സാധാരണ ഉണ്ടാകുന്ന ജലദോഷം അകറ്റാനായി ഏഴ് ഫലപ്രദമായ ചികിത്സാവിധികള്*.
1. കുരുമുളക്, ചുക്ക്, പനികൂര്*ക്കയില, തുളസിയില ഇവ വെള്ളത്തില്* തിളപ്പിച്ച് അരഗ്ലാസ് എടുത്ത് നാരങ്ങാനീരും, ചെറുതേന്* അല്ലെങ്കില്* ശര്*ക്കരയും ചേര്*ത്ത് ദിവസം നാലുനേരം കഴിക്കുക. തൊണ്ട നൊമ്പരത്തിനു മേല്പറഞ്ഞവയില്* ഒരു ചുള കുടംപുളി കൂടി ചേര്*ത്ത് തിളപ്പിക്കുക.

2. ഉലുവായും മഞ്ഞളും കൂടി തിളപ്പിച്ച വെള്ളം ധാരാളം കുടിക്കുക.

3. കറിവേപ്പില, മഞ്ഞള്* ഇവ കഷായം വച്ചോ വറുത്തു പൊടിച്ചോ കഴിക്കുക.

4. പാലില്* പച്ചമഞ്ഞള്* ചതച്ചിട്ട് കാച്ചി പഞ്ചസാര ചേര്*ത്ത് കഴിക്കുക.

5. ചൂടുവെള്ളത്തില്* അഞ്ചാറുതുള്ളി യൂക്കാലിതൈലം ഒഴിച്ച് ആ വെള്ളത്തില്* കുളിക്കുക.

6. കഫക്കെട്ടിന് ഒരുപിടി കുടകന്*റെ ഇല തിളപ്പിച്ച വെള്ളം കുടിക്കുക.

7. വാവട്ടം കുറഞ്ഞ കലത്തില്* വെള്ളമെടുത്ത് തുളസിയിലയോ മുരിങ്ങയിലയോ ഇട്ട് അടച്ചുവച്ചു തിളപ്പിച്ച് ആവി ശ്വസിക്കുക. ആവി ശ്വസിക്കുമ്പോള്* തലയും പുറവും മുഴുവന്* മൂടത്തക്കവിധത്തില്* കട്ടിയുള്ള തുണികൊണ്ട് മൂടി ആവി വായില്*ക്കൂടിയും മൂക്കില്*ക്കൂടിയും ശ്വസിക്കുക. കഫം ഇളകി പോകുന്നതിനു സഹായിക്കും.