തലമുടി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. താരൻ, ചൊറിച്ചിൽ എന്നിവയെ അകറ്റിനിർത്താൻ മുടി വൃത്തിയായി സൂക്ഷിക്കുന്നതുകൊണ്ട് സാധിക്കും. മുടികൊഴിച്ചിലിന്*റെ പ്രധാന കാരണങ്ങൾ ഇല്ലാതാവുന്നതോടെ മുടികൊഴിച്ചിൽ സാധ്യത കുറയും. അതുപോലെ ഷാംപൂ, ഹെയർ കണ്ടീഷനർ എന്നിവ മുടിയുടെ സ്വഭാവം നോക്കി മാത്രം ഉപയോഗിക്കുക.

1) ഒരു കപ്പിൽ കടുകെണ്ണ എടുക്കുക അതിൽ നാല് ടേബിൾസ്പൂണ്* മൈലാഞ്ചിയില അരച്ച് ചേർക്കുക. ഇത് ചൂടാക്കിയ ശേഷം ആ എണ്ണകൊണ്ട് തലയോട്ടി നല്ലവണ്ണം മസാജ് ചെയ്യുക.

2) കുറച്ച് ഉലുവ പൊടിച്ച് ഒരു കപ്പ്* വെള്ളത്തിൽ ചേർക്കുക. ഈ മിശ്രിതം തലയിൽ തേച്ചുപിടിപ്പിച്ച് നാൽപ്പത് മിനുട്ടിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഒരു മാസം തുടർച്ചയായി ഇങ്ങനെ ചെയ്താൽ മുടികൊഴിച്ചിൽ ശമിക്കും.

3) തലമുടി തണുത്ത വെള്ളത്തിൽ കഴുകി വിരലുകൾകൊണ്ട് നന്നായി മസാജ് ചെയ്യുക. ഇത് തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുടികൊഴിച്ചിൽ തടയുകയും ചെയ്യും.

4) നിങ്ങളുടെ തലയിലെ കഷണ്ടി കയറിതുടങ്ങിയ ഭാഗങ്ങളിൽ സവാള ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്. മസാജിങ്ങിന് ശേഷം അൽപം തേൻ പുരട്ടുകയുമാകം.

5) തേനും മുട്ടയുടെ മഞ്ഞയും ചേർന്ന മിശ്രിതം തലയോട്ടിയിൽ പുരട്ടി തിരുമ്മുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും. മിശ്രിതം അര മണിക്കൂർ തലയിൽ പിടിപ്പിച്ച ശേഷം മാത്രമേ കഴുകിക്കളയാവൂ.

6) അഞ്ചു ടേബിൾസ്പൂണ്* തൈര്, ഒരു ടേബിൾസ്പൂണ്* ചെറുനാരങ്ങ നീര്, രണ്ട് ടേബിൾസ്പൂണ്* കടലമാവ് എന്നിവ ചേർത്ത് തയ്യാറാക്കുന്ന മിശ്രിതം ഷാംപൂ ആയി ഉപയോഗിക്കുന്നത് മുടികൊഴിച്ചിൽ തടയും.

7) ഒരു കപ്പ് വെളിച്ചെണ്ണ ചൂടാക്കി അതിൽ ഉണക്ക നെല്ലിക്ക ചേർക്കുക. ഈ എണ്ണ ഉപയോഗിച്ച് ദിവസേന തല മസാജ് ചെയ്യുക. മുടികൊഴിച്ചിലിന് ശമനം ലഭിക്കും.

ചീര പോലുള്ള ഇലവർഗ്ഗങ്ങളുടെ നീര് ദിവസേന ഒരു ഗ്ലാസ്സെങ്കിലും കുടിക്കുന്നത് നല്ലതാണ്,നെല്ലിക്കയുടെ നീര് കുടിയ്ക്കുന്നതും മുടികൊഴിച്ചില്* തടയാന്* സഹായിക്കും.

9) മല്ലിയില ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് അതുപയോഗിച്ച് തല കഴുകുക.

10) തേങ്ങാപ്പാൽ ഉപയോഗിച്ച് ദിവസേന തല കഴുകുന്നത് മുടികൊഴിച്ചിലിന് ആശ്വാസം നൽകും.

11) കുരുമുളക്, ചെറുനാരങ്ങയുടെ കുരു എന്നിവ സമം ചേർത്ത് പൊടിച്ച് അതിൽ അല്പം വെള്ളം ചേർക്കുക. ഈ മിശ്രിതം തലയിൽ തേച്ചുപിടിപ്പിക്കുന്നത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കും.

More Health Tips


Keywords:Home remedy,health tips,hair remove,health tips images,long hair images,hair style images