രാധേ പറഞ്ഞാലും വനമാലക്കോ
പീലിത്തിരുമുടിക്കോ ഇന്ന് ഏറെ ഭംഗി
രണ്ടിനുമല്ലെന്റെ മുന്നില്* ചിരിയ്ക്കുമീ
അമ്പാടിക്കണ്ണനാണേറെ ഭംഗീ ...
(രാധേ പറഞ്ഞാലും ....)

ഓടക്കുഴല്* വിളിയാണോ ഞാനോതും
ചാടുവാക്കോ നിനക്കേറെ പഥ്യം
രണ്ടിനുമല്ല നീ അപ്പപ്പോള്* ചൊല്ലുന്ന
കള്ളത്തരങ്ങളാണേറെ ഹൃദ്യം ...
(രാധേ പറഞ്ഞാലും ....)

കണ്ടുകണ്ടങ്ങിരിക്കുമ്പോഴോ,എന്നെ
കാണാത്ത നേരത്തോ ഏറെയിഷ്ടം
കണ്ണനെകാണാതിരിയ്ക്കില്* മരിക്കയാ-
ണെന്നല്ലി പിന്നിതെന്തു ചോദ്യം ...
(രാധേ പറഞ്ഞാലും ....)


More stills



Keywords:songs,devotional songs,krishnabhakthi ganangal,poems