ദൈവം പാവങ്ങള്*ക്ക് ഇങ്ങനെ സൗന്ദര്യം നല്*കിയാലെന്തു ചെയ്യുമെന്ന സിനിമാ ഡയലോഗ് പോലെയായി കാര്യങ്ങള്*. അധിക സൗന്ദര്യം ആരോപിച്ച് വനിതയ്ക്ക് ഇറാനില്* സിറ്റി കൗണ്*സില്* സീറ്റ് നിഷേധിച്ചു. ഇരുപത്തിയേഴ്കാരിയായ നിന സിയാഹ്കലി മൊറാദിക്കാണ് ഈ ദുര്*ഗതി. തെരഞ്ഞെടുപ്പില്* വിജയിച്ചെങ്കിലും സൗന്ദര്യം കൂടുതലാണെന്ന കാരണത്താല്* ഇവര്*ക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു.

സിറ്റി കൗണ്*സില്* തെരഞ്ഞെടുപ്പില്* മത്സരിച്ച 163 പേരില്* 10,000 വോട്ടുകളോടെ 14ാം സ്ഥാനത്തായിരുന്നു നിന. 13 അംഗങ്ങളുള്ള കൗണ്*സിലിലെ പകരം അംഗം ആയിരുന്നു നിന. തന്നേക്കാള്* മുന്* സ്ഥാനങ്ങളില്* ഉള്ള ഏതെങ്കിലും അംഗം സ്ഥാനത്ത് നിന്ന് മാറുന്ന അവസ്ഥയില്* നിനയ്ക്ക് സീറ്റ് ലഭിക്കും. കൗണ്*സില്* അംഗങ്ങളില്* ഒരാള്* മേയറായപ്പോള്* സ്വാഭാവികമായി നിനയ്ക്ക് അവസരം വന്നു. എന്നാല്* സീറ്റിലേക്ക് നിനയെ അയോഗ്യയാക്കി അവസരം നിഷേധിച്ചു. കൗണ്*സിലില്* കാറ്റ് വാക്ക് മോഡലിനെ ആവശ്യമില്ലെന്നായിരുന്നു കാസ്*വിനിലെ മുതിര്*ന്ന ഉദ്യോഗസ്ഥന്* പ്രതികരിച്ചത്. ആര്*ക്കിടെക്ചര്* വിദ്യാര്*ത്ഥിയായ നിന കൂട്ടുകാരുടെ സഹായത്തോടെ മികച്ച തെരഞ്ഞെടുപ്പ് പ്രചരണമായിരുന്നു നടത്തിയത്.

എന്തായാലും ഇത് മറ്റ് അംഗങ്ങള്*ക്ക് അത്ര രസിച്ചില്ല. എന്നാല്* ഇസ്ലാമിക തത്വങ്ങള്* പാലിക്കാത്തത് മൂലമാണ് നിന കൗണ്*സില്* സീറ്റിലേക്ക് അയോഗ്യയായതെന്നാണ് ഇറാനിലെ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രചരണ വക്താവിന്റെ വാദം. 10,000 വോട്ടുകള്* ലഭിച്ച താന്* കൗണ്*സില്* അംഗത്വത്തിന് യോഗ്യയാണെന്ന് നിന പറഞ്ഞു. പ്രായം കൂടിയ യാഥാസ്ഥിതികരായ എതിരാളികള്* അംഗങ്ങളായ തെരഞ്ഞെടുപ്പ് പുന:പരിശോധന ബോര്*ഡാണ് നിനയ്ക്ക് എതിരേ രംഗത്ത് വന്നത്.


A community photo gallery - BizHat.com Photo Gallery



Keywords:Beauty,Election,Council,Iran,islamic laws