ശബരിമലയുടെ തത്വം തന്നെ സമത്വമാണ്...പ്രപഞ്ചത്തില്* പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഊര്*ജ്ജം സഞ്ചയിക്കപ്പെട്ടു കുടികൊള്ളുന്ന സ്ഥാനമാണ് ശബരിമല.....നാല്*പ്പത്തിയൊന്ന് ദിവസത്തെ കഠിന വ്രതത്തോടെ ഇരുമുടിക്കെട്ടുമേന്തി തത്വസോപാനങ്ങളായ പതിനെട്ടുപടികളും ചവിട്ടി സന്നിധാനത്തിലെത്തുന്ന ഭക്തന്* ഇവിടെ ഭഗവാനാകുന്നു..ലോകത്തൊരിടത്തും ഇത്തരമൊരു ദേവതാ സങ്കല്പം നിലനില്*ക്കുന്നുണ്ടോയെന്നറിയില്ല...

ഭക്തനും ദേവനും ഒന്നായിത്തീരുന്ന സമത്വസുന്ദരമായ ആരാധനാപുണ്യം ശബരിമലയിലല്ലാതെ എവിടെയാണ് കാണാന്* കഴിയുക..ഇവിടെയിരുന്നു നോക്കുമ്പോള്* സമുദ്രത്തിലെ തിരമാലകള്* പോലെ ഇടതടവില്ലാതെ ആര്*ത്തലച്ചുവരുന്ന ഭക്തജനസഞ്ചയത്തെയാണ് കാണാന്* കഴിയുക...ഏവരുടുടെയുമുള്ളില്* ഒരേ ചിന്തയും ഒരേ വികാരവും മാത്രം...സ്വാമി അയ്യപ്പ ദര്*ശനം എന്ന ഒറ്റലക്*ഷ്യം മാത്രം

ഈ ഭക്തപ്രവാഹം അതിന്റെ പാരമ്യത്തിലെത്തുന്നത് മകര സംക്രമനാളിലാണ്...ശബരിമല ക്ഷേത്രത്തിന്റെ ചരിത്രം കേള്*ക്കായ കാലം മുതല്* നിലനിന്നുപോരുന്ന ആചാരമാണ്...മകര സംക്രമ പൂജ പരശുരാമന്* ശബരിമലയില്* ശാസ്തൃവിഗ്രഹം പ്രതിഷ്ടിച്ചത് ഈ ദിനത്തിലാണെന്ന് വിശ്വസിച് പോരുന്ന്നു..,ഒരു കാലത്ത് കാട്ട് കള്ളന്മാര്* നശിപിച്ച ക്ഷേത്രം പുനരുദ്ധീകരിച്ച സ്വാമി അയ്യപ്പന്*...ഇവിടെ തപസ്സിനിരുന്നെന്നും ഒരു മകര സംക്രമനാലില്* അദ്ദേഹം ശാസ്താവില്* വിലയം പ്രാപിക്ക്കുന്നുമെന്നും മറ്റൊറു വിശ്വാസമുണ്ട്..ശബരിമല ക്ഷേത്രം കുടികൊള്ളുന്ന മലനിരകള്* മറ്റു പതിനെട്ടു മലകളാല്* ചുറ്റപ്പെട്ടു കിടക്കുകയാണ് ...അതില്*പെട്ട ഒരു മലയാണ് പൊന്നമ്പലമല...പൊന്നമ്പലമേട് എന്നും അറിയപ്പെടുന്ന ഈ മലയിലാണ് ശബരിമലയുടെ മൂലസ്ഥാനം കുടികൊള്ളുന്നതെന്നാണ് വിശ്വാസം..

പ്രാചീനകാലം മുതല്* യോഗീശ്വരന്മാരായ മുനിവര്യന്മാര്* എകാഗ്രചിത്തരായ് പൊന്നമ്പലമേട്ടില്* തപസ്സനുഷ്ടിക്കുകയും വര്*ഷത്തിലൊരുതവണ മകരസംക്രമനാളില്* ശാസ്ത്ര്യപാദങ്ങളില്* ദീപാരാദന നടത്തുകയും ചെയ്തുപോന്നിരുന്നു ...ഇതിന്റെ പിന്തുടര്*ച്ചയത്രേ ഇന്നും നിലനില്*ക്കുന്ന മകരസംക്രമപൂജ..

ദക്ഷിണായനത്തില്*നിന്ന് സൂര്യന്* ഉത്തരായനത്തിലേക്ക് കടക്കുന്ന ഈ പുണ്യദിനത്തില്* കാലപുരുഷന്റെ നേത്രംപോലെ കിഴക്ക് ചക്രവാളത്തില്* ഉദിച്ച് പൊങ്ങുന്ന നക്ഷത്രവും മകരജ്യോതിസ്സായി കരുതി ആരാധിക്കപ്പെടുന്നു...

