MATHAVINTE RAKTHAKANNEER JAPAMALA

ക്രൂശിതനായ എന്*റെ ഈശോയെ ! അങ്ങേ തൃപ്പാദങ്ങളില്* സാഷ്ടാംഗം വീണുകൊണ്ട് കരുണാര്*ദ്രമായ സ്നേഹത്തോടെ കാല്*വരിയിലേക്കുള്ള വേദന നിറഞ്ഞ യാത്രയില്* അങ്ങേ അനുഗമിച്ച പരിശുദ്ധ അമ്മയുടെ രക്തകണ്ണുനീരിനെ ഞങ്ങള്* അങ്ങേക്ക് സമര്*പ്പിക്കുന്നു . നല്ലവനായ കര്*ത്താവേ ,പരി . അമ്മയുടെ രക്തം കലര്*ന്ന കണ്ണുനീര്*ത്തുള്ളികള്* തരുന്ന സന്ദേശം ശരിക്കു മനസ്സിലാക്കുന്നതിനും അങ്ങന ഞങ്ങള്* ഇഹത്തില്* നിന്*റെ തിരുമനസ്സ് നിറവേറ്റികൊണ്ട് സ്വര്*ഗത്തില്* അവളോടൊത്ത് നിത്യമായി നിന്നെ വാഴ്ത്തിസ്തുതിക്കുന്നതിനും യോഗ്യരാകുന്നതിനും വേണ്ട അനുഗ്രഹം ഞങ്ങള്*ക്ക് നല്കണമേ .


ഓ ഈശോയെ ,ഈ ലോകത്തില്* അങ്ങയെ അധികമായി സ്നേഹിക്കുകയും സ്വര്*ഗ്ഗത്തില്* അങ്ങയെ ഏറ്റവും ഗാഡമായി സ്നേഹിച്ച് അങ്ങയോടൊത്തു വാഴ്ത്തുകയും ചെയുന്ന പരി . അമ്മയുടെ രക്തകണ്ണുനീരിനെ നീ കരുണയോടെ വീക്ഷിക്കണമേ .( 1 പ്രാവശ്യം )


സ്നേഹം നിറഞ്ഞ ഈശോയെ ,അങ്ങയുടെ പരി .അമ്മ ചിന്തിയ രക്തകണ്ണുനീരിനെകുറിച്ച് എന്*റെ യാചനകള്* കേള്*ക്കണമേ .


അമ്മേ ,അമ്മയെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരെയും അമ്മയുടെ വിമലഹൃദയത്തില്* ചേര്*ത്തരുളണമേ .( 7 പ്രാവശ്യം )


ഓ ഈശോയെ .......................(1 പ്രാവശ്യം )


( 7 പ്രാവശ്യം ചൊല്ലിയശേഷം )

ഓ മറിയമേ ,വ്യാകുലവും കരുണയും സ്നേഹവും നിറഞ്ഞ അമ്മേ ,ഞങളുടെ എളിയ യാചനകളെ അങ്ങയുടെ പ്രാര്*ത്ഥനയോട് ചേര്*ത്ത് അങ്ങയുടെ പ്രിയപുത്രനു കാഴ്ചവയ്ക്കണമേ . അങ്ങ് ഞങ്ങള്*ക്കായി ചിന്തിയ രക്തകണ്ണുനീരിനെകുറിച്ച് ഈ (കാര്യം ) അങ്ങയുടെ പ്രിയപുത്രനില്*നിന്ന് ലഭിച്ചുതരണമേ .ഞങ്ങളെല്ലാവരെയും നിത്യഭാഗ്യത്തില്* ചേര്*ക്കുകയും ചെയ്യേണമേ .ഓ മറിയമേ ,അങ്ങയുടെ രക്തകണ്ണുനീരാല്* പിശാചിന്*റെ ഭരണത്തെ തകര്*ക്കണമെന്നും , ഞങ്ങളെ പ്രതി ബന്ധിതമായ ഈശോയുടെ തൃക്കരങ്ങളാല്* സകല തിന്മകളില്*നിന്നും ലോകത്തെ കാത്തുരക്ഷിക്കണമെന്നും ഞങ്ങള്* പ്രാര്*ഥിക്കുന്നു .

ആമ്മേന്* .