എണ്ണക്കമ്പനികള്* ഡോളര്* വാങ്ങുന്നത് പൊതുമേഖലാ ബാങ്കുവഴിയാകണമെന്ന് ആര്*ബിഐ നിര്*ദേശിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്*ച്ച നേരിടുന്ന രൂപയെ രക്ഷിക്കുന്നതിനാ*ണ് ആര്*ബിഐയുടെ ഈ നിര്*ദേശം. ഇനി മുതല്* സ്*റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴിയാകും എണ്ണക്കമ്പനികള്* ഡോളറുകള്* വാങ്ങുക.


രൂപയുടെ മൂല്യം പിടിച്ചുനിര്*ത്താന്* റിസര്*വ് ബാങ്ക് തങ്ങളുടെ പക്കലുള്ള ഡോളറുകള്* വന്*തോതില്* വിറ്റഴിക്കുകയാണ്. അതിനാല്* എണ്ണക്കമ്പനികള്* പുറമെനിന്ന് ഡോളറുകള്* വാങ്ങിയാല്* രൂപയുടെ വിലയിടിവ് നിയന്ത്രിക്കാനുള്ള റിസര്*വ്വ് ബാങ്കിന്റെ ശ്രമങ്ങള്*ക്ക് തിരിച്ചടിയാകുമെന്നതിനാലാണ് പുതിയ നിര്*ദേശം. ഉത്തരവ്.

രാജ്യത്ത് ഏറ്റവും കൂടുതല്* യുഎസ് ഡോളര്* വാങ്ങുന്നത് എണ്ണക്കമ്പനികളാണ്. പ്രതിമാസം എട്ട് കോടി ഡോളറിന്റെ നീക്കിയിരിപ്പ് ആവശ്യമായ എണ്ണക്കമ്പനികള്* മറ്റു ബാങ്കുകളെ സമീപിക്കുന്നത് നിര്*ത്തണമെന്നും പകരം ആര്*ബിഐ വിറ്റഴിക്കുന്ന ഡോളറുകള്* ഏകജാലക സംവിധാനം വഴി സ്വീകരിക്കണമെന്നുമാണ് ആര്*ബിഐ നിര്*ദേശം.

ഇന്ത്യന്* ഓയില്*, ഹിന്ദുസ്ഥാന്* പെട്രോളിയം, ഭാരത് പെട്രോളിയം, മംഗലാപുരം റിഫൈനറി തുടങ്ങിയ എണ്ണക്കമ്പനികള്*ക്കാണ് ആര്*ബിഐ നിര്*ദേശം നല്*കിയത്. ആര്*ബിഐയുടെ നിര്*ദേശം അടിയന്തരമായി നടപ്പാക്കുമെന്ന് എണ്ണക്കമ്പനികള്* അറിയിച്ചിട്ടുണ്ട്.



More stills


Keywords:Oil companies,Indian oil,Hindustan Petrolium,Bharat Petrolium,Mangalapuram Refinary,RBI,state bank of India,dollars