നമ്മുടെ ഉദര സംബന്ദമായ എല്ലാ രോഗങ്ങള്*ക്കും മുഖ്യ കാരണങ്ങളില്* ഒന്ന് ദഹനക്കുറവാണ്. നാം കഴിക്കുന്ന ആഹാരം ശെരിയായ രീതിയില്* ദഹിക്കുയാണെങ്കില്* ഒരു വിധം ഉദര രോഗങ്ങള്* ഒന്നും തന്നെ നമ്മെ അലട്ടുകയില്ല. നാം ആഹാരം കഴിക്കുമ്പോള്* വായ നിറച്ചു ഒരിക്കലും കഴിക്കരുത്. അങ്ങിനെ കഴിച്ചാല്* ഭക്ഷണത്തില്* ശെരിയായ രീതിയില്* ആഹാരം ദഹിപ്പിക്കുന്നതിനുള്ള ഉമിനീര്* ലഭിക്കുകയില്ല.. ഭക്ഷണം കുറച്ചു മാത്രം എടുത്തു വായിലിടുകയും അത് നന്നായി ചവച്ചരച്ചു കഴിക്കുകയും ചെയ്യ്താല്* മാത്രമേ നാം കഴിക്കുന്ന ആഹാരത്തിലുള്ള നമുക്ക് വേണ്ട വിറ്റാമിന്സും മിനറല്*സും നമുക്ക് ലഭിക്കുകയുള്ളൂ. നമ്മുടെ ഉമിനീരിനു നമ്മുടെ ശരീരത്തിന് വേണ്ട ഘടകങ്ങള്* വലിചെടുക്കാനും ആവശ്യമില്ലാത്തത് പുറം തള്ളാനുമുള്ള കഴിവുണ്ട്. സാവധാനം നന്നായി ചവച്ചരച്ചു ഭക്ഷണം കഴിക്കുന്ന ഒരാള്*ക്ക് ഡോക്ടറെ കാണേണ്ട അവസ്തയുണ്ടാകില്ല.



ദഹനത്തിനും അത് പോലെ മറ്റു ഉദര രോഗങ്ങള്*ക്കുമുള്ള ചില ആയുര്*വേദ ഒറ്റമൂലികള്* താഴെ കൊടുക്കുന്നു.
ദഹനം എളുപ്പമാകാന്* കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.
മൂന്നോ നാലോ വെളുത്തുള്ളി ചതച്ച് ഒരു ഗ്ലാസ്* പശുവിന്* പാലിലിട്ടു ഇരട്ടി വെള്ളമൊഴിച്ചു തിളപ്പിച്ച്* അല്പം പഞ്ചസാര ചേര്*ത്തു കഴിക്കുക. ഗ്യാസ് ട്രബിള്* മാറിക്കിട്ടും.
പത്തു ഗ്രാം പഞ്ചസാര വറുത്ത് കറുപ്പ് നിറമാകുമ്പോള്* വെള്ളത്തില്* കലക്കി കുടിച്ചാല്* വയറു വേദന ശമിക്കും.
അമ്പഴത്തിന്റെ തൊലി ചതച്ച് ഒരു സ്പൂണ്* നീരെടുത്ത് ഒരു ഗ്ലാസ്* അട്ടിന്*പാലില്* ചേര്*ത്ത് രാവിലെ വെറും വയറ്റില്* കഴിക്കുക. നല്ല ശോദന ലഭിക്കും.
വയറു വേദനക്ക് പച്ച ഇഞ്ചി ഇടിച്ചു പിഴിഞ്ഞ് അര ഔന്*സ് നീരെടുത്ത് അതില്* ഒരു നുള്ള് ഉപ്പും ഒരു കാന്താരിമുളകും ചേര്*ത്തു രാവിലെ വെറും വയറ്റില്* കഴിക്കുക.
ഒരു ചെറിയ സ്പൂണ്* അയമോദകം ഒന്നര ലിറ്റര്* വെള്ളത്തിലിട്ടു തിളപ്പിച്ച്* അരിച്ചു പലതവണ കുടിക്കുക..
ഒരു വലിയ സ്പൂണ്* കൃഷ്ണതുലസിയില പിഴിഞ്ഞ നീര് കുടിച്ചാല്* വയറു വേദന മാറും...
ജാതിക്ക അരച്ചത്* കല്* ചെറിയ സ്പൂണ്* , ഒരു സ്പൂണ്* തേന്* ചേര്*ത്തു കഴിച്ചാല്* വയറിളക്കം പെട്ടെന്ന് സുഖമാവും.
ദഹനക്കേട്* മാറാന്* ഒരു ചെറിയ കഷ്ണം ഇഞ്ചിയും രണ്ടോ മോന്നോ വെളുത്തുള്ളിയും നന്നായി ചവച്ചു കഴിക്കുക.
ഒരു കഷ്ണം ഇഞ്ചി ഉപ്പുകല്ല് ചേര്*ത്തു ചവച്ചു കഴിച്ചാല്* പെട്ടെന്ന് ദഹനം നടക്കും.
വെളുത്തുള്ളി നാലോ അഞ്ചോ അല്ലി ചുട്ടു തിന്നാല്* ഗ്യാസ് ട്രബിള്* ശമിക്കും.
കുമ്പളങ്ങാ നീരോ മാതളനാരങ്ങ നീരോ ഒരു ഗ്ലാസ് രാവിലെ വെറും വയറ്റില്* കഴിക്കുക. ദഹന ശക്തിക്ക് നല്ലതാണ്.

രോഗ ചികിത്സക്കും പ്രതിരോധത്തിനും ഉപയോഗിക്കാവുന്ന നാട്ടു ചികിത്സകളാണ് ഇത്. പ്രകൃതിദത്തമായ ചേരുവകളാല്* മാത്രം തയ്യാറാക്കുന്നതിനാല്* പാര്*ശ്വഫലങ്ങള്* ഉണ്ടാകുന്നില്ല എന്നതാണ് ഒറ്റമൂലികളുടെ സവിശേഷത.

Tags: Eating food, health food, how to take food