ഹിറ്റുകളില്ലാത്ത നീണ്ട ഇടവേള അനുഭവിക്കേണ്ടി വന്ന ദിലീപിന് ആശ്വാസം പകരാന്* സിദ്ദിക്കിന്റെ ബോഡീഗാര്*ഡിനൊപ്പം കമലിന്റെ ‘ആഗതന്*’ എന്ന സിനിമയും. കേരളത്തിലുടനീളം തരക്കെടില്ലാത്ത സ്വീകരണമാണ് ആഗതന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോറടിപ്പിക്കാത്ത ഗാനങ്ങളും നല്ല ക്യാമറാവര്*ക്കും സത്യരാജിന്റെയും ദിലീപിന്റെയും മികച്ച പ്രകടനവും ആഗതന്റെ പ്ലസ് പോയിന്റുകളാണ്. വാലന്റൈന്* ദിനത്തില്* റിലീസായ ഈ സിനിമ നിറഞ്ഞ സദസിലാണ് പ്രദര്*ശിപ്പിക്കുന്നത്.


വമ്പന്* ഹിറ്റാകാന്* സാധ്യതയില്ലെങ്കിലും പ്രേക്ഷകരെ വലുതായി ബോറടിപ്പിക്കാത്ത ഒരു സിനിമ സമ്മാനിക്കാനായതില്* ദിലീപിന് ആശ്വസിക്കാം.

കാശ്മീരില്* വച്ച്, ഒരു തീവ്രവാദി ആക്രമണത്തില്* കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടുപോയ ഗൌതം മേനോനെയാണ് ദിലീപിതില്* അവതരിപ്പിക്കുന്നത്. ഗൌതം മേനോനും ചേച്ചിയും ആക്രമണത്തില്* നിന്ന് രക്ഷപ്പെട്ടെങ്കിലും സത്യരാജ് അവതരിപ്പിക്കുന്ന ഹരീന്ദ്ര വര്*മയുടെ കമാണ്ടോ സംഘത്തില്* പെട്ടവര്* ചേച്ചിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഇതിന് പ്രതികാരം ചെയ്യാന്* ഹരീന്ദ്രവര്*മയുടെ മകളെ പ്രണയിക്കുന്നതായി അഭിനയിച്ച് വലയില്* വീഴ്ത്തുന്ന ഗൌതമന്റെ നീക്കങ്ങളും പരിണിത ഫലങ്ങളുമാണ് ‘ആഗതന്*’ പറയുന്നത്.

പ്രവചിക്കാവുന്ന കഥയാണെങ്കിലും ആഗതനെ തരക്കേടില്ലാത്തൊരു സിനിമയാക്കാന്* കമലിന് കഴിഞ്ഞിട്ടുണ്ട്. കലവൂര്* രവികുമാറിന്റേതാണ് കഥ. ദിലീപിനും സത്യരാജിനുമൊപ്പം ലാല്*, ബിജുമേനോന്*, ഇന്നസെന്റ്, ചാര്*മി, സറീന വഹാബ് എന്നിവരും ഈ സിനിമയില്* അഭിനയിക്കുന്നുണ്ട്. കൈതപ്രം ദാമോദരന്* നമ്പൂതിരിയുടെ വരികള്*ക്ക് ഈണം പകര്*ന്നിരിക്കുന്നത് ഔസേപ്പച്ചനാണ്. ആഗതന്റെ മനോഹരമായ ക്യാമറാവര്*ക്കിന് പിന്നില്* അജയന്* വിന്*സെന്റാണ്.

തമിഴ് നടനായ സത്യരാജ് ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണിത്. മികച്ച അഭിനയപാടവമാണ് സത്യരാജ് കാഴ്ചവച്ചിരിക്കുന്നത്. പഴശ്ശിരാജയിലെ അഭിനയമികവാണ് ശരത്*കുമാറിന് മലയാളത്തില്* ചാന്*സുകള്* കൊണ്ടുവന്നത്. അതുപോലെ തന്നെ, ആഗതനിലെ മികച്ച പ്രകടനം സത്യരാജിനും മലയാളത്തില്* ചാന്*സുകള്* ഒരുക്കിക്കൊടുത്തേക്കും.

ഇപ്പോള്* എ ക്ലാസ് തീയേറ്ററുകളില്* പ്രദര്*ശിപ്പിക്കപ്പെടുന്ന ഏറ്റവും പുതിയ സിനിമകളില്* മികച്ചതുതന്നെയാണ് ആഗതന്*. മമ്മൂട്ടിയുടെ ദ്രോണ ഒരു മോശം പടമെന്ന പബ്ലിസിറ്റി നേടിയെടുത്തുകഴിഞ്ഞു. മറ്റ് സൂപ്പര്*താരങ്ങളുടെ മുഖ്യധാരാ ചിത്രങ്ങളൊന്നും തീയേറ്ററുകളില്* ഇല്ലതാനും. ഈ സാഹചര്യത്തില്* കമലും ദിലീപും ഒരുക്കിയ ഈ ശരാശരി പടം വിജയിച്ചേക്കാന്* സാധ്യത ഏറെയാണ്.