ഒരു സിനിമയുടെ സ്റ്റണ്ട് രംഗത്തില്* പങ്കെടുത്തത് ആറായിരം പേര്*. സ്റ്റണ്ട് രംഗം ചിത്രീകരിക്കാന്* മാത്രം ചെലവ് നാലുകോടി രൂപ. ജയം രവിയും ത്രിഷയും ജോഡിയാകുന്ന ‘ഭൂലോകം’ എന്ന തമിഴ് ചിത്രത്തിലാണ് ഈ ബ്രഹ്മാണ്ഡ ആക്ഷന്* സീക്വന്*സ് ഉള്ളത്.


ഒരു ബോക്സറുടെ ജീവിതകഥയാണ് ഭൂലോകം പറയുന്നത്. തകര്*പ്പന്* ആക്ഷന്* രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. നവാഗതനായ എന്* കല്യാണകൃഷ്ണന്* സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്* ‘ട്രോയ്’ താരം നഥാന്* ജോണ്*സും അഭിനയിക്കുന്നു.

രജനികാന്തിന്*റെ കൊച്ചടിയാന്*റെ സ്റ്റണ്ട് സംവിധായകനായ മിറാക്കിള്* മിഖായേലാണ് ഭൂലോകത്തിന്*റെ ആക്ഷന്* കോറിയോഗ്രഫി. ജയം രവിയും വില്ലന്* അര്*പീത് രങ്കയും തമ്മിലുള്ള സ്റ്റണ്ട് രംഗത്തിലാണ് ആ*റായിരം പേര്* പങ്കെടുത്തത്.

തിരുവണ്ണാമലൈയില്* വച്ചാണ് ഈ മാസ് ഫൈറ്റ് സീന്* ചിത്രീകരിച്ചത്. തിരുവണ്ണാമലൈയിലെ പല കോളജുകളില്* നിന്നുള്ള നാലായിരത്തിലധികം വിദ്യാര്*ത്ഥികള്*, ചെന്നൈയില്* നിന്നുള്ള 1000 ജൂനിയര്* ആര്*ട്ടിസ്റ്റുകള്*, ചെന്നൈയില്* നിന്നുള്ള 150 അത്*ലറ്റുകള്*, വിവിധ കോളജുകളില്* നിന്നുള്ള അഞ്ഞൂറിലധികം കായികതാരങ്ങള്* എന്നിവരാണ് ഈ സ്റ്റണ്ട് രംഗത്തില്* പങ്കെടുത്തത്.

അര്*പീത് രങ്ക, ഷണ്മുഖരാജന്*, പൊന്**വണ്ണന്* തുടങ്ങിയവരും ബോക്സര്*മാരായാണ് ചിത്രത്തില്* അഭിനയിക്കുന്നത്. ആസ്കാര്* രവിചന്ദ്രനാണ് ഈ സിനിമ നിര്*മ്മിക്കുന്നത്. പ്രകാശ് രാജ്, ഗഞ്ചാ കറുപ്പ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


More stills



Keywords:Arpith Ranka,Shanmugarajan,Ponvannan,Aaskar Ravichandran,Prakash Raj,Ganja Kurup,Jayam Ravi,Trisha,Bhoolokam movie images,Bhoolokam movie news