ദിലീപ് നായകനാകുന്ന 'ബോഡി ഗാര്*ഡും', 'ആഗതനും' ഒരേ ദിവസം റിലീസ് ചെയ്യാന്* തയ്യാറെടുക്കുന്നു .ഇപ്പോഴത്തെ നിശ്ചയ പ്രകാരം ഈ രണ്ടു ചിത്രങ്ങളും ജനുവരി 22 നാണ് റിലീസ് ചെയ്യുക .എന്നാല്* 'ആഗത'നെ 'ബോഡി ഗാര്*ഡ്' റിലീസ് ചെയ്തതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞ് മാത്രം റിലീസ് ചെയ്യിക്കാനുള്ള ശ്രമങ്ങള്* അണിയറയില്* നടക്കുന്നതായി റിപ്പോര്*ട്ടുകള്*ഉണ്ട്.

കഴിഞ്ഞ വര്*ഷം തന്നെ റിലീസ് ആവാന്* വേണ്ടി തയ്യാറയി നിന്ന 'ബോഡി ഗാര്*ഡ്' പല പല കാരണങ്ങളാല്* നീണ്ടു പോവുകയായിരുന്നു. ജോണി സാഗരിക നിര്*മ്മിച്ച്* സിദ്ദിക്ക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നായിക നയന്*താര ആണ് .

അതെ സമയം കമല്* സംവിധാനം ചെയ്യുന്ന 'ആഗതനി'ല്* തമിഴ് സിനിമയിലെ സൂപ്പര്* താരം സത്യരാജും പ്രധാനപ്പെട്ട വേഷത്തില്* അഭിനയിക്കുന്നുണ്ട് .നായികയാവട്ടെ പ്രശസ്ത താരം ചാര്*മി കൌറും ആണ് .ചിത്രത്തിന്റെ രചന നിര്*വഹിച്ചിരിക്കുന്നത് കലവൂര്* രവികുമാറും കമലും ചേര്*ന്നാണ് .