ഐ സി സി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്* ഇന്ത്യയുടെ സച്ചിന്* ടെണ്ടുല്*ക്കര്* അഞ്ചാം സ്ഥാനത്ത് തുടരുന്നു. ബൌളിംഗ് റാങ്കിംഗില്* ഇന്ത്യയുടെ സഹീര്* ഖാന്* ആറാം സ്ഥാനം നിലനിര്*ത്തി. പരുക്കിനെ തുടര്*ന്ന് ഇരുവരും ഇപ്പോള്* മത്സരങ്ങളില്* നിന്ന് വിട്ടുനില്*ക്കുകയാണ്.

ഇന്ത്യയുടെ രാഹുല്* ദ്രാവിഡ് പത്താം സ്ഥാനത്ത് തുടരുന്നു. സച്ചിനും ദ്രാവിഡിനും പുറമെ മറ്റ് ഇന്ത്യന്* ബാറ്റ്സ്മാന്**മാര്*ക്ക് ആര്*ക്കും ആദ്യ പത്ത് സ്ഥാനങ്ങളില്* ഇടം*പിടിക്കാനായില്ല.

പാകിസ്ഥാനെതിരെ കഴിഞ്ഞദിവസം ഇരട്ട സെഞ്ച്വറി നേടിയ, ശ്രീലങ്കയുടെ കുമാര്* സംഗക്കാര ഒന്നാം സ്ഥാനത്തേയ്ക്ക് മുന്നേറുകയാണ്. ബാറ്റിംഗില്* ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയുടെ കാലിസിനേക്കാളും 31 പോയന്റ് മാത്രമാണ് സംഗക്കാരയ്ക്ക് ഇപ്പോള്* കുറവുള്ളത്.



Keywords:Rahul dravid, Indian Batsman,zaheer khan,Sachin, Zaheer Unchanged , ICC Rankings