പൂര്*ണമായി അതിജീവിച്ചെന്നു കരുതിയ കാന്*സര്* രോഗം വീണ്ടും മമതയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ആരും ഭയക്കുന്ന ക്യാന്*സര്* രോഗത്തെ ആത്മവിശ്വാസവും മനക്കരുത്തും കൊണ്ട് അതിജീവിച്ച നടിയാണ് മമത മോഹന്*ദാസ്. സിദ്ദിഖിന്റെ ഏറ്റവും പുതിയ ചിത്രമായ ലേഡീസ് ആന്*ഡ് ജെന്റില്*മാന്റെ സെറ്റില്* വെച്ചാണ് ക്യാന്*സര്* രോഗം വീണ്ടുംപിടികൂടിയിട്ടുണ്ടെന്ന്*മമത അറിഞ്ഞത്. ഉടനെ മുംബൈയിലെ ഹോസ്പിറ്റലില്* എത്തി കീമോതെറാപ്പി അടക്കമുള്ള ചികിത്സകള്* ആരംഭിച്ചിട്ടുമുണ്ട്.

നേരത്തെ ഹോട്കിന്*സ് ലിംഫോമ എന്ന വിഭാഗത്തിലെ ക്യാന്*സറായിരുന്നു മമതയ്ക്ക് പിടിപെട്ടത്. ഇത് തുടക്കത്തിലേ കണ്ടെത്തിയതുകൊണ്ട് ചികിത്സിച്ചുഭേദമാക്കാന്* കഴിഞ്ഞു. ‘അന്*വര്*’, ‘കഥ തുടരുന്നു’എന്നീ ചിത്രങ്ങളില്* കൃത്രിമകേശമാണ് മമത ഉപയോഗിച്ചത്. കീമോതെറാപ്പി ചെയ്തതിന്റെ ഭാഗമായി മുടി മുറിച്ചതാണെന്ന് മമത തന്നെ മാധ്യമങ്ങളെ അന്ന് അറിയിച്ചിരുന്നു. രോഗത്തെ തോല്പിച്ച ശേഷം ചില ടിവി പരിപാടികളിലും മമത പ്രത്യക്ഷപ്പെട്ടിരുന്നു.

More stills


Keywords:Mamtha Mohandas,Anwar,Kadha thudarunnu,Kemotheraphy,Hotkins Limfoama,Ladies and gentleman,malayalam film news