്ലാ പെണ്*കുട്ടികളുടേയും പേടിസ്വപ്*നമാണ്. കറുത്ത പാടെല്ലാം മായ്ച്ച് സിനിമാനടിയെ പോലെയാക്കാമെന്ന മോഹന വാഗ്ദാനം നല്*കി വിപണിയിലെത്തുന്ന മിക്ക ക്രീമുകളും ഉദ്ദേശിച്ച ഫലം നല്*കാറുമില്ല. . എന്നാല്‍* കറുത്ത പാടുകളകറ്റാന്‍* ചില പൊടിക്കൈകള്‍* ഫലപ്രദമാണ്. വീട്ടിലിരുന്നു തന്നെ കൃത്രിമ വസ്തുക്കള്‍* ഒന്നും ഉപയോഗിക്കാതെ കറുത്ത പാടുകളകറ്റാനിതാ പത്തു വഴികള്‍*
1. ഓരു കപ്പ് തൈരില്‍* ഒരു മുട്ട നന്നായി അടിച്ചു ചേര്*ക്കുക. ഈ മിശ്രിതം ഒരു മണിക്കൂര്‍* മുഖത്തു പുരട്ടിയ ശേഷം തണുത്ത വെള്ളത്തില്‍* നന്നായി കഴുകുക. ഇതു തുടര്‍*ച്ചയായി ഒരാഴ്ച ചെയ്താല്‍* മുഖത്തെ കറുത്ത പാടുകളെല്ലാം മാറി തിളക്കം ലഭിയ്ക്കും.
2. ക്യാബേജ് നന്നായി അരച്ചു മുഖത്തു പുരട്ടുക. കറുത്ത പാടുകള്‍* മാറുന്നതിനോടൊപ്പം ചര്*മ്മം മൃദുവുമാകും.
3. കറ്റാര്‍* വാഴപ്പോളയുടെ നീര് മുഖത്തു പൂരട്ടുക.
4. ഒരു സ്പൂണ്‍* ഈസ്റ്റില്‍* ഒരു സ്പൂണ്‍* കാബേജ് നീരും കുറച്ച് പനിനീരും ചേര്*ത്ത് മുഖത്തു പുരട്ടുക.
5. ഉരുളക്കിഴങ്ങ് കുഴമ്പു രൂപത്തിലാക്കി പുരട്ടുക. കണ്ണിനു ചുറ്റുമുള്ള കറുത്ത പാടു മായ്ക്കാനും ഇത് സഹായിക്കും.
6. ഒരു തക്കാളിയുടെ നീരെടുത്ത് പല തവണയായി മുഖത്തു പൂരട്ടുക. ഒരാഴ്ചയ്്ക്കുള്ളില്‍* ചര്*മ്മം സുന്ദരമാകും.
7. മഞ്ഞള്‍* പൊടിയില്‍* നാരങ്ങാ നീരു ചേര്*ത്ത് കുഴമ്പു പരുവത്തിലാക്കുക. ഇത് അരമണിക്കൂര്‍* മുഖത്തു പുരട്ടിയ ശേഷം കഴുകി കളയുക.
8. മഞ്ഞളും ആര്യവേപ്പിന്റെ ഇലയും അരച്ച മിശ്രിതം ഒരു മണിക്കുര്‍* മുഖത്ത് പുരട്ടിയ ശേഷം തണുത്ത വെള്ളത്തില്‍* കഴുകി കളയുക.
9. കാച്ചാത്ത പാലില്‍* രണ്ടു തരി ഉപ്പിട്ട ശേഷം ഈ പാലു കൊണ്ട് മുഖം കഴുകുക
10. ഓറഞ്ചു നീരും പനിനീരും തുല്യ അളവില്‍* എടുത്ത് മിക്*സ് ചെയ്ത ശേഷം മുഖത്തു പുരട്ടുക
Keywords: home remedies, make up remedies,ayurveda remedies
Last edited by sherlyk; 12-01-2011 at 07:12 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks