വേനല്*കാലം പടിവാതില്*ക്കല്* നില്*ക്കുകയാണ്. കൂട്ടായെത്തുന്ന ആരോഗ്യ പ്രശ്നങ്ങളും വേനലിനൊപ്പമുണ്ട്. കൊടും ചൂട് പല അസുഖങ്ങളും സൃഷ്ടിക്കുന്നു. ചൂടുകുരു, ചെങ്കണ്ണ്, സൂര്യാഘാതം എന്നിങ്ങനെ പല തരം അസുഖങ്ങള്*. ജല ദൌര്*ലഭ്യവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഒപ്പം വരുമ്പോള്* കാര്യം ഗുരുതരമാവുന്നു.
ഈ സാഹചര്യത്തിലാണ് പഴങ്ങള്* നമ്മുടെ രക്ഷക്കെത്തുന്നത്. വേനല്*ക്കെടുതികള്*ക്ക് ഒരു പരിധിവരെ ആശ്വാസകരമാണ് പഴവര്*ഗങ്ങള്*. ആരോഗ്യത്തിന് ഗുണകരമായ പല പഴവര്*ഗ്ഗങ്ങളും നമ്മുടെ ചുറ്റുപാടു തന്നെ ഉണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം.


നമ്മുടെ നാട്ടില്* സുലഭമായി കാണാറുള്ള ഒന്നാണ് പാഷന്* ഫ്രൂട്ട്. വിറ്റാമിന്* എ, വിറ്റാമിന്* സി, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന പാഷന്* ഫ്രൂട്ട് ഉപയോഗിച്ച് ശീതളപാനീയവും, സലാഡും ഉണ്ടാക്കാം. വേനല്*ക്കാലത്ത് മാത്രമല്ല മറ്റുസമയങ്ങളിലും പാഷന്* ഫ്രൂട്ട് ഗുണപ്രദമാണ്.


വേനല്*ക്കാലം മാമ്പഴക്കാലം കൂടിയാണ്. മാമ്പഴം സുലഭമാവുന്ന കാലം. നാട്ടുപഴങ്ങളില്* താരം തന്നെയാണ് മാമ്പഴം. മാമ്പഴത്തില്* വിറ്റാമിന്* എ, സി, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അത് ജ്യൂസായോ, അല്ലാതെയോ ഉപയോഗിക്കാവുന്നതാണ്. എന്നാല്* മാമ്പഴം കൊണ്ടുണ്ടാക്കുന്ന ക്യത്രിമ പനീയങ്ങള്*ക്ക് ഗുണം കുറവാണ്.


ഇപ്പോഴും നമ്മുടെ വീടുകളില്* സുലഭമാണ് പപ്പായ. പ്രോട്ടീനുകളാല്* സമ്പുഷ്ടമാണത്. കൂടാതെ, ദഹനപ്രക്രിയയിലും പപ്പായ സുപ്രധാന പങ്ക് വഹിക്കുന്നു. വേനല്*ക്കാല ചര്*മ്മ സംരക്ഷണത്തിനും ഇത് നല്ലതാണ്. കുട്ടികള്*ക്ക് എപ്പോഴും നല്*കാവുന്ന ഒന്നാണിത്. സ്ഥിരമായി പപ്പായ കഴിച്ചാല്* രോഗപ്രതിരോധശേഷിയും ദഹനവും ആരോഗ്യവും വര്*ദ്ധിക്കും
ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയ മാതളം വേനല്*കാലത്ത് ഏറെ ഗുണപ്രദമാണ്. അരകപ്പ് മാതളത്തില്* 80 കലോറി ഊര്*ജ്ജം അടങ്ങിയിരിക്കുന്നു. രക്തശുദ്ധിക്കും നല്ല കൊളസ്ട്രോളിനും മാതളം ഉത്തമമാണ്. ഹൃദ്രോഗികള്*ക്കും ഇതേറെ ഗുണകരം.


വ്യത്യസ്ത ഇനങ്ങളിലായി കാണപ്പെടുന്ന പേരയ്ക്ക നമ്മുടെ വീട്ടുമുറ്റങ്ങളില്* സുലഭമാണ്. വേനല്*കാല പഴവര്*ഗ്ഗങ്ങളില്* ഇതിന് പ്രാധാന്യമേറെയാണ്. എല്ലാകാലങ്ങളിലും ലഭ്യമായ പേരയ്ക്ക വളരെ ഫലഭുഷ്ടവുമാണ്. വിറ്റാമിന്* എ, സി, പൊട്ടാസ്യം തുടങ്ങിയ പോഷകഘടകങ്ങള്* അടങ്ങിയ പേരയ്ക്ക നമുക്ക്, ജൂസായും അല്ലാതെയും ഉപയോഗിക്കാവുന്നതാണ്.
ഇവയെല്ലാം നാടന്* പഴ വര്*ഗങ്ങളാണ്. വേനല്*ക്കാലത്ത് ശരീരം ശീതീകരിച്ച് നിര്*ത്താന്* ഇവ സഹായിക്കും. കൂടാതെ ചൂടുമൂലമുണ്ടാവുന്ന ത്വക്രോഗങ്ങളില്* നിന്ന് രക്ഷനേടാനും ഇത്തരം പഴങ്ങള്* സഹായകരമാണ്.


എന്നാല്* ഒരു കാര്യം ഓര്*ക്കുക, വിപണിയില്* നിന്ന് ലഭിക്കുന്ന മരുന്ന് തളിച്ച അന്യസംസ്ഥാന പഴങ്ങള്* വാങ്ങി കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമായിരിക്കും വരുത്തിവെയ്ക്കുക.

Lifestyle, Beauty & Wellness

Keywords: health care, summer season, summer health care, health tips in summer