ഉലുവയുടെ മഹാത്മ്യം മനസ്സിലാക്കാതെയാണ് നമ്മളില്* പലും ആരോഗ്യ സംരക്ഷണം മുതല്* ലൈംഗീക ജീവിതം മെച്ചപ്പെടുത്തുന്നതിനുവരെ വിപണിയിലേയ്ക്ക് പായുന്നത്. എന്നാല്* അവയ്*ക്കെല്ലാം പരിഹാരം നമ്മുടെ അടുക്കളയില്* തന്നയുണ്ടെന്നകാര്യം മലയാളികള്* അറിയുന്നില്ല, അഥവാ അറിഞ്ഞാലും ഉലുവയ്ക്ക് സൂപ്പര്* മോഡലുകളെ വച്ച് പരസ്യമില്ലല്ലോ? ഇല്ലാതെ എങ്ങിനെ വിശ്വസിയ്ക്കും? ഇതാണ് നമ്മള്* മലയാളികള്*. ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും പ്രോട്ടീനുകളുമെല്ലാം അളവിലേറെ ഉലുവയിലുണ്ട്. മുലയൂട്ടുന്ന അമ്മമാരില്* പാല്* ഉല്*പാദനം കൂട്ടാന്* ഉലുവയോളം മറ്റൊന്ന് ഇല്ലതന്നെ. ഈ അറിവ് മുത്തശ്ശിമാരില്* മാത്രമായി ഒതുങ്ങുന്ന കാലഘട്ടമാണിത്. സ്തനത്തിലെ കലകളുടെ വളര്*ച്ചയെ ത്വരിതപ്പെടുത്താനും ഉലുവ സഹായിക്കുമത്രേ.

രക്തത്തിലെ പഞ്ചസാരയുടെ അളവ്കുറയ്ക്കാന്* ഉലുവയ്ക്കുള്ള കഴിവ് വൈദ്യശാസ്ത്രം തെളിയിച്ചതാണ്. അതുകൊണ്ടതന്നെ പ്രമേഹം കുറയ്ക്കാനും ഉലുവ സഹായകമാണ്. ഉലുവയുടെ ഉപയോഗം മൂലം ഇന്*സുലിന്* പതിവായി ഉപയോഗിക്കുന്നത് ഒഴിവാക്കാന്* കഴിയും. അതിനായി രാത്രിയില്* ഉലുവ കഴുകി വെള്ളത്തിലിട്ട് വച്ച് കാലത്ത് ആ വെള്ളം വെറും വയറ്റില്* കുടിച്ചാല്* മാത്രം മതി. ശരീരത്തിലെ കൊളസ്*ട്രോളിനെ വരുതിയില്* നിര്*ത്താനും ഈ കുഞ്ഞന്* വിചാരിച്ചാല്* മതി. സ്ത്രീകളിലുണ്ടാകുന്ന ആര്*ത്തവ വേദനകള്* കുറയ്ക്കാനും ക്രമം തെറ്റിയ ആര്*ത്തവം ക്രമത്തിലാക്കാനുമെല്ലാം ഉലുവ ശീലമാക്കിയാല്* മതി. തൊലിയിലുണ്ടാകുന്ന തടിപ്പുകള്*ക്കും ചൊറിച്ചിലുകള്*ക്കും ഉലുവ അരച്ച് പുരട്ടുന്നത് നല്ല മരുന്നാണ്.

തിരക്കേറിയ ജീവിതത്തില്* നല്ലൊരു ശതമാനം ആളുകള്*ക്കും തൃപ്തികരമായ ലൈംഗീക ജീവിതം അന്യമാണ്. പുരുഷന്മാരില്* ലൈംഗിക താത്പര്യം കൂട്ടാനും അവ ദീര്*ഘനേരം നിലനിര്*ത്താനും ഉലുവ മികച്ച മരുന്നാണെന്ന് ബ്രിസ്ബണിലെ സെന്റര്* ഫോര്* ഇന്റക്രേറ്റീസ് ക്ലിനിക്കല്* ആന്റ് മോളികുലാര്* മെഡിസിനില്* നടന്ന ഒരു പഠനത്തില്* കണ്ടെത്തിയിട്ടുണ്ട്. ഉലുവയില്* ഉള്*പെട്ടിട്ടുള്ള സാപോണിന്*സ് എന്ന രാസവസ്തു പുരുഷന്മാരിലെ ലൈംഗീക ഹോര്*മ്മോണായ ടെസ്റ്റാസ്റ്റിറോണിന്റെ പ്രവര്*ത്തനത്തെ ത്വരിതപ്പെടുത്തുകയും ഇത് പുരുഷനെ ലൈംഗീകതയ്ക്ക് സജ്ജനാക്കുകയും ചെയ്യും. ഏറ്റവും കൂടുതല്* ഉലുവ ഉല്*പാദിപ്പിക്കുന്ന രാജ്യങ്ങളില്* ഒന്നാണ് ഇന്ത്യ. അപ്രകാരമുള്ള ഒരു രാജ്യത്ത് അവ വേണ്ടവിധത്തില്* പ്രയോജനപ്പെടുത്താന്* തയ്യാറാവുകയാണ് വേണ്ടത്. ഇനി കറികളില്* ഉലുവ ധാരാളമായി ഉപയോഗിച്ചുകൊള്ളൂ.


More Health Tips


Keywords:Health tips,health recieps,health tips images