രോഗികള്*ക്കുവേണ്ടിയുള്ള പ്രാര്*ത്ഥന



ആരോഗ്യവാന്മാര്*ക്കല്ല രോഗികള്*ക്കാണു വൈദ്യനെക്കൊണ്ടാവശ്യം എന്നരുള്*ചെയ്ത ഈശോയെ ,രോഗികളോടും പീഡിതരോടും അവശരോടും അങ്ങ് സവിശേഷമായ പരിഗണനയും സ്നേഹവും പ്രകടിപ്പിക്കുന്നു.ആത്മീയമായും ശാരീരികമായും അവശത അനുഭവിക്കുന്ന രോഗികളെ അങ്ങ് സന്ദര്*ശിക്കുകയും ആശ്വസിപ്പിക്കുകയും സൌഖ്യപ്പെടുത്തുകയും ചെയ്യുന്നു .അങ്ങേ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന്*റെയും വിശുദ്ധ ഔസേപ്പിതാവിന്*റെയും ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥരായ വിശുദ്ധരുടേയും ഭൂമിയിലെ എല്ലാ നീതിമാന്മാരുടെയും സുകൃതങ്ങളും പ്രാര്*ത്ഥനകളും പരിഗണിച്ച് രോഗത്താല്* വലയുന്ന ഞങ്ങളുടെ ഈ സഹോദരനോട് / സഹോദരിയോട് ( പേര് പറയുക ) കരുണ കാണിക്കണമേ .എല്ലാ വേദനകളും ആകുലതകളും ആത്മാവിനും ശരീരത്തിനു ഉപകരിക്കതക്കവിധം ക്ഷമയോടും സന്തോഷത്തോടും കൂടെ ശാന്തമായി സ്വീകരിക്കുവാന്* വേണ്ട അനുഗ്രഹങ്ങള്* നല്*കണമേ .ഇയാളെ ( ഇവരെ ) ചികിത്സിക്കുകയും പരിചരിക്കുകയും ചെയുന്നവരെ അങ്ങ് അനുഗ്രഹിക്കണമേ .രോഗികളുടെ ആശ്രയമായ ഈശോയെ ,ഈ സഹോദരന്*റെ /സഹോദരിയുടെ പക്കല്* അങ്ങ് കാവലിരിക്കുകയും പാപപ്പൊറുതിയും ശരീരസൌഖ്യവുംവും നല്കി അനുഗ്രഹിക്കുകയും ചെയ്യണമേ .ആമ്മേന്* .