പ്രപഞ്ചത്തില്* കാണുന്ന സകലതിനെയും ചരാചരങ്ങളായാലും മനുഷ്യ മനസ്സിന് ഉള്*കൊള്ളാവുന്നതിനുമപ്പുരമുള്ള ശക്തിയായാലും ആരാധിച്ചുപോന്ന രീതിയാണ് ഭാരതസംസ്കാരം ...അപ്രകാരമുള്ള ഒരു സങ്കല്*പ്പ ആരാധന രീതിയായിരിക്കനം മകരജ്യോതിസ്സിനു പിന്നിലുള്ളത്...

ശബരിമല സന്നിധാനത്തും പരിസരത്തും ഒത്തുചേരുന്ന ലക്ഷകണക്കിന് ഭക്തരുടെ അകമഴിഞ്ഞ വിശ്വാസം കേന്ദ്രീകരിക്കുന്ന ബിന്ദുവാണ് മകരജ്യോതിസ്സ്..സ്വാഭാവികമായും അവിടെ ചൈതന്യശക്തി വര്*ദ്ധിക്കുന്നു ...

മകരസംക്രമ പൂജയ്ക്ക് ശേഷം മാളികപ്പുറത്തുനിന്ന് ആഘോഷപൂര്*വ്വം നടത്തുന്ന വിളക്കെഴുന്നെള്ളിപ്പിനാണ് മകരവിളക്ക് എന്ന് പറയുന്നത്...

കന്നിഅയ്യപ്പന്മാര്* ശരംകുത്തിയില്* ശരക്കോല്* നിക്ഷേപിച്ചിട്ടുണ്ടോ എന്നറിയാനുള്ള ആകാംഷപൂര്*ണ്ണമായ മാളികപ്പുറത്തമ്മയുടെ ഈ എഴുന്നെള്ളത്തും പൌരാണിക കാലം മുതല്* നിലനിന്നു പോരുന്നതാണ്...മകരമാസത്തിലെ ആദ്യ ദിനങ്ങളില്* നടക്കുന്ന ഈ എഴുന്നെള്ളത്താണ് യഥാര്*ഥത്തില്* മകരവിളക്ക് എന്നപേരില്* അറിയപ്പെട്ടു തുടങ്ങിയത്...വിളക്കുപൂജ ,വിളക്കെഴുന്നള്ളിപ്പ് ,വിളക്കിനെഴുന്നള്ളിപ്പ് ഇവയെല്ലാം ദേവീപൂജയുമായി അഭ്യേദ്യമായ ബന്ധമുള്ള വാക്കുകളാണ് ...

ശബരിമല ധര്*മ്മശാസ്താവ് സര്*വ്വലോക ശാസിതാവാണ് ...ധര്*മ്മത്തെ നിരന്തം പരിപാലിച് അധര്*മ്മികളെ ശരിയായ് പാതയില്* എത്തിച്ച് നയിക്കുന്നവനാണ് ശാസ്താവ്...പലരും കരുതുന്നപോലെ അദ്ദേഹം ആരെയും ശിക്ഷിക്കാരില്ല...പകരം അധര്*മ്മചാരികളെ പരിവര്*ത്തനം വരുത്തി ധര്*മ്മ മാര്*ഗ്ഗത്തില്* എത്തിക്കുകയാണ് ചെയ്യാറുള്ളത്...

"സുഹൃദം സര്*വ്വഭൂതാനാം സര്*വ്വലോക മഹേശ്വരം " എന്നാണു

സര്*വ്വ ഭൂതങ്ങളുടെയും ചരാചരങ്ങളുടെയും സുഹൃത്താണ് ശാസ്താവ്...അതേസമയം സര്*വ്വലോകത്തിന്റെയും മഹേശ്വരനുമാണ്...ഇപ്രകാരം വാണരുളുന്ന ശാസിതാവിന്റെ സന്നിധാനത്തുനിന്ന് അദ്ദേഹത്തിന്റെ മുന്നില്* ദുഖഭാരം ഇറക്കിവയ്ക്കുവാന്* എത്തുന്ന ലക്ഷങ്ങള്*ക്കൊപ്പം ശാസ്ത്ര്യപാദപൂജയിലേര്*പ്പെടുമ്പോള്* ലഭിക്കുന്ന ശാന്തത ലോകനന്മ്മയ്ക്കായ് ഭാവിക്കട്ടെയെന്നു പ്രാര്*ത്ഥിക്കുന്നു ...

എന്തിനും ഏതിനും ലാഭം കൊയ്യാനുള്ള വ്യഗ്രതയില്* ജീവിതം തന്നെ മറന്നുപോകുന്ന ആധുനിക മനുഷ്യന്റെ മനസ്സില്* സഹജീവികളോട് ഒരല്*പം പരിഗണന ഉണ്ടാകുവാന്* അയ്യപ്പസ്വാമി തന്നെ അനുഗ്രഹിക്കട്ടെ...മകരവിളക്കിന്റെ മഹത്തായ സന്ദേശവും ഇത് തന്നെയാണ്...

Swami Ayyappan More Stills


Keywords:swami ayyappan myths,sabarimala,sannidhanam