നിനക്ക് കരയാം
കണ്ണ് നിറയ്ക്കാം
കരകവിഞ്ഞത് കവിളിലൂടെ പുഴകളാക്കാം
കാരണം നീ സ്ത്രീയാണ്...
അത് ജന്മാവകാശം പോലെ
അനിഷേദ്ധ്യമാണ് നിനക്ക്

പക്ഷേ ...
നീ ഓര്*ക്കാതെ പോയ ഒന്നുണ്ട്
അതില്* ഒരിറ്റ് നീരിന്*റെ ഇളം ചൂടേറ്റാല്*
വെന്തു പോവുന്നതാണെന്*റെ ഹൃദയം
എന്*റെ അന്തരാളങ്ങളില്*
അലകടല്* തീര്*ക്കാന്* ആ ഒരിറ്റ് മിഴിനീര്*
മതിയെന്നും നീ മറന്നു...

കടലെനിക്കിഷ്ടമാണ് പക്ഷേ
അത് നിന്*റെ കണ്ണുനീര്* കൊണ്ടാവരുത്
കാറ്റും കോളും നിറഞ്ഞ
ആ കരിങ്കടലില്* എന്*റെ പ്രണയം...
മുങ്ങി മരിക്കുമോ എന്ന ഭയമാണെനിക്ക്*
നിന്നെ തനിച്ചാക്കി ഒരു യാത്ര
എനിക്കു അസഹ്യമാവാം

പക്ഷേ...
അവസാനത്തെ കാഴ്ച നിന്*റെ
മുഖമാവണം എന്ന എന്*റെ സ്വാര്*ഥത
വഴങ്ങാനാണ് എനിക്ക് ഇഷ്ടം
അതേ പറഞ്ഞു വന്നത് യാത്രയെ കുറിച്ച് തന്നെ
അവസാന യാത്ര ...

പക്ഷേ ...
എന്*റെ അന്ത്യകര്*മ്മച്ചടങ്ങുകളില്*
നീ സംബന്ധിക്കരുത്
കാരണം നീ എന്നെയാണ് പ്രണയിച്ചത്
ഞാന്* കുടിയിരുന്ന മേനിയെ അല്ലാ ...

സഖീ.........

ഞാന്* എന്*റെ ശരീരം
ഉപേക്ഷിക്കുന്നതു തന്നെ നിന്നിലേക്ക്*
എനിക്ക് ലയിക്കാന്* വേണ്ടി മാത്രമാണ് ...


Keywords:songs,poems,kavithakal,love poems