ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ ,ഞങ്ങള്* അങ്ങയെ സ്തുതിക്കുകയും ആരാധിക്കുകയും ചെയുന്നു .എന്നില്* വിശ്വാസമര്*പ്പിച്ചുകൊണ്ട് അങ്ങുന്ന് എന്നെ ഭാരമേല്പിച്ചിരിക്കുന്ന ഈ പ്രത്യേക ശുശ്രൂഷയെ പ്രതി (അവരവരുടെ ജോലിയെകുറിച്ച് ഓര്*ക്കുക ) ഞാന്* അങ്ങേക്ക് നന്ദി പറയുന്നു .മനുഷ്യസേവനത്തിനായി അങ്ങ് എനിക്ക് നല്*കിയിരിക്കുന്ന അവസരമായി ഈ ശുശ്രൂഷയെ കാണുവാനും അതില്* അഭിമാനം കൊള്ളുവാനും എന്നെ അങ്ങുന്ന് അനുഗ്രഹിക്കണമേ .എന്*റെ എല്ലാ കഴിവുകളേയും സാഹചര്യങ്ങളെയും അങ്ങയുടെ പ്രത്യേക സംരക്ഷണക്കും പരിപാലനക്കുമായി ഞാന്* സമര്*പ്പിക്കുന്നു .എന്*റെ സഹായം അഭ്യര്*ത്ഥിച്ചുകൊണ്ട് എന്*റെ പക്കല്* അണയുന്ന എല്ലാവരോടും സ്നേഹത്തോടും സൗമ്യതയോടുംകൂടി പെരുമാറുവാന്* അങ്ങ് എന്നെ അനുഗ്രഹിക്കണമേ .നീതിബോധത്തോടും സത്യസന്ധതയോടും കൂടെ സേവനമനുഷ്ട്ടിക്കുവാനും നിരുത്തരവാദിത്വപരമായ പെരുമാറ്റംവഴി ആരേയും വേദനിപ്പിക്കാതിരിക്കുവാനും അങ്ങുന്ന് എന്നെ ശക്തനാക്കണമേ (ശക്തയാക്കണമേ ).എന്*റെ ചിന്തകളോ വാക്കുകളോ പ്രവര്*ത്തികളോ വഴി അങ്ങയുടെ മുമ്പില്* കുറ്റക്കാരനായിത്തീരാന്* ( കുറ്റക്കാരിയായിത്തീരാന്* ) അങ്ങുന്ന് എന്നെ അനുവദിക്കരുതേ. എല്ലായ്പ്പോഴും അങ്ങേക്ക് പ്രീതികരമായവിധം ശുശ്രൂഷചെയ്തുകൊണ്ട് അവിടുത്തെ മഹത്ത്വപ്പെടുത്തുവാനും അവസാനം ഞങ്ങളെല്ലാവരുമൊരുമിച്ച് അങ്ങയുടെ മഹത്വത്തില്* പങ്കുകാരാകുവാനും ഞങ്ങളെ അങ്ങുന്ന് അനുഗ്രഹിക്കണമേ .നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്*വ്വേശ്വരാ . ആമ്മേന്*