Results 1 to 7 of 7

Thread: മലയാള കവിതകള്

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default മലയാള കവിതകള്

    തറവാട്
    പിച്ച വെച്ചു നടക്കുന്നുവെന്* മാനസമീ പിച്ചള കെട്ടിയ വാതിലിനു
    പിന്നിലെ നാലുകെട്ടിന്* അകത്തളത്തിലെ നാലുച്ചുവരുകള്*ക്കുള്ളില്* ഒച്ച വെക്കാതെ
    ഇറയത്ത്* വീഴുന്ന മഴത്തുള്ളികള്*തന്* രാഗ ധാര ഇഴുകിചേരുന്നുവെന്* ഹൃദയ സ്പന്ദനമായ്*
    അടുക്കളപുക പുരണ്ടോരീ ഭിത്തിയില്* അള്ളിപിടിച്ചിരിക്കുന്നു ഒരു പല്ലി മാത്രം,
    ശൂന്യമാണീ അകത്തളം, പണ്ടു ശൂരവീര പരാക്രമികള്* ഒന്നിച്ചിരുന്നു ആവര്*ത്തിച്ചിരുന്ന അട്ടഹാസങ്ങളെല്ലാം ആര്*ക്കും പിടികൊടുക്കാതെ കേട്ടതാണീ ചുവരുകള്*
    പൊളിഞ്ഞു കിടക്കുന്ന ഈ ദീപത്തറയില്* സന്ധ്യാവന്ദനം കാത്തിരിക്കുന്നു
    ശുഷ്കിച്ച തുളസിച്ചെടി ഒന്നു മാത്രം പ്രതീക്ഷകള്* ഒന്നും കൈ വിടാതെ അരിച്ചു കയറുന്ന ഇരുട്ടിലിന്നീ അകത്തളമെന്നെഭയപ്പെടുത്തുന്നു
    കാത്തിരിപ്പൂ ഞാന്* ഒരു റാന്തല്* വെളിച്ചത്തിനായ്*,
    കാത്തിരിപ്പൂ ഞാനാ വിറയാര്*ന്ന വിരലിന്* സാന്ത്വനത്തിനായ്
    അമ്മതന്* മടിത്തട്ടില്* തല ചായ്ച്ചു കിടന്നാ അന്തിച്ചുവപ്പിന്* നിറങ്ങള്* മെനയുവാനും കൈതപൂവിന്* മണം നിറയെ നുകരുവാനും കാറ്റിന്റെ കിന്നാരം കേള്*ക്കുവാനും

  2. #2
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default വേഴാമ്പല്*

    ഒരു വേഴാമ്പല്*പോല്* ഞാന്* കാത്തിരുന്നു ആ പൊയ്കതന്* തീരത്ത്
    ഒരിറ്റു സ്നേഹത്തിന്* തേന്*മഴക്കായ് ,
    അറിയാതെ എന്നുള്ളില്* നിറയുവതാ സ്നേഹത്തിന്* തേന്*
    തുള്ളിയാണെന്നറിയുവാന്* താമസിച്ചുപോയ് ഞാനാ വേഴാമ്പല്* ആയിട്ടുപോലും
    മഴത്തുള്ളികള്* വീണു പുഷ്പിണിയായൊരു ഭൂമിതന്* പച്ചപ്പിലെങ്ങോ
    കണ്ടു ഞാനാ സ്നേഹത്തിന്* കണികകള്*.
    എന്നിലേക്കായ് വന്ന കണികകള്*, സ്നേഹത്താല്* തീര്*ത്ത
    മുത്തുമാലകളായി എനിക്കായ് മാത്രം തീര്*ത്ത സ്നേഹമാല്യങ്ങള്*
    ആണെന്നറിയുവാന്* ഞാനെന്തിത്ര താമസിച്ചുപോയ് ?
    ഒത്തൊരിമിച്ചു ഞാനാ സ്നേഹത്തിന്* വിട്ടു നില്*ക്കാന്*
    കഴിയാത്തൊരു ബന്ധമായ്, ആസ്വദിച്ചു ഞാന്* ആ നിമിഷങ്ങള്*
    എന്നിലെ എന്നെ ഞാനായ് തീര്*ത്ത കൊച്ചു കൊച്ചു സുന്ദര നിമിഷങ്ങളെ
    സ്നേഹത്തിനായ് കാത്തിരുന്നൊരു വേഴാമ്പല്* ഞാന്*, എന്നില്* നിറഞ്ഞൊരു
    സ്നേഹത്തിന്* കണികകള്* എല്ലാമറിഞ്ഞിട്ടും എന്താണെന്നില്* പൂര്*ണമായ്
    നിറയാത്തതെന്ന തോന്നല്*
    ഇന്നു ഞാന്* വേഴാമ്പല്* അല്ലെങ്കിലും ഒരു കൊച്ചു രാക്കിളിയായ് വീണ്ടും
    കാത്തിരിപ്പൂ ഈ ഇല കൊഴിഞ്ഞ മരക്കൊമ്പില്* വീണ്ടുമൊരു വസന്തത്തിനായ്

