സംവിധായകന്* അന്**വര്* റഷീദ് എവിടെ? മാസങ്ങളായി ഉയരുന്ന ചോദ്യമാണ്. രഞ്ജിത്തിന്*റെ പരീക്ഷണമായ ‘കേരളാ കഫെ’യിലെ ‘ബ്രിഡ്ജ്’ എന്ന അതിമനോഹരമായ ലഘുചിത്രം സംവിധാനം ചെയ്ത ശേഷം അന്**വറിനെപ്പറ്റി ഒരു വിവരവുമില്ല.

കേരളാ കഫെയിലെ ഏറ്റവും മികച്ച ചിത്രം ബ്രിഡ്ജ് ആയിരുന്നു. രാജമാണിക്യം, ഛോട്ടാമുംബൈ, അണ്ണന്* തമ്പി എന്നീ മെഗാഹിറ്റുകള്* സംവിധാനം ചെയ്തിട്ടുള്ള അന്**വര്* റഷീദ് തന്നെയാണോ ബ്രിഡ്ജ് ചെയ്തതെന്ന് ആരും സംശയിച്ചുപോകും. കൊമേഴ്സ്യല്* കോളിളക്കങ്ങളൊന്നുമില്ലാത്ത ഒരു ശുദ്ധസുന്ദര സിനിമയായിരുന്നു അത്.

ആ സിനിമ കഴിഞ്ഞപ്പോള്* ഏവരും പറഞ്ഞു - ബ്രിഡ്ജ് പോലുള്ള നല്ല ചിത്രങ്ങളാണ് രാജമാണിക്യം പോലുള്ള വമ്പന്* കൊമേഴ്സ്യല്* ചിത്രങ്ങളേക്കാള്* ഞങ്ങള്* സ്നേഹിക്കുന്നത്. അന്**വറും തിരിച്ചറിവിന്*റെ പാതയിലായിരുന്നു. ദേവാസുരവും ആറാം തമ്പുരാനും നരസിംഹവുമൊക്കെ സൃഷ്ടിച്ച തന്*റെ ഗുരു രഞ്ജിത് പോലും നല്ല സിനിമയുടെ വഴിയേ നടക്കുന്നു.

അന്**വര്* മാറാന്* തന്നെ തീരുമാനിച്ചു. ഇനി താന്* ചെയ്യാന്* പോകുന്ന ചിത്രത്തില്* മമ്മൂട്ടിയോ മോഹന്*ലാലോ വേണ്ട എന്ന തീരുമാനിച്ച് പരീക്ഷണ സിനിമ എടുക്കാനൊരുങ്ങുകയാണ് അന്**വര്* റഷീദ്. അന്**വറിന്*റെ പുതിയ ചിത്രത്തിലെ നായകന്* ആരെന്നറിയേണ്ടേ?

മമ്മൂട്ടിയുടെ മകന്* - ദുല്**ക്കര്* സല്**മാന്*!


യുവതാരങ്ങളെ വച്ച് ട്രാഫിക്ക്, ചാപ്പാ കുരിശ് എന്നീ സിനിമകളെടുത്ത് വിപ്ലവം സൃഷ്ടിച്ച നിര്*മ്മാതാവാണ് ലിസ്റ്റിന്* സ്റ്റീഫന്*. അടുത്ത പടം അന്**വര്* റഷീദിനെക്കൊണ്ട് സംവിധാനം ചെയ്യിക്കണമെന്ന് ലിസ്റ്റിന്* തീരുമാനിച്ചു. അപ്പോള്* ഒരു നായകന്* വേണ്ടേ? യുവ നായകനെ കണ്ടെത്തണം. അന്വേഷണങ്ങള്*ക്കൊടുവില്* മമ്മൂട്ടിയുടെ മകനെ നായകനാക്കാന്* തീരുമാനിക്കുകയായിരുന്നു.

അപ്പോഴേക്കും ദുല്*ക്കന്* സല്*മാന്* മറ്റൊരു ചിത്രത്തിലൂടെ നായകനായി അരങ്ങേറുന്ന വിവരം പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്തായാലും തങ്ങളുടെ ചിത്രത്തില്* മമ്മൂട്ടിയുടെ മകന്* തന്നെ നായകനാകുമെന്ന് അന്**വര്* റഷീദും ലിസ്റ്റിന്* സ്റ്റീഫനും തീരുമാനിച്ചു.

വ്യത്യസ്തമായ ഒരു ത്രില്ലറായിരിക്കും ദുല്*ക്കറിനെ നായകനാക്കി അന്**വര്* റഷീദ് ഒരുക്കുക എന്നാണ് അറിയുന്നത്. അഞ്ജലി മേനോന്* ആണ് തിരക്കഥ രചിക്കുന്നത്. കേരളാ കഫെയില്* ‘ഹാപ്പി ജേണി’ എന്ന ലഘുചിത്രം സംവിധാനം ചെയ്തത് അഞ്ജലി മേനോന്* ആയിരുന്നു.

ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല. എന്തായാലും മലയാളസിനിമയുടെ ഗതിമാറ്റത്തിന് മികച്ച സംഭാവന നല്*കുന്ന സിനിമയായിരിക്കും അന്**വര്* റഷീദ് ഒരുക്കുക എന്നതില്* സംശയമില്ല