പാകം ചെയ്യുന്ന വിധം


നെയ്മീൻ - 2 5 0 ഗ്രാം വറുക്കാൻ പാകത്തിന് നുറുക്കിയത്

മാസലക്കുവേണ്ടി
ഇഞ്ചി വെളുത്തുള്ളി അരച്ചത്* - 2 ടി സ്പൂണ്*
വിനിഗർ - 1 ടി സ്പൂണ്*
കുരുമുളകുപൊടി - 1 ടി സ്പൂണ്*
മുളകുപൊടി - 1 ടി സ്പൂണ്*
മഞ്ഞള്പൊടി - 1 / 4 ടി സ്പൂണ്*
അരിപൊടി - 1 ടേബിൾ സ്പൂണ്*
പെരുംജീരകം പൊടിച്ചത് - 1/ 2 ടി സ്പൂണ്*
ഉപ്പു - പാകത്തിന്

മേൽ പറഞ്ഞവ അല്പം വെള്ളവുമായി യോജിപ്പിച്ച് മീനിൽ പുരട്ടി 20 മിനിറ്റ് മാറ്റി വെക്കുക. ഒരു പാനിൽ 2 ടേബിൾ സ്പൂണ്* വെളിച്ചെണ്ണ ഒഴിച്ച് മീന നന്നായി തിരിച്ചും മറിച്ചും ഇട്ടു മൊരിച്ച് എടുക്കുക.

തേങ്ങ പൂളിയത് - 1 / 4 മുറി
സവാള - 1 വലുത് അരിഞ്ഞത്
ഇഞ്ചി അരിഞ്ഞതു - 1 ടി സ്പൂണ്*
വെളുത്തുള്ളി - 1 ടി സ്പൂണ്*
പച്ച മുളക് - 3 (ചെരിച്ചു അരിഞ്ഞത്)
കറിവേപ്പില - 2 കതിർ
വിനിഗർ - 1 ടി സ്പൂണ്*

മല്ലിപൊടി - 2 ടി സ്പൂണ്*
മുളകുപൊടി - 1 ടി സ്പൂണ്*
മഞ്ഞള്പൊടി - 1 / 4 ടി സ്പൂണ്*
പെരുംജീരകം പൊടിച്ചത് - 1 ടി സ്പൂണ്*
കുരുമുളകുപൊടി - 1 / 2 ടി സ്പൂണ്*


മീൻ വറുത്ത പാനിൽ 2 ടേബിൾ സ്പൂണ്* എണ്ണ ഒഴിച്ച് തേങ്ങ ഇട്ടു മൂപ്പിക്കുക. ശേഷം സവാള ഇട്ടു അല്പം ഉപ്പും ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക. ഉള്ളി മൊരിഞ്ഞു വരുമ്പോ ഇതിലേക്ക് വിനെഗർ ചേർത്ത് നല്ല തീയില വഴറ്റുക. ഇനി ഇതിലേക്ക് കുരുമുളക് ഒഴികെ ഉള്ള പൊടികൾ ചേർത്ത് നന്നായി മൂപ്പിക്കുക.

തീ കുറച്ചതിന് ശേഷം ഒരു കതിർ കറിവേപ്പില ഉതിർത്തി ഇട്ടു ഉലത്തി മീന കഷണങ്ങൾ പൊടിയാതെ മാസലയിലേക്ക് ചേര്ക്കുക.

1/ 4 കപ്പ്* വെള്ളം കൈയ്യിൽ ഒഴിച്ച് കുറേശെ ഉലർതിനു മേൽ തളിച്ച് യോജിപ്പിക്കുക.
നല്ല തീയില മൊരിച്ച് ജലാംശം പോകുമ്പോൾ കുരുമുളകുപൊടി ചേർത്ത് പാൻ കൈയ്യിലെടുത്തു ഒന്ന് toss ചെയ്തു ചേര്ക്കുക.

മീൻ ഉലർത്ത്* തയ്യാർ


More Stills


Keywords:Meen ularthu,fish mixture,food gallery,kerala fish curry,meen ularthu recipes