  3. #3
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default മഞ്ഞിന്* കണങ്ങള്*

    അന്തിച്ചുവപ്പങ്ങു മാറിയിട്ടാ പൂനിലാമഞ്ഞങ്ങു പെയ്ത നേരം
    തുറന്നിട്ടു ഞാനെന്* നെഞ്ചിന്* കൂട്ടിന്* കിളിവാതിലുകള്*
    അറിഞ്ഞു ഞാനെന്* ഉള്ളിലേക്ക് അരിച്ചു കേറുമാ പൂനിലാമഞ്ഞും,
    തണുപ്പിന്റെ പാളികള്* എന്നെ ഒന്നായ്പുതച്ചു മൂടുന്നതും.
    മഞ്ഞിന്* പാളികള്* മെല്ലെ നീക്കിയിട്ടെന്* തിരഞ്ഞു നീങ്ങിയാ
    കാണാന്* കൊതിച്ച കൊച്ചു പ്രകാശതാരങ്ങളെ,
    മേഘക്കീറുകള്*ക്കിടയിലെങ്ങോ മറഞ്ഞു നിന്നോ ആ സ്വപ്നതാരങ്ങള്*
    ഇനിയും വൈകുവതെന്തിന്നുനീ ആ പ്രകാശമെന്നില്* പടര്*ത്തുവാന്*?
    നനുത്ത മഞ്ഞിന്* കുളിരിലൂടെ കണ്ടു ഞാനാ ഇല്ലിമുളം കാട്ടിലൂടെ
    എന്നിലേക്കായ് നിറഞ്ഞു വരുമാ മഞ്ഞിന്* കണങ്ങളില്* ഒരു
    കൊച്ചു മുള്ളാല്* തീര്*ത്ത മൗനവേദന
    എനിക്കായ് എന്നോ തീര്*ത്തൊരു മുള്*ക്കിരീടം എന്* ശിരസ്സില്* നിറഞ്ഞു നില്*ക്കവേ
    എന്തിനായ് വന്നു നീ ഒരു മഞ്ഞിന്* കുളിരായിട്ടെന്നിലെ ദുഃഖ സ്വപ്*നങ്ങള്* പങ്കിടാനോ
    മരവിച്ചുപോയെന്* മനസ്സിന്നാ ഇടിവെട്ടേറ്റ തെങ്ങിന്* തലപ്പുപോല്*
    മരവിച്ചുപോയെന്* ശരീരമിന്നാ തണുത്ത കോടമഞ്ഞില്*.

  4. #4
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default പ്രാവ്

    ചാഞ്ഞും ചെരിഞ്ഞും കടകണ്ണാല്* നോക്കുമാ കൊച്ചു സുന്ദരിതന്*-
    കഴുത്തിലെ മിന്നുന്ന പച്ച വര്*ണങ്ങള്* എന്* മനസ്സിലൊരു മാരിവില്ലായ് മാറിയോ
    തുള്ളികളിക്കവേ കണ്ടൊരാ പുള്ളികുത്തുകള്* എന്നില്* അറിയതെയൊരു രോമാഞ്ചമായോ
    സിന്ദൂര നിറമുള്ള കൊച്ചു പാദങ്ങള്* മന്ദം മന്ദം ചവിട്ടി ചാഞ്ചാടി നീ മുന്നോട്ടു നീങ്ങവേ
    കുളിരണിഞ്ഞു ഞാന്* നീ എന്നോടടുക്കുന്നതറിഞ്ഞു, ചുവന്നു പോയെന്* കവിള്*തടങ്ങള്*,
    വിയര്*തൊലിച്ച് പോയ് ഞാന്* അടിമുടി, പിന്നെ തോന്നിപോയ്, ബലൂണ്*പോല്* വീര്*ത്തോരെന്*
    ഹൃദയമിന്നു പൊട്ടുമെന്ന്, വീണ്ടും മെല്ലെ മുന്നോട്ടു നീങ്ങി നീ ആ കൊച്ചു കണ്ണുകള്* ചിമ്മി-മാടിവിളിച്ചതെന്നോടു തന്നെയെന്ന്* കരുതവേ, മതി മറന്നെന്* കണ്ണുകള്* പാതിയടയവേ,
    അറിഞ്ഞു ഞാന്* നിന്* ആലിംഗനത്തിന്* ഗന്ധവും പിന്നെയാ അനുഭൂതിയും,
    കണ്* തുറന്നു നോക്കവേ കണ്ടു, നീ വഴി മാറി ആ വേലിക്കരികിലൂടെ ചാഞ്ചാടിക്കുഴഞ്ഞു-പോകുന്നത് , മാടി വിളിച്ചതെന്നെയെന്നാശ്വാസിച്ചു പിന്തുടര്*ന്നു ഞാനാ കൊച്ചു കാല്പാടുകള്*
    ചില്ലിക്കമ്പുകള്* പെറുക്കി നീ കൂടണയവെ, ഒന്നു തിരിഞ്ഞു പോലും നോക്കിയില്ല
    മറന്നു പോയെല്ലാം ആ കൂട്ടിന്* മുഖത്തെ കൊച്ചു കുറുങ്ങലുകള്* കേട്ടാ ഹൃദയം ത്രസിച്ച്
    പറന്നുപോയാ കൊച്ചരി പ്രാവുതന്* കൂട്ടിലേക്കായ് കഴുത്തിലെ പച്ച വര്*ണം വീണ്ടുമെന്* മനസ്സിലെ മാരിവില്ലായി.

