Results 1 to 1 of 1

Thread: സൗന്ദര്യം കൂടിയാല്* ജോലിയില്ല

  1. #1
    Join Date
    Oct 2009
    Posts
    2,997

    Default സൗന്ദര്യം കൂടിയാല്* ജോലിയില്ല

    സൗന്ദര്യം കൂടിയാല്* ജോലിയില്ല



    സുന്ദരികളായ സ്*ത്രീകള്*ക്കു ജോലി ലഭിക്കാന്* സാധ്യത കൂടുതലാണെന്നാണ്* പൊതുവേ പറയുന്നത്*. എന്നാല്*, സൗന്ദര്യമുള്ള സ്*ത്രീകള്*ക്ക്* ജോലി സാധ്യത കുറയുമെന്നാണ്* പുതിയ പഠനങ്ങള്* വെളിപ്പെടുത്തുന്നത്*. അമേരിക്കയിലെ ഒരു സംഘം സാമൂഹ്യശാസ്*ത്രജ്*ഞര്* നടത്തിയ പഠനങ്ങളിലാണ്* സൗന്ദര്യം സ്*ത്രീകള്*ക്കു ശാപമാണെന്നു കണ്ടെത്തിയത്*. യൂറോപ്പിലും ഇസ്രയേലിലും നടത്തിയ പഠനങ്ങളിലാണ്* പുതിയ വെളിപ്പെടുത്തല്*.

    വിവിധ ജോലികള്*ക്കായി 5,312 അപേക്ഷകള്* അയച്ചാണ്* അമേരിക്കയിലെ ശാസ്*ത്രജ്*ഞര്* പഠനം നടത്തിയത്*. ഇതില്* 2,656 അപേക്ഷകള്* വീതം സ്*ത്രീയുടെയും പുരുഷന്റേതുമായിരുന്നു. അപേക്ഷകളില്* പകുതിയെണ്ണത്തിലും ഫോട്ടോ ഉള്*പ്പെടുത്തിയിരുന്നില്ല.


    ഫോട്ടോ ഉള്*പ്പെടുത്തിയ അപേക്ഷകളില്* സൗന്ദര്യമുള്ള സ്*ത്രീകളും പുരുഷന്മാരും ഉള്*പ്പെട്ടിരുന്നു. ഈ ഗവേഷണങ്ങളില്*നിന്ന്* കൗതുകകരമായ വസ്*തുതകളാണ്* വെളിപ്പെട്ടതെന്നാണ്* ഗവേഷകര്* പറയുന്നത്*. ജോലിക്കായുള്ള പുരുഷന്മാരുടെ അപേക്ഷകളില്*നിന്ന്* സൗന്ദര്യമുള്ളവരെയാണ്* കൂടുതലായും തൊഴിലുടമകള്* തെരഞ്ഞെടുത്തതെന്നും ഫോട്ടോ ഇല്ലാത്ത അപേക്ഷകരെയും മുഖസൗന്ദര്യം ഏറെയില്ലാത്ത പരുഷന്മാരെയും തൊഴിലുടമകള്* പരിഗണിച്ചില്ലെന്നുമാണ്* കണ്ടെത്തല്*. എന്നാല്*, സ്*ത്രീ അപേക്ഷകളില്* നേര്*വിപരീതമായിട്ടായിരുന്നു തൊഴിലുടമകളുടെ പ്രതികരണം. സുന്ദരികളായ തൊഴിലന്വേഷകരെ ഒഴിവാക്കിയ തൊഴിലുടമകള്* ഫോട്ടോ ഇല്ലാത്ത അപേക്ഷകളാണ്* കൂടുതല്* പരിഗണിച്ചത്*. അതോടൊപ്പം തന്നെ മുഖസൗന്ദര്യമേറെയില്ലാത്ത സ്*ത്രീകളെയും ജോലിക്കായി തെരഞ്ഞെടുത്തു.


    ഇവര്* നടത്തിയ മറ്റൊരു പരീക്ഷണത്തില്* സുന്ദരികളായ ജീവനക്കാര്*ക്ക്* മറ്റു ജീവനക്കാരികളേക്കാള്* ശമ്പളം ലഭിക്കുന്നുണ്ടെന്ന്* കണ്ടെത്തിയിരുന്നു. സ്*ത്രീകള്*ക്കിടയിലുള്ള അസൂയയാണ്* സുന്ദരികളെ ജോലിക്കെടുക്കാന്* തൊഴിലുടമകളെ വിമുഖരാക്കുന്നതെന്നാണ്* അമേരിക്കന്* ശാസ്*ത്രജ്*ഞരുടെ നിഗനം.
    Last edited by gean; 12-02-2010 at 09:31 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •