വിവാഹം കഴിഞ്ഞ് ഒരു മണിക്കൂര്* തികഞ്ഞപ്പോഴേക്കും വിവാഹമോചനം! കൊല്ലം ഓയൂരിലാണ് സംഭവം. വരന്* രണ്ടാം വിവാഹക്കാരനാണെന്ന് അറിഞ്ഞതോടെയാണ് വിവാഹമോചനം വേണമെന്ന് വധു ആവശ്യപ്പെട്ടത്. പൊലീസ് ഇടപെട്ട് വിവാഹമോചനം നല്*കി, വധുവിന്*റെ വീട്ടുകാര്*ക്ക് കല്യാണച്ചെലവായ 80000 രൂപ തിരിച്ചുനല്*കുകയും ചെയ്തു.


രാവിലെ എട്ടുമണിക്കായിരുന്നു ആലപ്പുഴ സ്വദേശിയായ യുവാവും ഓയൂര്* കാളവയല്* സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹത്തിന്*റെ മുഹൂര്*ത്തം. എന്നാല്* അല്*പ്പം വൈകിയാണ് വരനും സംഘവും എത്തിയത്. വൈകിയെങ്കിലും കുഴപ്പമില്ല, വിവാഹം നടക്കട്ടെ എന്ന നിലപാട് വധുവിന്*റെ വീട്ടുകാര്* അറിയിച്ചതോടെ വിവാഹം നടന്നു.

എന്നാല്* വരന് പാരയായത് വരനൊപ്പം വന്നവര്* തന്നെയാണ്. കല്യാണം കഴിഞ്ഞ് ഫോട്ടോയെടുക്കാന്* വിളിച്ചപ്പോള്* വരന്*റെ കൂട്ടരില്* ചിലര്* “രണ്ടാം വിവാഹത്തിന് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്* ഞങ്ങളില്ല” എന്നറിയിച്ചു. ഇതോടെ വധുവിന്*റെ വീട്ടുകാര്*ക്ക് സംശയമായി. തുടര്*ന്ന് വരന്*റെ ആള്*ക്കാരെ വളഞ്ഞുവച്ച് ചോദ്യം ചെയ്തപ്പോള്* കള്ളി വെളിച്ചത്തായി. ഇയാള്* മുമ്പ് വിവാഹം കഴിച്ചതാണത്രെ !

പിന്നീട് കാര്യങ്ങള്* പൊലീസ് ഏറ്റെടുത്തു. തനിക്ക് ഈ വിവാഹം വേണ്ടെന്ന് വധു ഉറപ്പിച്ചുപറഞ്ഞു. ചെലവായ പണം വധുവിന്*റെ കൂട്ടര്*ക്ക് മടക്കി നല്*കാന്* പൊലീസ് നിര്*ദ്ദേശിച്ചത് വരന്*റെ കൂട്ടര്* അനുസരിച്ചു. അങ്ങനെ വിവാഹം കൂടാന്* വന്നവര്* വിവാഹമോചനവും കഴിഞ്ഞ് മടങ്ങി!


Keywords:photos,Marriage, Bride, Groom, Divorce, Kollam