പ്രാര്*ത്ഥിക്കാം..ദൈവമേ, അങ്ങയെ സ്നേഹിക്കുകയും അങ്ങയുടെ കല്*പ്പനകള്* പാലിക്കുകയും ചെയ്യുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. അങ്ങയില്* നിന്നും അകന്നു ജീവിക്കുന്ന മക്കളെ അങ്ങയിലേക്ക് തിരികെ കൊണ്ട് വരണമേ. എല്ലാവരും സ്നേഹത്തിലും സമാധാനത്തിലും ജീവിക്കുവാന്* കൃപ നല്*കണമേ. അവിടുത്തെ ചൈതന്യമയച്ചു ഭൂമിയുടെ മുഖം നവീകരിക്കണമേ. ഞാനും എനിക്കുള്ളവയും എന്നും എപ്പോഴും അവിടുത്തെ വഴികളില്* നടക്കുവാന്* അനുഗ്രഹിക്കണമേ. ഞാന്* എന്തായിരിക്കുന്നോ, അത് അങ്ങയുടെ കാരുണ്യത്താലാണ് എന്ന് തിരിച്ചറിയുവാനും, എന്റെ ജീവിതംകൊണ്ട് അങ്ങയെ മഹത്വപ്പെടുത്തുവാനും എന്നെയും സഹായിക്കണമേ. പരിശുദ്ധ അമ്മയും മാലാഖമാരും വിശുദ്ധരും നിരന്തരം അങ്ങയെ സ്തുതിക്കുന്ന സ്വര്*ഗത്തില്* എത്തുവോളം അവര്* നല്*കിയ മാതൃകയില്* , വചനം അനുസരിച്ച് ജീവിക്കുവാന്* എന്നെയും സഹായിക്കണമേ.ആമേന്*..


നീ നിനക്കായി കാണുന്ന സ്വപ്നത്തെക്കാള്* എത്രയോ വലുതാണ്* ദൈവം നിനക്കായി കാണുന്ന സ്വപ്നം..


Religious ยป Christian



prayer, christian, christian prayers, malayalam prayer, daily prayers