വാഷിങ്ടണ്*: യു.എസിലെ ഇന്ത്യന്* അമ്പാസഡര്* മീരാ ശങ്കറിനെ ജാക്*സണ്* ഏവേഴ്*സ് അന്താരാഷ്ട്ര വിമാനത്താവളത്തില്* അപമാനിച്ചു.
എയര്*പോര്*ട്ടിലെ പരിശോധനാ ക്യൂവില്*നിന്നും മാറ്റിയ ശേഷം മീരാശങ്കറെ സെക്യൂരിറ്റി ഏജന്റ് ദേഹപരിശോധന നടത്തുകയായിരുന്നു.

ഡിസംബര്* നാലിനാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. മിസിസിപ്പി സര്*വ്വകലാശാലയിലെ പരിപാടിയില്* പങ്കെടുത്തശേഷം ബാള്*ടിമോറിലേക്ക് പോകാനായി എയര്*പ്പോര്*ട്ടിലെത്തിയതായിരുന്നു അവര്*.


നയതന്ത്രതിരിച്ചറിയല്* രേഖകള്* കാണിച്ചശേഷമായിരുന്നു ഈ സംഭവമെന്ന് ദൃക്*സാക്ഷികള്* പറഞ്ഞതായി വാര്*ത്താ ഏജന്*സി റിപ്പോര്*ട്ട് ചെയ്തു.

സാരിയുടുത്ത് എത്തിയ മീരാശങ്കറിനെ ഫുള്*ബോഡി സ്*കാനര്* ഇല്ലാത്തതിനാലാണ് കൈകൊണ്ട് പരിശോധന നടത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും വക്താവ് ഡാന്* ടര്*ണര്* പറഞ്ഞു.

യു.എസിലെ ആദ്യ ഇന്ത്യന്* വനിതാ അമ്പാസഡറാണ് മീരാ ശങ്കര്*.