MAATHAPITHAAKKALUDE PRARTHANA




സ്നേഹസമ്പന്നനായ ദൈവമെ ,അങ്ങയെ ഞങ്ങള്* ആരാധിക്കുന്നു .വിവാഹമെന്ന പരിശുദ്ധകൂദാശയിലൂടെ അങ്ങയുടെ സൃഷ്ടികര്*മത്തില്* ഞങ്ങളെ പങ്കാളികളാക്കിയ നല്ല ദൈവമേ ,ഞങ്ങളുടെ ഈ കൊച്ചുഭവനത്തെ അങ്ങ് കാണുന്നുവല്ലോ .നസ്രത്തിലെ കൊച്ചുഭവനത്തിന്*റെ ചൈതന്യം ഉള്*ക്കൊള്ളുവാന്* ഞങ്ങളെ സഹായിക്കേണമേ .പരസ്പരം മനസ്സിലാക്കുവാനും സ്നേഹിക്കുവാനും ഞങ്ങളെ ശക്തരാക്കണമേ .പ്രാര്*ത്ഥനയും പ്രവര്*ത്തനവും ഈ ഭവനത്തില്* നിറഞ്ഞുനില്*ക്കട്ടെ .ഞങ്ങളുടെ ഈ ഭവനം ശാന്തിയുടെയും സമാധാനത്തിന്*റെയും വിളനിലമാകട്ടെ .ദൈവം നല്*കുന്ന മക്കളെ ദൈവചിന്തയില്* വളര്*ത്തുവാനും നല്ല ബോധ്യങ്ങളും ചിന്തകളും ഉള്*ക്കൊണ്ട്* അത് തലമുറക്ക് പങ്കുവെക്കുവാനും ഞങ്ങളെ പ്രപ്തരാക്കണമേ .അബ്രാഹത്തെയും സാറായേയും അനുഗ്രഹിച്ച കാരുണ്യവാനായ അങ്ങ് ഞങ്ങളുടെ ജീവിതത്തെയും ഐശ്വര്യപൂര്*ണമാക്കണ മേ .ഒന്നിച്ചു പ്രാര്*ത്ഥിക്കുന്ന ഞങ്ങളുടെ ഈ കൊച്ചുഭവനം ഒന്നിച്ചുനീങ്ങുവാന്* സഹായിക്കണമേ .മദ്യപാനത്തിലും മയക്കു മരുന്നിലും മുഴുകാതെയും അസന്മാര്*ഗ്ഗികതയിലും അബദ്ധസഞ്ചാരങ്ങളിലുംപെട്ട് താളം തെറ്റാതെയും ഞങ്ങളെ കാത്തുകൊള്ളേണമേ .സന്തോഷത്തിലും ,ദു :ഖത്തിലും ,സമ്പത്തിലും ,ദാരിദ്രത്തിലും അങ്ങയുടെ തിരുമനസ്സ് നിറവേറ്റുവാന്* ഞങ്ങളെ ശക്തരാക്കണമേ .അങ്ങയുടെ സന്ദേശം ഞങ്ങളുടെ പാദങ്ങള്*ക്ക് വിളക്കും വഴികളില്* പ്രകാശവുമാകട്ടെ .ഞങ്ങളുടെ പരിശ്രമങ്ങളെ ഫലമണിയിക്കുകയും ജീവിതത്തെ വിജയിപ്പിക്കുകയും ചെയണമേ .നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്*വ്വേ ശ്വരാ !
ആമ്മേന്*

'മാതാപിതാക്കളെ ബഹുമാനിക്കുന്നവനെ അവന്*റെ തലമുറകള്* സന്തോഷിപ്പിക്കും '
(പ്രഭാ . 3:5)