Results 1 to 1 of 1

Thread: പരുക്കില്* ഐസ്* വയ്*ക്കല്ലേ.

  1. #1
    Join Date
    Oct 2009
    Posts
    2,997

    Default പരുക്കില്* ഐസ്* വയ്*ക്കല്ലേ.

    പരുക്കില്* ഐസ്* വയ്*ക്കല്ലേ...

    ചതവും ഉളുക്കും ഭേദമാക്കാന്* ഐസ്* വയ്*ക്കുന്നത്* വിപരീത ഫലം ചെയ്യുമെന്നു പഠന റിപ്പോര്*ട്ട്*. സ്വാഭാവിക സുഖപ്പെടലിനെ സഹായിക്കുന്ന ഹോര്*മോണുകളുടെ പ്രവാഹത്തെ ഐസ്* തടയുന്നതുകൊണ്ടാണിത്*.

    പുതിയ പഠനം മസിലുകളിലുണ്ടാകുന്ന തീവ്രക്ഷതങ്ങള്*ക്കും തുടര്*ന്നുണ്ടാകുന്ന കഠിനമായ വേദനയ്*ക്കുമായി നൂതന ചികിത്സാരീതിയുടെ പിറവിക്കു പോലും കാരണമായേക്കാം. യു.എസിലെ ക്ലീവ്*ലാന്*ഡ്* ക്ലിനിക്കിലെ 'ന്യൂറോഇന്*ഫ്*ളമേഷന്* റിസര്*ച്ച്* സെന്റര്* ഗവേഷകരുടേതാണു പഠനം. പരുക്കിനെത്തുടര്*ന്നുണ്ടാകുന്ന വേദന, സുഖപ്പെടലിനുള്ള ആദ്യപടിയാണെന്നാണ്* ഇവരുടെ അഭിപ്രായം.


    രണ്ടു കൂട്ടം എലികളില്* നടത്തിയ പരീക്ഷണങ്ങളാണ്* വേദനയുടെ ലോകത്തേക്കു പുതിയ വെളിച്ചം പകര്*ന്നത്*. പേശികളില്* പരുക്കേറ്റാല്* ആവശ്യമായ ഹോര്*മോണുകള്* ഉല്*പാദിപ്പിക്കാത്ത തരത്തില്* ജനിതക ഘടന മാറ്റിയ എലികളെയും സാധാരണ എലികളെയുമാണ്* പരീക്ഷണത്തിനുപയോഗിച്ചത്*. പേശികളില്* പരുക്കുണ്ടാക്കുന്ന 'ബേരിയം ക്ലോറൈഡ്*' എല്ലാ എലികളിലും പ്രയോഗിച്ചു.


    ജനിതകഘടന മാറ്റിയ എലികളില്* പരുക്ക്* നിലനിന്നു. സാധാരണ എലികളില്* പരുക്ക്* ഭേദമായി. അമേരിക്കയിലെ 'ഫെഡറേഷന്* ഓഫ്* അമേരിക്കന്* സൊസൈറ്റീസ്* ഫോര്* എക്*സിപിരിമെന്റല്* ബയോളജി ജേണലി'ലാണ്* റിപ്പോര്*ട്ട്* പ്രസിദ്ധപ്പെടുത്തിയത്*.
    Last edited by gean; 12-02-2010 at 09:06 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •