നീലാംബരി പൂക്കള്* മഞ്ഞണിഞ്ഞു നിക്കുമ്പോള്* രാധികേ
രാധികേ...നിന്നെ ഓര്*ക്കുന്നു ഞാന്*
കാളിന്ദീ പുളിനത്തില്* ഓളം തലോടുമ്പോള്* കണ്ണാ ...
കണ്ണാ..നീയെന്നില്* നിറഞ്ഞു നില്*ക്കും.....(നീലാംബരി പൂക്കള്* ...)

ഗുരുവായൂര്* ശ്രീലകത്തുള്ളിളിരിക്കുമ്പോള്*
നീ വരുന്നെന്നു ഞാന്* നോക്കി നില്*ക്കും
ഭക്തജനമൊഴിയും നേരവും നോക്കി ഞാന്*
മഞ്ഞുളാലിന്* ചോട്ടില്* കാത്തുനില്*ക്കും ..(നീലാംബരി പൂക്കള്* ...)

മാമ്പൂക്കള്* പൊഴിയുന്ന ചൈത്രത്തിലെന്നെന്നും
നിന്* സ്വനം കേള്*ക്കാന്* ഞാന്* കാത്തു ചേര്*ക്കും
പുണ്യം കിനിയുന്ന കൌസ്തുഭം നുകരും പോല്*
മഞ്ചാടിചെമ്പില്* ഞാന്* കൈ മുറുക്കും ..(നീലാംബരി പൂക്കള്* ...)


More stills




Keywords:songs,krishnabhakthi ganangal,kavithakal,devotional songs