  5. #5
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default ആമ്പല്* പൊയ്ക

    പച്ചപരപ്പിന്നിടയിലൂടെ അങ്ങുദൂരെ വിടര്*ന്നു നില്ക്കും
    ആമ്പല്*പൊയ്ക കണ്ടു നടന്നു തുടങ്ങിയിട്ട് ഏറെ നാളായി
    വരിഞ്ഞുമുറുക്കിയ മുണ്ട് മടക്കിക്കുത്തി ആഞ്ഞു നടന്നു-
    തുടങ്ങിയപ്പോള്* ആവേശമായിരുന്നു എന്* സിരകളില്*
    ആ ആമ്പല്* പൊയ്കയോടടുക്കുവാന്*
    വിശപ്പെന്നോ ദാഹമെന്നോ അറിയാതെ ഞാന്* തുടര്*ന്നോരാ
    യാത്രതന്* അന്ത്യം കാണാതെ നീങ്ങി ഞാന്* വീണ്ടും മുന്നോട്ട്
    സന്ധ്യതന്* മുഖം തുടുത്തിരുള്* പരക്കവേ,
    വലിച്ചെറിഞ്ഞു, തേഞ്ഞു കഴിഞ്ഞൊരാ ചെരിപ്പുകള്*
    തപ്പി തടഞ്ഞു നടക്കവേ കണ്ടു ഞാനാ വൃണങ്ങളായി
    മാറിയ ദുര്*ഗന്ധം വമിക്കുമെന്* കാല്*കളെ
    തളര്*ന്നുപോയോരാ കാലുകള്*ക്കിന്നു താങ്ങാന്* കഴിയുന്നില്ല ഈ -
    ദേഹത്തിന്* ഭാരമെന്കിലും ഇഴഞ്ഞു ഞാനാ വരമ്പിലൂടെ പൊടി കാറ്റു വീശുമീ
    ഇരുളിലൂടെ എന്* ലക്*ഷ്യം കണക്കാക്കി;
    തളര്*ന്നുപോകുന്നു ഞാനീ വയല്* വരമ്പില്* മാഞ്ഞു പോകുന്നു-
    പലതുമിന്നീ ചേതനയറ്റ കണ്ണുകളില്* നിന്നും, വയ്യ-
    ഇനി മുന്നോട്ടു നീങ്ങുവാന്*, അനുവദിക്കുന്നില്ല എന്* ശരീരമെന്കിലും
    ഒട്ടും കുറഞ്ഞിട്ടില്ലെന്* മനസ്സിന്റെ കരുത്ത്*
    ഒന്നു ചായട്ടെ ഈ പുല്*പരപ്പില്* തലചായ്ച്ച് ഉറങ്ങട്ടെ ഞാന്*
    ഇത്തിരിനേരം വീണ്ടുമെന്* ലകഷ്യത്തിനുള്ള ഊര്*ജ്ജത്തിനായ്.
    പാതിയടഞ്ഞ കണ്ണുകളാല്* കണ്ടു ഞാന്* താഴോട്ട് വരുന്ന വെന്മേഘങ്ങളും

