ഇന്ത്യന്* ക്രിക്കറ്റ് ടീം ക്യാപ്റ്റന്* മഹേന്ദ്ര സിംഗ് ധോണി ഏറ്റവും കൂടുതല്* വരുമാനമുള്ള ക്രിക്കറ്ററാണ്. വിലയേറിയ താരത്തിന് ഒത്ത രീതിയില്* തന്നെ വേണമല്ലോ അദ്ദേഹത്തിന്റെ ഇന്*ഷുറന്*സ് കവറേജും. ഇത്തവണത്തെ ഐപി*എല്* മത്സരങ്ങള്*ക്കായി ധോണിക്ക് 34 കോടി രൂ*പയുടെ ഇന്*ഷുറന്*സ് പരിരക്ഷയാണ് ലഭിക്കുന്നത്!


ചെന്നൈ സൂപ്പര്* കിംഗ്സ് നായകനായ ധോണി ഐപി*എല്* മൂന്നില്* സ്വന്തം ടീമിനെ വിജയകിരീടം അണിയിച്ചിരുന്നു. കഴിഞ്ഞ തവണ ചെന്നൈ ടീമിനെ നയിക്കുമ്പോള്* ധോണിക്ക് 24 കോടി രൂപയുടെ ഇന്*ഷുറന്*സ് പരിരക്ഷയായിരുന്നു ഉണ്ടായിരുന്നത്. ഏപ്രില്* എട്ടിന് ആരംഭിക്കുന്ന ടി20 മത്സരങ്ങള്*ക്കായി ധോണിക്ക് ലഭിക്കുന്നത് കഴിഞ്ഞ വര്*ഷത്തെക്കാള്* 10 കോടി രൂപയുടെ അധിക ഇന്*ഷുറന്*സ് പരിരക്ഷയാണ്.

ധോണിക്ക് വേണ്ടി ചെന്നൈ സൂപ്പര്* കിംഗ്സ് 16 ലക്ഷം രൂപയുടെ ഒരു പ്രീമിയവും അടച്ചിട്ടുണ്ട്. യാത്രക്കിടയില്* ഉണ്ടാകാവുന്ന അപകടങ്ങള്*, ബാഗേജുകള്* കൈമോശം വരിക എന്നീ സാഹചര്യങ്ങളില്* നിന്നുള്ള പരിരക്ഷയ്ക്കാണ് ഈ പോളിസി.

ചെന്നൈ സൂപ്പര്* കിംഗ്സിന്റെ മറ്റൊരു താരമായ സുരേഷ് റെയ്നയ്ക്ക് 20.5 കോടിയുടെ ഇന്*ഷുറന്*സ് പരിരക്ഷയാണ് നല്*കുന്നത്. അതേസമയം, മുകേഷ് അംബാനിയുടെ മുംബൈ ഇന്ത്യന്*സ് താരം സച്ചിന്* ടെന്*ഡുല്*ക്കര്*ക്കാവട്ടെ 12 കോടിയുടെ ഇന്*ഷുറന്*സ് പരിരക്ഷ മാത്രമാണ് ഉള്ളത്.

കൊച്ചിന്* ടസ്കേഴ്സ് നായകന്* മഹേള ജയവര്*ദ്ധനയ്ക്ക് 20.5 കോടിയുടെ ഇന്*ഷുറന്*സ് പരിരക്ഷയും ഡെക്കാന്* ചാര്*ജ്ജേഴ്സിനു വേണ്ടി കളിക്കുന്ന ദക്ഷിണാഫ്രിക്കന്* താരം ഡേല്* സ്റ്റെയിന്**സിന് 16 കോടിയുടെ ഇന്*ഷുറന്*സ് പരിരക്ഷയായിരിക്കും ലഭിക്കുന്നത്. ജയവര്*ദ്ധനെയാണ് ഏറ്റവും കൂടുതല്* ഇന്*ഷുറന്*സ് പരിരക്ഷ ലഭിക്കുന്ന വിദേശ താരം.



Keywords: Dhoni highest insured in IPL,Indian cricket team captain Mahendra singh Dhoni,Insurance policy to Dhoni 34 crore, sachin 12 crore,Jayavardhane 20.5 crore