ന്നയും റസൂലും വെറുമൊരു സിനിമ കാഴ്ചയല്ല.സ്ഥിരം സിനിമകളില്* നിന്നുമാറി സൗഹൃദയവും പ്രണയവും ജീവിതവും ചേര്*ന്ന് നിന്നുകൊണ്ടുള്ള വേറിട്ടൊരു യഥാര്*ത്ഥ ജീവിതാനുഭാവമണിത്.നോട്ടത്തിലും ഭാവത്തിലും ചലനത്തിലും പ്രണയ പരവശനാകുന്ന റസൂലും നിശബ്ദമായി പ്രണയം ഏറ്റുവാങ്ങുന്ന അന്നയും തിയ്യേറ്റര്* വിട്ടുപോരുമ്പോള്* നമ്മുടെകൂടെപോരുന്നു..

വെര്*ബല്* കഥകളുമായി തിയ്യേറ്റര്* കയറിയിറങ്ങുന്ന മലയാള സിനിമകളില്* നിന്നും തികച്ചും വ്യത്യസ്തമായാണ് രാജീവ്* രവി ഈ കഥ പറഞ്ഞുപോകുന്നത്.കഥാപാത്രമായുള്ള അഭിനയമല്ല പകരം സ്വാഭാവികമായ പെരുമാറ്റമാണ് ഈ സിനിമയുടെ പ്രധാന പ്രത്യേകത.മിതമായ തനി നാടന്* പോര്ട്ടു കൊച്ചി മട്ടാഞ്ചേരി സംഭാഷണവും കഥാപാത്രങ്ങള്*ക്ക് അനുയോജ്യമായ നടി നടന്* മാരും കഥയോടും പാശ്ചാതലതോടും നീതിപുലര്തുന്നു.പ്രണയം തുടങ്ങുന്നമാത്രയില്* കാമുകികാമുകാന്* മാര്* ചേര്*ന് നടത്തുന്ന വിദേശപര്യടന യാത്രയും ഫാഷന്* ഷോയും(ആടിപാടി ഗാനം)സ്ഥിരം ദൃശ്യ പരിചരണ രീതികളും നമുക്ക്* അന്നയും റസൂലിലും കാണാന്* കഴിയില്ല പകരം.തങ്ങളുടെ ചുറ്റും നടക്കുന്ന കാര്യങ്ങളിലൂടെയാണ് ഇവര്* നിശബ്ദമായി പ്രണയിച്ചുകൊണ്ടിരിക്കുന്നത്.

പറയുന്നകഥ ജീവിതത്തോട് ചേര്*ന്ന് നില്*ക്കണം എന്ന് കരുതിയത്കൊണ്ടാകണം ഇതിന്റെ ക്യാമറ കാഴ്ചകളും അതുപോലുള്ളതാകണം എന്ന് രാജീവ്* രവി തീരുമാനിച്ചത്*.ഈ ഉദ്യമത്തെ അതിന്റെ പൂര്*ണ്ണതയില്* എത്തിക്കാന്* ശബ്ധശേഖരണതിനു ഉപയോഗിച്ച രീതിയും സഹായകമായിട്ടുണ്ട്. മിന്നിമറയുന്ന ഷോട്ടുകളും റാമ്പിംഗ് കട്ടുകളും ശീലിച്ചുവരുന്ന ഇന്നത്തെ പ്രേക്ഷകര്* ഈ സിനിമയുടെ സമയ ദൈര്ഘ്യാതെയും കഥയുടെ അവസാനം പ്രകടമാകുന്ന വേഗതകുറവിനെയും ആണ് എടുത്ത് പറയുന്നത്.ഇതിനു മറുപടിയെന്നോണം പറയാനുള്ളത്* രാജീവ്* രവിക്ക്* അന്നയും റസൂലിനെയും പറ്റി പറയാന്* ഇത്രയും ഉണ്ടായിരുന്നു ,അതുകൊണ്ട് തന്നെ ഇതുപറയാന്* ഇത്രയും സമയം ആവശ്യമായി വന്നിരിക്കാം എന്നുമാണ്.

വിനോദ ഉപാധി എന്നതിനപ്പുറം സിനിമക്ക്* മറ്റു ചില വശങ്ങളുണ്ട്.അതുകൊണ്ടാണ് പല കഥാപാത്രങ്ങളും സങ്കടങ്ങളായി മനസ്സില്* അവശേഷിക്കുനത്.ഒന്ന് ചിരിക്കുകയും കണ്ടു മറക്കുകയും ചെയ്യുന്ന സിനിമയാകാതെ,ഉള്ളില്* ഒരു വിങ്ങലായി അവശേഷിക്കാനാണ് അന്നയും റസൂലും ശ്രമിക്കുന്നത്.ഇടക്കൊക്കെ,സ്വയം ഒന്ന് തിരിഞ്ഞു നോക്കാന്* നമ്മളില്* ഒരാളായി അവരവിടെ കിടക്കട്ടെ..


Annayum Rasoolum

Keywords: Annayum Rasoolum, Annayum Rasoolum galley, Annayum Rasoolum images, Annayum Rasoolum photos, Annayum Rasoolum stills, Annayum Rasoolum pics, Annayum Rasoolum latest picture