    ഒപ്പം ഗമിക്കുമാ കൊച്ചു മാലാഖമാരും
    അറിഞ്ഞു ഞാനാ മഞ്ഞിന്* തണുപ്പ് അരിച്ചുകേരുന്നതെന്* ദേഹമാകെ.
    കയ്യിലെ വഴുവഴുപ്പറിഞ്ഞു ഞെട്ടി കണ്* തുറക്കവേ കണ്ടു ഞാനെന്*
    കയ്യിലാരോ പിടിപ്പിച്ച താമരതണ്ടുകള്*; അടഞ്ഞുപോയെന്* കണ്ണുകള്* ഇന്നാ-
    താമരപൂവിന്* സൌന്ദര്യമാസ്വദിച്ച്, ഉയര്*ന്നു പൊങ്ങീ ആ മേഘങ്ങള്*കൊത്ത്
    മുറുകെ പിടിച്ചൊരാ താമരതണ്ടുമായ്; ഒഴുകിനടന്നു ഞാനാ മഞ്ഞിന്* തണുപ്പില്*
    അലിഞ്ഞുചേര്*ന്ന മേഘക്കീറുകള്*ക്കൊത്തു കൊച്ചു മാലാഖമാര്*തന്* കൈകളില്*-
    ഗതിയറിയാത്തൊരു ദിശയിലേക്ക്

  6. #6
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default മഴത്തുള്ളികള്*

    നടന്നു നീങ്ങി ഞാനാ അന്ധകാര പരപ്പിലൂടെ തെല്ലു ദൂരെ
    മാമരങ്ങള്* നിറഞ്ഞു നില്*ക്കുമാ കൊച്ചു വഴിയിലൂടെ.
    അറിഞ്ഞു ഞാനാ ഇലകള്* തന്* തുമ്പില്* നിന്നു വീഴുമാ
    മഴത്തുള്ളികള്* തന്* തിളക്കവും ഇണക്കവും പിന്നെ,
    മാറിയൊരാ തുള്ളികള്* തന്* സ്നേഹബിന്ദുക്കള്*
    എന്നില്* ഒന്നൊന്നായ് നിറയുന്നതും, പിന്നീടറിഞ്ഞു ഞാനാ
    മഴത്തുള്ളികള്* വീഴുന്നതെന്* ശരീരത്തില്* കൊച്ചു സൂചിയായ്
    മെല്ലെ എന്നെ വെറുതെ നോവിക്കുവാനെന്നും.
    എന്റെ സ്വപ്നങ്ങളെ പുനര്*ജനിപ്പിക്കാനായ് വന്നുകൂടെ
    വസന്തമേ, ഒരിക്കല്*ക്കൂടി ഒരു പവിഴമല്ലി വര്*ഷമായ്
    എന്റെ ഉള്ളിന്റെ നിര്*മലതയെ തലോലിക്കുവാനായ്
    മടിച്ചു മാറി നിന്നതെന്തിനു നീ അങ്ങുദൂരെ
    കടിച്ചുകീറാന്* തുനിയുന്ന കാര്*മേഘങ്ങള്*മൂലമോ

  7. #7
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default ത്യാഗം

    നീയെന്തൊക്കെ ചെയ്താലും ഞാന്* നിന്നോട് ക്ഷമിച്ചിരിക്കും

    നീ നിന്*റെ ഹൃദയം എനിക്കായ് തുറന്നില്ല
    ഞാനെന്റെ ഹൃദയം തുറന്നു വെച്ചുവെങ്കിലും..
    നീ നിന്*റെ കരളിനെ ശ്രദ്ധിക്കുന്നേ ഇല്ല,
    ഞാനെന്റെ കരളിനെ സംരക്ഷിച്ചിട്ടെന്ത്?

    നീ എന്നും മുഖം മിനുക്കിയിരുന്നു,
    അതെനിക്കുവേണ്ടി ആയിരുന്നുവോ?
    പലപ്പോഴും നീ കൈകള്* നീട്ടിയെങ്കിലും
    അതെന്റെ കരം ഗ്രഹിക്കാനായിരുന്നുവോ?

    നിന്*റെ കണ്ഠം ഇടരുമ്പോഴെല്ലാം ഞാനെന്റെ
    ഗദ്ഗദം മറച്ചു വെച്ചില്ലേ? പക്ഷെ നീ
    എനിക്ക് വേണ്ടി, നമുക്ക് വേണ്ടി-
    ചെയ്ത കാര്യം എനിക്ക് ചെയ്യാനാവില്ലല്ലോ

    നീയെന്തൊക്കെ ചെയ്താലും ഞാന്* നിന്നോട് ക്ഷമിച്ചിരിക്കും

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •