ഭക്ഷണശീലം വളർത്തിയെടുക്കേണ്ടത് ഒരു കലയാണ്. അതിന് തയ്*യാറെടുപ്പുകൾ ചെറുതിലേ തുടങ്ങണം. കുട്ടിയുടെ ഭക്ഷണ സമയം കുഞ്ഞിനോട് സംസാരിച്ചും, കഥ പറഞ്ഞും, കളിച്ചും, ചിരിച്ചും സന്തോഷകരമാക്കണം. അമ്മയും ആ സമയം ആസ്വദിക്കണം. എങ്കിലേ കുഞ്ഞും ഭക്ഷണം ആസ്വദിച്ച് കഴിക്കുകയുള്ളൂ.

ചില കുട്ടികൾ പതിനെട്ടു മാസം പ്രായമാകുന്പോഴെ ഭക്ഷണം തനിയെ കഴിച്ചു തുടങ്ങും. ആഹാരം തനിയെ കഴിച്ചു തുടങ്ങുന്പോൾ തന്നെ കുഞ്ഞ് വൃത്തിയും, വെടിപ്പുമായി കഴിക്കുമെന്ന് വിചാരിക്കരുത്. ഒരു വലിയ ട്രേയ്*ക്കകത്ത് പ്ലേറ്റ് വച്ച് കൊടുക്കുക. അപ്പോൾ വൃത്തിയാക്കാൻ എളുപ്പമാകും. ആദ്യമായി തനിയെ കഴിപ്പിക്കാൻ ശീലിപ്പിക്കുന്പോൾ അമ്മ അടുത്തിരുന്ന് ഫുട്*ബോൾ കമന്ററി പറയുന്നതുപോലെ രസകരമായി കുഞ്ഞിനെ ഓരോ സ്പൂണും എടുക്കാൻ പ്രേരിപ്പിക്കണം. കഴിക്കുന്പോൾ, അമ്മയ്*ക്ക് സന്തോഷമായി, എന്നു പറഞ്ഞ് ചിരിച്ച് പ്രോത്സാഹിപ്പിക്കണം. പുതിയ ആഹാര സാധനങ്ങൾ പടിപടിയായി വേണം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ. പക്ഷെ കട്ടി ആഹാരം കഴിപ്പിച്ചു തുടങ്ങുന്പോൾ വളരെയേറെ ക്ഷമ ആവശ്യമാണ്. ആദ്യം ഏതൊരു പുതിയ ആഹാരവും കഴിച്ചു തുടങ്ങാൻ കുട്ടി വിമുഖത കാട്ടും. കുഞ്ഞുങ്ങൾ ആദ്യമായി ചവച്ചു തുടങ്ങുന്പോൾ കുറച്ചു പ്രയാസം കാണിക്കും. ദോശയും, ചപ്പാത്തിയുമൊക്കെ പല ആകൃതിയിലും രൂപത്തിലുമൊക്കെ ഉണ്ടാക്കാം. ആപ്പിളിന്റെ ഷേപ്പിലും, മാങ്ങയുടെ ഷേപ്പിലും അക്ഷരങ്ങളുടെ ഷേപ്പിലും എളുപ്പത്തിൽ ദോശ ഉണ്ടാക്കാവുന്നതേയുള്ളൂ. വലിയ ഇഡ്ഡലിയെക്കാളും കുഞ്ഞി ഇഡ്ഡലികൾ കുഞ്ഞുങ്ങൾക്ക് ഇഷ്ടമാകും. ചപ്പാത്തിക്കും, ദോശക്കും വെജിറ്റബിൾസും, ജാമും, ചമ്മന്തിയും ഉപയോഗിച്ച് കണ്ണും, മൂക്കും ഉണ്ടാക്കി പല തരത്തിൽ ആകർഷകമാക്കാം.

എണ്ണയിൽ വറുത്ത ആഹാരങ്ങൾ കുഞ്ഞുങ്ങൾ ഇഷ്ടപ്പെടും. അത് കൂടുതൽ വാങ്ങി കൊടുക്കുന്നത് നല്ലതല്ല. ചിപ്*സ് മാത്രമേ കഴിക്കുകയുള്ളൂ എന്ന് പറഞ്ഞ് അതു മാത്രം കൊടുത്തു ശീലിപ്പിക്കരുത്. പാർട്ടി വേളയിലും, കുടുംബ സദസ്സിലും സ്വന്തം കുഞ്ഞിന്റെ ആഹാരദുഃശീലങ്ങൾ ചർച്ച ചെയ്ത് ആസ്വദിക്കുന്നത് ഒരു ഫാഷനാണ്. പക്ഷെ കുഞ്ഞിന്റെ ആഹാര ശീലത്തെ തികച്ചും ഹാനികരമായിട്ടാണ് ഇത് ബാധിക്കുന്നത്. മുൻപിൽ ആഹാരം വയ്*ക്കുന്പോൾ കുഞ്ഞിന്റെ അബോധമനസ്സിൽ ആഹാര വിരക്തിയെപ്പറ്റിയുള്ള നിരന്തര ചർച്ചയാകും പൊങ്ങിവരുക. തൽഫലമായി ആഹാരം കഴിക്കാനുള്ള പ്രവണത കുറയും. കൊച്ചു കുഞ്ഞിന്റെ മുന്നിൽ വച്ച് എപ്പോഴും കുഞ്ഞ് ആഹാരം കഴിക്കണമെങ്കിൽ ഭയങ്കര പ്രയാസപ്പെടണം എന്ന തരത്തിലുള്ള സംസാരം ഒഴിവാക്കണം.

കുട്ടി പതിവായി ടി.വി. കണ്ട് കൊണ്ടേ ആഹാരം കഴിക്കൂ എന്ന് ചില അമ്മമാർ പരാതിപ്പെടുക പതിവാണ്. കൊച്ചുകുഞ്ഞിന് ആഹാരം കഴിക്കാൻ നേരം ആരാണ് ടി.വി. ഓൺ ചെയ്ത് കൊടുത്തത് ? ദുഃശീലങ്ങളെല്ലാം ശീലിപ്പിച്ചതിനു ശേഷം എല്ലാം കുട്ടിയുടെ കുഴപ്പം കൊണ്ടാണെന്ന് പറയുന്നത് മാതാപിതാക്കളുടെ സ്ഥിരം ഏർപ്പാടാണ്. ടി.വി. കണ്ടുകൊണ്ട് ആഹാരം കഴിക്കുന്പോൾ കുട്ടിയുടെ ശ്രദ്ധ മുഴുവൻ ടി.വി.യിലായിരിക്കും. വായ്*ക്കകത്ത് എന്താണ് പോകുന്നത് എന്ന് പോലും കുഞ്ഞ് അറിയുന്നില്ല. എന്നാൽ കഴിക്കുന്ന ഓരോ സാധനത്തെക്കുറിച്ചും അത് ഉണ്ടായതിനെ കുറിച്ചും അമ്മ എന്ത് പ്രയാസപ്പെട്ടാണ് അത് ഉണ്ടാക്കിയതെന്നും കുഞ്ഞിന് കഥ രൂപത്തിൽ പറഞ്ഞു കൊടുക്കാം. മാത്രമല്ല അടുത്ത ദിവസം അമ്മ ചപ്പാത്തി ഉണ്ടാക്കുന്പോൾ മൂന്നു വയസുകാരന് ചെറിയ ഒരു ഉരുള കൊടുത്ത് കേക്കിന്റെ പലകയിന്മേൽ ചപ്പാത്തി ഉണ്ടാക്കാൻ അവനെ പ്രേരിപ്പിക്കുകയും ആവാം.

കഴിഞ്ഞ ദിവസം വിനോദയാത്രയ്*ക്ക് പോയപ്പോൾ ഒരു സുഹൃത്ത് മിക്*സി കൂടി കൊണ്ടുവന്നു. എന്തിനാണെന്ന് തിരക്കിയപ്പോഴാണ് വിവരമറിഞ്ഞത്. സ്വന്തം കുട്ടി ആഹാരം കഴിക്കാൻ ഭയങ്കര ബുദ്ധിമുട്ടായതിനാൽ എല്ലാ ആഹാരവും മിക്*സിയിലടിച്ചാണ് കൊടുക്കുന്നത്. ഇത്രയൊക്കെ പ്രയാസപ്പെട്ട് മിക്*സിയിലടിച്ച് കൊടുത്താൽ തന്നെയും കുട്ടി കഴിക്കുന്നില്ല എന്ന പരാതിയായിരുന്നു അമ്മയ്*ക്ക്. കട്ടി ആഹാരം കുറച്ചു മിനക്കെട്ട്, ക്ഷമിച്ച് തന്നെ കുഞ്ഞിന് കൊടുത്തു ശീലിപ്പിക്കണം. കട്ടി ആഹാരം കഴിക്കേണ്ട സമയത്ത് അതു ശീലിപ്പിക്കാതെ എളുപ്പത്തിന് പാനീയരൂപത്തിലുള്ള ആഹാരം കൊടുത്തു ശീലിപ്പിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനും യോജിച്ചതല്ല.


More stills



Keywords:parents,kids,foods,food habits,health